Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗം രാഹുൽ; റൺവേട്ടയിൽ കോഹ്‌ലിയുടെ റെക്കോർഡ് തിരുത്തി പഞ്ചാബ് നായകൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാത്രം 2808 റൺസാണ് രാഹുലിന്റെ സമ്പാദ്യം

ടി20 ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തിരുത്തിയെഴുതി പഞ്ചാബ് നായകനും ദേശീയ ടീമിൽ കോഹ്‌ലിയുടെ സഹതാരവുമായ കെ.എൽ രാഹുൽ. കുട്ടിക്രിക്കറ്റിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രാഹുൽ തന്റെ പേരിലെഴുതി ചേർത്തത്.

167 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി 5000 റൺസ് തികച്ചതെങ്കിൽ രാഹുലിന് വേണ്ടി വന്നത് 143 ഇന്നിങ്സുകൾ മാത്രമായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് നായകനെ കോഹ്‌ലി മറികടക്കാൻ വേണ്ടിയിരുന്നത് ഒരു റൺസ് മാത്രമായിരുന്നു. ആറു പന്തുകളിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും റെക്കോർഡ് തിരുത്തിയാണ് രാഹുൽ കൂടാരം കയറിയത്.

KL Rahul

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാത്രം 2808 റൺസാണ് രാഹുലിന്റെ സമ്പാദ്യം. 76 ഇന്നിങ്സുകളിൽ നിന്ന് 23 അർധസെഞ്ചുറി ഉൾപ്പടെയാണ് രാഹുൽ 2808 റൺസിലെത്തിയത്. ഐപിഎല്ലിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനായ കോഹ്‌ലിയുടെ അക്കൗണ്ടിൽ 5949 റൺസാണുള്ളത്. 187 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിൽ ഇതുവരെ 16 റൺസാണ് രാഹുലിന്റെ സമ്പാദ്യം. നാല് മത്സരങ്ങളിൽ നിന്നായി ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 91 റൺസാണ് രാഹുൽ അടിച്ചെടുത്തത്. എന്നാൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും രാഹുലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പരാജയമറിഞ്ഞു.

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    Punjab kings becomes top of the list of teams who lost most matches against SRH

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+