കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ലേലത്തിന് മുമ്പ് ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരം ലേലം ഇന്ന് ചെന്നൈയില്‍ നടക്കുകയാണ്. വൈകീട്ട് 3 മണി മുതല്‍ നടക്കുന്ന താരലേലത്തില്‍ 291 താരങ്ങളാണ് ഉള്‍പ്പെടുന്നത്. മാര്‍ക്ക് വുഡ് അവസാന നിമിഷം പിന്മാറി. എട്ട് ഫ്രാഞ്ചൈസികളും തങ്ങളുടെ പിഴവുകള്‍ നികത്താനുള്ള താരങ്ങളെ നോട്ടമിട്ട് ലേലത്തില്‍ പോരിനിറങ്ങുകയാണ്. ഇത്തവണ മിനി താരലേലം ആണെങ്കിലും ചില സൂപ്പര്‍ താരങ്ങളുടെ വരവോടെ ലേലത്തിന് ആവേശം ഉയര്‍ന്നിരിക്കുകയാണ്. താരലേലത്തിന് മുമ്പ് ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് (16 വയസ്). ദേശീയ ടീമിനുവേണ്ടി കളിക്കാത്ത താരം ബിബിഎല്ലില്‍ കളിച്ചിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് യുവതാരം ഐപിഎല്‍ താരലേലത്തിലേക്കെത്തുന്നത്. റാഷിദ് ഖാനും മുഹമ്മദ് നബിക്കും ശേഷം അഫ്ഗാനില്‍ നിന്നുള്ള മറ്റൊരു വിസ്മയമായി നൂര്‍ മാറുമോയെന്ന് കാത്തിരുന്ന് കാണാം.

ലേലപട്ടികയിലെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം നാഗാലന്‍ഡിന്റെ ലെഗ്‌സപിന്നര്‍ ക്രിവിസ്റ്റോ കെന്‍സാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തിളങ്ങിയാണ് താരം ലേലത്തിലേക്ക് എത്തിയത്. 20 ലക്ഷം അടിസ്ഥാന വിലയാണ് കെന്‍സന് ലഭിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരത്തെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു.

ലേലത്തിലെ പ്രായം കൂടിയ താരം 42കാരനായ നയന്‍ ദോഷിയാണ്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ദിലീപ് ദോഷിയുടെ മകനാണ് അദ്ദേഹം. നിലവില്‍ ഇംഗ്ലണ്ടിലാണ് അദ്ദേഹം താമസിക്കുന്നത്. സൗരാഷ്ട്രയ്ക്ക് വേണ്ടിയും കളിച്ചിരുന്നു. 20 ലക്ഷമാണ് അടിസ്ഥാന വില.

 ipl


മൂന്ന് താരപുത്രന്‍മാരാണ് ഇത്തവണ ലേലത്തിനുള്ളത്. ഒന്ന് ദിലീപ് ദോഷിയുടെ മകന്‍ നയന്‍ ദോഷിയും രണ്ടാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമാണ്. മൂന്നാമന്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാണിയുടെ മകന്‍ സാദിഖ് കിര്‍മാണിയാണ്.20 ലക്ഷമാണ് ഇവരുടെയെല്ലാം അടിസ്ഥാന വില.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എസ് ശ്രീശാന്ത് ഐപിഎല്‍ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്തിമ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വിലയിട്ടിരുന്നത്. ലേലത്തിന് ശേഷം ആരെങ്കിലും നേരിട്ട് ശ്രീശാന്തിന് സ്വന്തമാക്കാനും സാധ്യതയുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനുവേണ്ടി അദ്ദേഹം കളിച്ചിരുന്നു.

മൂന്ന് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. അലി ഖാന്‍ (യുഎസ്എ),സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍),കാര്‍ത്തിക് മെയ്യപ്പന്‍ (യുഎഇ) എന്നിവരാണ് ആ മൂന്ന് പേര്‍. അലി ഖാന്‍ അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് പുറത്താവുകയായിരുന്നു. ഡല്‍ഹി ഒഴിവാക്കിയ താരമാണ് ലാമിച്ചാനെ.

10 താരങ്ങള്‍ക്കാണ് ഉയര്‍ന്ന അടിസ്ഥാന തുകയായ 2 കോടി രൂപ ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് ഹര്‍ഭജന്‍ സിങ്ങിനും കേദാര്‍ ജാദവിനുമാണ് ഈ പണം ലഭിച്ചത്. മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത്,ഷക്കീബ് അല്‍ ഹസന്‍,മോയിന്‍ അലി,സാം ബില്ലിങ്‌സ്,ലിയാം പ്ലക്കറ്റ്,ജേസന്‍ റോയ്,മാര്‍ക്ക് വുഡ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

ചേതേശ്വര്‍ പുജാര ഇടവേളയ്ക്ക് ശേഷം താരലേല അന്തിമ പട്ടികയില്‍. 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ലേലത്തിലെത്തുന്നത്. 2014ലാണ് അദ്ദേഹം അവസാനമായി ഐപിഎല്‍ കളിച്ചത്. ഇത്തവണ അണ്‍സോള്‍ഡ് ആകാനുള്ള സാധ്യത കൂടുതലാണ്. കെകെആര്‍,ആര്‍സിബി,കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) എന്നിവര്‍ക്കുവേണ്ടിയാണ് നേരത്തെ പുജാര കളിച്ചിട്ടുള്ളത്.

ഇടവേളയ്ക്ക് ശേഷം ഷോണ്‍ മാര്‍ഷ്,കോറി ആന്‍ഡേഴ്‌സന്‍,മോണി മോര്‍ക്കല്‍ എന്നിവര്‍ ഐപിഎല്‍ താരലേലത്തിലേക്ക് തിരിച്ചെത്തുന്നു. സീനിയര്‍ താരങ്ങളായ മൂന്ന് പേരും ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. ദേശീയ ടീമില്‍ നിന്നും വിരമിച്ച മോര്‍ക്കലും ആന്‍ഡേഴ്‌സനും തിരിച്ചെത്തുമ്പോള്‍ വലിയ നേട്ടമുണ്ടാക്കാനായേക്കും.

ലേലത്തിലെ ഏറ്റവും സമ്പന്നര്‍ പഞ്ചാബ് കിങ്‌സാണ്. 53.2 കോടിയാണ് പഞ്ചാബിന് അവശേഷിക്കുന്നത്. ഒമ്പത് താരങ്ങളെ സ്വന്തമാക്കാന്‍ അവസരമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് (37.85 കോടി),ആര്‍സിബി (34.9 കോടി) എന്നിവരാണ് കൂടുതല്‍ പണം കൈവശമുള്ള മറ്റ് ടീമുകള്‍.


English summary
IPL 2021 player auction: 10 facts you want to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X