കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ചേതേശ്വര്‍ പുജാര സിഎസ്‌കെയില്‍, 2014ന് ശേഷം ഇതാദ്യം, ട്രോളുമായി ആരാധകര്‍

  • By Lekhaka
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലൂടെ വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെത്തി ചേതേശ്വര്‍ പുജാര. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാര നിരവധി തവണ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചപ്പോഴും ഒരു ടീമും പരിഗണിച്ചിരുന്നില്ല. നേരത്തെ ആര്‍സിബി, പഞ്ചാബ്, കെകെആര്‍ ടീമുകളുടെ ഭാഗമായിട്ടുള്ള പുജാര 2014ലാണ് അവസാനമായി ഐപിഎല്‍ കളിച്ചത്.

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമല്ലാത്ത പുജാരയെ അടിസ്ഥാന തുകയായ 50 ലക്ഷം രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ടെസ്റ്റ് താരത്തെ സ്വന്തമാക്കിയെന്ന തരത്തില്‍ ഇതിനോടകം സിഎസ്‌കെയ്‌ക്കെതിരേ ട്രോളുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ടെസ്റ്റില്‍ ക്ഷമയുടെ പര്യായമായി ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പുജാരയ്ക്ക് തല്ലിത്തകര്‍ത്ത് കളിക്കേണ്ട ഐപിഎല്ലില്‍ തിളങ്ങാനാവുമോയെന്ന് കണ്ടറിയാം.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. അഞ്ച് ഏകദിനത്തില്‍ നിന്ന് 51 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. 30 ഐപിഎല്ലില്‍ നിന്നായി 20.53 ശരാശരിയില്‍ 390 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു തവണ അര്‍ധ സെഞ്ച്വറി നേടാനും പുജാരയ്ക്കായി. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ പുജാരയെ സിഎസ്‌കെ പ്ലേയിങ് 11വനിലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം.

cheteshwarpujara

കഴിഞ്ഞിടെയും ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് പുജാര വ്യക്തമാക്കിയിരുന്നു. ആരെങ്കിലും അവസരം തന്നാല്‍ തിളങ്ങാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് പുജാര ഐപിഎല്ലിലേക്കെത്തിയത്. പിന്നീട് ആര്‍സിബിയിലേക്ക് അദ്ദേഹം കൂടുമാറി. 2011-13വരെ ആര്‍സിബിക്കൊപ്പം തുടര്‍ന്ന പുജാര 2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തി (പഞ്ചാബ് കിങ്‌സ്). ആ സീസണിന് ശേഷം ഇപ്പോഴാണ് മറ്റൊരു അവസരം പുജാരയ്ക്ക് ലഭിക്കുന്നത്.

വയസന്‍ പടയെന്ന് വിശേഷണമുള്ള സിഎസ്‌കെയ്ക്ക് ആ ചീത്തപ്പേര് ഉയര്‍ത്തുന്ന താരമാണ് 33കാരനായ താരമാണ് പുജാര. ഇതിനോടകം മൂന്ന് താരങ്ങളെയാണ് സിഎസ്‌കെ സ്വന്തമാക്കിയത്. കൃഷ്ണപ്പ ഗൗതത്തെ 9.25 കോടിക്കും മോയിന്‍ അലിയെ 7 കോടി രൂപയ്ക്കുമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് സിഎസ്‌കെയ്ക്ക് ആവിശ്യം. മോശം സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന പുജാരയെപ്പോലൊരു താരം ടീമിന് ബാധിതയായി മാറുമോയെന്ന് കണ്ടറിയം. ഈ സീസണോടെ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയേക്കും.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
ipl 2021: Ms dhoni's csk buy cheteshwar pujara, first time after 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X