കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ipl 2021: മുംബൈ ആ മൂന്ന് താരങ്ങളെ വാങ്ങിയത് ഒറ്റ കാര്യത്തിന്, ഇനി വീക്ക്‌നെസ്സില്ലാത്ത ടീം!!

Google Oneindia Malayalam News

മുംബൈ: ഐപിഎല്‍ താരലേലം കഴിഞ്ഞതോടെ ഏറ്റവും ശക്തമായ ടീമായി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്. ടീമില്‍ ഇനി യാതൊരു വീക്ക്‌നെസ്സും ഇല്ലെന്ന് പറയാം. ബാക്കിയെല്ലാ ടീമുകളും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവയാണ്. പക്ഷേ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടക്കമുള്ള ടീമുകള്‍ ഓരോ താരങ്ങളെയും സ്വന്തമാക്കിയതിന് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. ടീമുകള്‍ സന്തുലിതമായെന്ന് ഇതോടെ വ്യക്തമാണ്. ഐപിഎല്ലിന്റെ ഈ സീസണ്‍ അതുകൊണ്ട് തന്നെ ആവേശകരമാവും.

മുംബൈയുടെ നേട്ടം

മുംബൈയുടെ നേട്ടം

മുംബൈ വാങ്ങിയത് നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ആദം മില്‍നെ, പിയൂഷ് ചൗള, ജെയിംസ് നീഷം, യുധ് വീര്‍ ചരക്ക്, മാര്‍ക്കോ ജാന്‍സന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെയാണ് മുംബൈ വാങ്ങിയത്. വിദേശ പേസര്‍മാരെയായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. കൂള്‍ട്ടര്‍നൈലും ആദം മില്‍നെയും വരുമ്പോള്‍ അവര്‍ക്ക് ആ ക്വാട്ട തികയ്ക്കാം. പിയൂഷ് ചൗള കൂടി വന്നതോടെ റിസ്റ്റ് സ്പിന്നര്‍മാരുടെ നിരയും ശക്തം. എവിടെ നോക്കിയാലും മുംബൈ നിരയില്‍ വിള്ളലില്ല. അതിശക്തമായ ടീമാണ് അവര്‍.

ചെന്നൈയും ശക്തം

ചെന്നൈയും ശക്തം

ചെന്നൈ നിരയില്‍ മോയിന്‍ അലിയും കൃഷ്ണപ്പ ഗൗതവും വന്നതോടെ അവര്‍ക്ക് മികച്ച ഓള്‍റൗണ്ടര്‍മാര്‍മാരുമായി. ചെന്നൈയിലെ പിച്ച് സ്ലോ ആവുന്നത് കൊണ്ട് അവര്‍ക്ക് ചേതേശ്വര്‍ പൂജാരയെയും കളിപ്പിക്കാം. ഭഗത് വര്‍മ, ഹരി നിശാന്ത്, ഹരിശങ്കര്‍ റെഡ്ഡി എന്നിവരാണ് സിഎസ്‌കെ നേടിയ മറ്റ് താരങ്ങള്‍. ഡുപ്ലെസിക്ക് പകരം താരങ്ങളില്ലാത്തത് മാത്രമാണ് ചെന്നൈയുടെ വീക്കനെസ്സ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിന് ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു വേണ്ടിയിരുന്നത്. വിഷ്ണു വിനോദിലൂടെ ആ വിടവ് നികത്തി. സാം ബില്ലിംഗ്‌സിലൂടെ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയും അവര്‍ക്ക് ലഭിച്ചും. ടോം കറന്‍, സ്റ്റീവന്‍ സ്മിത്ത്, ഉമേഷ് യാദവ്, റിപന്‍ പട്ടേല്‍, ലുഖ്മാന്‍ മെറിവാല, സിദ്ധാര്‍ത്ഥ് എന്നിവരും കൂടി പുതുതായി എത്തുന്നതോടെ ഡല്‍ഹിയും ശക്തമാണ്. സ്‌റ്റോയിനിസ് ഒപ്പം ഒരു ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ കൂടിയുണ്ടെങ്കില്‍ ഡല്‍ഹി പിഴവില്ലാത്ത ടീമാവുമായിരുന്നു.

കെകെആറിലും പിഴവില്ല

കെകെആറിലും പിഴവില്ല

ബെന്‍ കട്ടിംഗും ഷാക്കിബ് അല്‍ ഹസനും വന്നതോടെ ഓള്‍ റൗണ്ടര്‍ വിടവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടച്ചു. ആേ്രന്ദ റസ്സലിന് പകരം ഇവരെ പരീക്ഷിക്കാനാവും. ഹര്‍ഭജന്‍ സിംഗും ടീമിലുണ്ട്. സുനില്‍ നരെയ്ന്‍ പകരം പരീക്ഷിക്കാനും ഹര്‍ഭജന് സാധിക്കും. കരുണ്‍ നായരും പവന്‍ നേഗിയും ഷെല്‍ഡണ്‍ ജാക്‌സണും വന്നതോടെ കെകെആര്‍ ശക്തമായി. ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ മാത്രമാണ് കെകെആറിനുള്ള ദൗര്‍ബല്യം.

