IPL 2021: 'അച്ഛന്റെ പാതയില്‍ മകനും', അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലൂടെ ഐപിഎല്ലിലേക്ക് വരവറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ലേലത്തില്‍ അവസാനത്തെ താരമായി എത്തിയ അര്‍ജുനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിലൂടെ മകന്‍ അര്‍ജുനും ഐപിഎല്ലിലേക്കെത്തിയത് പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അര്‍ജുന്റെ പേര് ലേലത്തിലെത്തിയപ്പോള്‍ അപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തുകയായിരുന്നു. മറ്റൊരു ടീമും ഓള്‍റൗണ്ടറായ അര്‍ജുനില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.
21കാരനായ അര്‍ജുന് സീനിയര്‍ ടീമില്‍ കളിച്ചുള്ള പരിചയസമ്പത്ത് കുറവുണ്ട്. ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനാവാത്തതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും നെറ്റ്‌സില്‍ നിരവധി തവണ പന്തെറിയാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്.

2017-18 അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി അര്‍ജുന്‍ തിളങ്ങിയിരുന്നു. 2017 ജനുവരിയില്‍ സിസിഐ ഇലവനുവേണ്ടി അഡ്‌ലെയ്ഡില്‍ കളിച്ച അര്‍ജുന്‍ ഓപ്പണറായി ഇറങ്ങി 48 റണ്‍സും നാല് വിക്കറ്റും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ അടുത്ത് മുംബൈയില്‍ നടന്ന ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 31 പന്തില്‍ നിന്ന് 77 റണ്‍സാണ് താരം അടിച്ചെടുത്തത്. ഓരോവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ എട്ട് സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു അര്‍ജുന്റെ പ്രകടനം.
ഇടം കൈയന്‍ പേസറെന്ന നിലയില്‍ ടീമിന് ഉപയോഗപ്പെടുന്ന താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സീനിയര്‍ ടീമില്‍ കളിച്ച് അനുഭവസമ്പത്ത് ലഭിച്ചാല്‍ ഭാവിയില്‍ മികച്ച താരമായി അര്‍ജുന്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് ടി20യില്‍ നിന്ന് രണ്ട് റണ്‍സും രണ്ട് വിക്കറ്റുമാണ് 21കാരനായ അര്‍ജുന്‍ നേടിയത്. വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും ഭാവിയില്‍ മുംബൈ നിരയില്‍ അര്‍ജുന്‍ സ്ഥാനം പിടിച്ചേക്കുമെന്ന കാര്യം ഉറപ്പാണ്.
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍
അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഇത്തവണ വളരെ മികച്ച രീതിയില്‍ താരലേലത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കിയ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ തിരികെ എത്തിക്കാനാണ് മുംബൈ കൂടുതല്‍ പണം ചിലവിട്ടത് (അഞ്ച് കോടി).ആദം മില്‍നെ,പീയൂഷ് ചൗള,ജെയിംസ് നിഷാം,യുദ്‌വീര്‍ ചരാക്,മാര്‍ക്കോ ജാന്‍സന്‍,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് ലേലത്തില്‍ മുംബൈ ടീമിലെത്തിച്ച താരങ്ങള്‍.
ക്യൂട്ട് ലുക്കിൽ മാസൂം ശങ്കർ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications