• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നൈയുടെ ഹൃദയത്തുടിപ്പാണ് ധോണി; നായകനെക്കുറിച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ എം.എസ് ധോണി ടീമിന്റെ ഹൃദയത്തുടിപ്പാണെന്ന് സിഎസ്കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ചെന്നൈ ജേഴ്സിയിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയ മത്സരത്തിന് ശേഷം നടന്ന ആഘോഷ പരിപാടിക്കിടെയാണ് ഫ്ലെമിങ് നായകനെ പ്രശംസിച്ച് രംഗത്തെത്തിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ധോണി ചെന്നൈക്കുവേണ്ടി നാഴികകല്ല് പിന്നിട്ടത്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ഹൃദയത്തുടിപ്പ്

ഹൃദയത്തുടിപ്പ്

"ധോണിയുടെ ദീർഘമായ കാലയളവിനെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതുണ്ട്. 200 മത്സരങ്ങൾ കളിക്കുകയും ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം മത്സരത്തോടും ഫ്രാഞ്ചൈസിയോടുമുള്ള മനോഭാവത്തിന്റെ തെളിവാണ്. ധോണിക്കൊപ്പമാണ് ടീമും വളർന്നത്. അതുകൊണ്ട് തന്നെ മഹത്തായ ഒരു ബന്ധം ടീമുമായി ഉണ്ട്," മുൻ കിവീസ് നായകൻ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹൃദയത്തുടിപ്പാണ് എം.എസ് ധോണിയെന്നും ഫ്ലെമിങ് പറഞ്ഞു.

തലയുയർത്തി ധോണി

തലയുയർത്തി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ എം.എസ് ധോണിയാണ്. ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ധോണി തന്നെ. രണ്ട് വർഷത്തെ വിലക്ക് നേരിട്ട് ചെന്നൈ ടൂർണമെന്റിൽ നിന്ന് പുറത്തായപ്പോൾ പൂനെയിലെത്തിയ ധോണി ടീമിന്റെ മടങ്ങി വരവിനൊപ്പം ചെന്നൈയിലെത്തി. ഐപിഎല്ലിലും ആകെ 206 മത്സരങ്ങൾ കളിച്ച ധോണി പൂനെയ്ക്കായി 30 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ചാംപ്യൻസ് ലീഗിലെ 24 മത്സരങ്ങൾകൂടി ചേർത്താണ് ചെന്നൈയ്ക്കായി 200 മത്സരങ്ങൾ ധോണി പൂർത്തീകരിച്ചത്.

കിരീട നേട്ടങ്ങൾ

കിരീട നേട്ടങ്ങൾ

എന്നും ടീമിനെ മുൻനിരയിലെത്തിക്കുന്നതിൽ ധോണിയുടെ ക്യാപ്റ്റൻസി നിർണായക പങ്കു വഹിച്ചിരുന്നു. മൂന്ന് തവണ കിരീടം സ്വന്തമാക്കിയ ധോണിയുടെ മഞ്ഞപ്പട ആദ്യമായ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് കഴിഞ്ഞ സീസണിൽ മാത്രമാണ്. വയസൻ പടയെന്നാണ് പേരെങ്കിലും ചോരാത്ത പോരാട്ട വീര്യമാണ് ചെന്നൈയുടെ മുതൽകൂട്ട്. ഇതിൽ നിർണായക പങ്കു വഹിക്കുന്നതാകട്ടെ ധോണിയും.

ധോണിക്ക് സമ്മാനം

ധോണിക്ക് സമ്മാനം

ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിന് ജയം നേടിയാണ് ചെന്നൈ സൂപ്പർ കിങ്സ് നായകന്റെ 200 മത്സരം ആഘോഷിച്ചത്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യത്തിൽ 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ എത്തിച്ചേരുകയായിരുന്നു. ചെന്നൈക്ക് വേണ്ടി മോയീൻ അലി 31 പന്തിൽനിന്ന് 46 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ ഫാഫ് ഡുപ്ലെസിസ് 33 പന്തിൽനിന്ന് പുറത്താകാതെ 36 റൺസെടുത്തു. മോയീൻ അലി-ഫാഫ് ഡുപ്ലെസിസ് കൂട്ടുകെട്ട് 50ന് മുകളിൽ റൺസ് നേടി.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

cmsvideo
  I feel so old says Dhoni after his 200th match | Oneindia Malayalam

  English summary
  IPL 2021 MS Dhoni is the heart beat of Chennai super kings, says coach Stephen fleming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X