കിംഗ്‌സ് ഡബിള്‍ സ്‌ട്രോംഗ്

കിംഗ്‌സ് ഡബിള്‍ സ്‌ട്രോംഗ്

പഞ്ചാബ് കിംഗ്‌സില്‍ മോയ്‌സസ് ഹെന്റിക്‌സ്, ജലജ് സക്‌സേന, ഫാബിയാന്‍ അലന്‍ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരാണ് ഉള്ളത്. ടീം അതിശക്തം. ഡേവിഡ് മലന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, റൈലി മെറിഡിത്ത് എന്നിവര്‍ വന്നതോടെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പഞ്ചാബ് കരുത്തരാണ്. റിച്ചാര്‍ഡ്‌സണ്‍ ബിഗ് ബാഷിലെ ഇത്തവണത്തെ താരം കൂടിയാണ്. മുഹമ്മദ് ഷമിക്ക് പകരം ഒരു ഇന്ത്യന്‍ പേസറെ കൂടി ടീമിന് ലേലത്തില്‍ സ്വന്തമാക്കാമായിരുന്നു.

രാജസ്ഥാന്‍ ആ പ്രശ്‌നം പരിഹരിച്ചു

രാജസ്ഥാന്‍ ആ പ്രശ്‌നം പരിഹരിച്ചു

രാജസ്ഥാന്‍ നിരയില്‍ ക്രിസ് മോറിസും മുസ്തഫിസുര്‍ റഹ്മാനും എത്തിയത് അവരുടെ ഏറ്റവും വലിയ പ്രശ്‌നത്തെ പരിഹരിച്ചിരിക്കുകയാണ്. ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഡെത്ത് ബൗളിംഗില്‍ മറ്റ് താരങ്ങളില്ലായിരുന്നു. മോറിസും മുസ്തഫിസുറും ഡെത്ത് ബൗളിംഗില്‍ മികവുള്ളവരാണ്. ആര്‍ച്ചറെ നല്ല രീതില്‍ തന്നെ ടീമിന് ഉപയോഗിക്കുകയും ചെയ്യാം. സ്റ്റീവന്‍ സ്മിത്തിന് പകരം അലക്‌സ് ഹെയില്‍സിനെ പോലൊരു താരം കൂടി വന്നിരുന്നെങ്കില്‍ രാജസ്ഥാന്‍ ദൗര്‍ബല്യം പരിഹരിക്കുമായിരുന്നു.

ആര്‍സിബി സ്‌ട്രോംഗാണ്

ആര്‍സിബി സ്‌ട്രോംഗാണ്

ബാംഗ്ലൂരില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വന്നതോടെ അവരുടെ മധ്യനിരയുടെ പ്രശ്‌നം തീര്‍ന്നിരിക്കുകയാണ്. വിരാട് കോലിയെയും എബി ഡിവില്യേഴ്‌സിനെയും ആശ്രയിച്ച് മാത്രം ഇനി കളിക്കേണ്ടതില്ല. കൈല്‍ ജാമസണ്‍ മികച്ച പേസര്‍ കൂടിയാണ്. മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും ടീമിന് സന്തുലിതാവസ്ഥ സമ്മാനിക്കും. ഡാനില്‍ ക്രിസ്റ്റ്യന്‍ കൂടി വരുന്നതോടെ വെടിക്കെട്ടിന് പഞ്ഞമുണ്ടാകില്ല. മധ്യനിരയില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ കുറവാണ് ഇപ്പോള്‍ ആര്‍സിബിക്ക് ഉള്ളത്.

ഹൈദരാബാദ് പവറാണ്

ഹൈദരാബാദ് പവറാണ്

കേദാര്‍ ജാദവ് മധ്യനിരയ്ക്ക് കരുത്ത് പകരുമെന്ന് ഹൈദരാബാദ് കരുതുന്നുണ്ട്. മുജീബ് റഹ്മാനും കൂടി വരുന്നതോടെ നല്ല നേട്ടം തന്നെ ഹൈദരാബാദ് സ്വന്തമാക്കിയിട്ടുണ്ട്. സന്തുലിതമായ ടീം കൂടിയാണ് ഹൈദരാബാദ്. ഒരു വിദേശ പേസ് ബൗളര്‍ കൂടിയുണ്ടെങ്കില്‍ ഹൈദരാബാദ് ഒന്ന് കൂടി കരുത്താകുമായിരുന്നു. മുജീബും റാഷിദും തമ്മിലുള്ള പന്തുകള്‍ എതിരാളികളെ ശരിക്കും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

English summary
IPL 2021: mumbai indians have strong team after ipl auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X