IPL 2021: സ്റ്റീവ് സ്മിത്ത് ഡല്‍ഹി ക്യാപിറ്റല്‍സില്‍, പ്രതിഫലത്തില്‍ നേട്ടമില്ല
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ ആദ്യം വിറ്റുപോയ താരമായി സ്റ്റീവ് സ്മിത്ത്. 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ആര്‍സിബി താല്പര്യം പ്രകടിപ്പിച്ചെങ്കിലും 2 കോടി 20 ലക്ഷം എന്ന ചെറിയ തുകയ്ക്ക് ഡല്‍ഹി സ്മിത്തിനെ സ്വന്തമാക്കുകയായിരുന്നു. 12.5 കോടി രൂപയായിരുന്നു രാജസ്ഥാന് റോയല്‍സ് സ്മിത്തിന് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലേലത്തിന് മുമ്പ് രാജസ്ഥാന് നായകസ്ഥാനത്ത് നിന്നും ടീമില്‍ നിന്നും സ്മിത്തിനെ ഒഴിവാക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സ്മിത്ത് ഇത്തവണ റെക്കോഡ് പ്രതിഫലം വാങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് സ്മിത്തിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയേ ഇല്ല. അധികം വെല്ലുവിളി ഇല്ലാതെ സ്മിത്തിനെ സ്വന്തമാക്കാന്‍ ഡല്‍ഹിക്കായി. റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹിയില്‍ ശ്രേയസ് അയ്യരാണ് നായകന്.
സ്മിത്ത് എത്തുന്നതോടെ ക്യാപ്റ്റന്‍സിയില്‍ ശ്രേയസിനത് കരുത്താവും. ടോപ് ഓഡറില്‍ ഡല്‍ഹിക്ക് ബാറ്റിങ് കരുത്തേകാന്‍ സ്മിത്തിന് അവസരം ലഭിച്ചേക്കും. അവസാന സീസണില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന സ്മിത്തിനെ ഇത്രയും ചെറിയ തുകയ്ക്ക് ലഭിച്ചത് ഡല്‍ഹിക്ക് വലിയ നേട്ടമായേക്കും. എന്തായാലും സ്മിത്തിനുവേണ്ടി വാശിയേറിയ പോരാട്ടം നടന്നില്ല എന്നത് താരത്തിന്റെ പ്രതിഫലത്തില്‍ വലിയ നഷ്ടമുണ്ടാക്കി.
ലേലത്തില്‍ ആദ്യം എത്തിയ കരുണ്‍ നായര്‍ അണ്‍സോള്‍ഡായി. എന്നാല്‍ ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതിയ ജേസന്‍ റോയിക്കും അലെക്സ് ഹെയ്ല്‍സിനും ആദ്യ റൗണ്ടില്‍ ആവിശ്യക്കാരില്ലായിരുന്നു. വെടിക്കെട്ട് ഓപ്പണര്‍മാരായ ഹെയ്ല്‍സും റോയിയും പല ടീമിനും ആവിശ്യമുള്ള താരങ്ങളാണെന്ന വിലയിരുത്തല്‍ ശക്തമായിരുന്നെങ്കിലും അത്തരമൊരു മത്സരം ഉണ്ടായില്ല.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
ആര്‍സിബി ഒഴിവാക്കിയ ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ചിനെയും വാങ്ങാന്‍ ആരുമില്ലായിരുന്നു. 1 കോടി രൂപ അടിസ്ഥാന വിലയിട്ട ഫിഞ്ചിനെ സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. എവിന്‍ ലെവിസ്,ഹനുമ വിഹാരി എന്നിവര്‍ക്കും ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആളുകളുണ്ടായില്ല. ഏറ്റവും കൂടുതല്‍ പണം കൈവശമുള്ള പഞ്ചാബ് കിങ്സ് ആദ്യ സമയങ്ങളില്‍ ശക്തമായി രംഗത്തെത്തിയിട്ടില്ല. മികച്ച പേസര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമാണ് ടീം ലക്ഷ്യമിടുന്നത്.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം