കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: കേദാര്‍ ജാദവിനെ ടീമിലെടുത്തു, ഹൈദരാബാദിനെതിരേ ട്രോള്‍ വര്‍ഷം

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം അവസാനിച്ചപ്പോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച തിരഞ്ഞെടുപ്പ് കേദാര്‍ ജാദവിന്റേതായിരുന്നു. രണ്ട് കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജാദവിനെ സ്വന്തമാക്കിയത്. അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന കേദാര്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് വലിയ വിമര്‍ശനം നേരിട്ട താരമാണ്. 8 മത്സരത്തില്‍ നിന്ന് 62 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതോടെ സിഎസ്‌കെ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. ഇപ്പോഴിതാ കേദാറിനെ സ്വന്തമാക്കിയ ഹൈദരാബാദിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം

ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം

സമീപകാലത്തൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത കേദാറിനെ ഹൈദരാബാദ് എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വന്തമാക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കേദാറിനെ ഹൈദരാബാദ് സ്വന്തമാക്കിയതില്‍ സന്തോഷിക്കുന്ന ഏക ആള്‍ കേദാര്‍ മാത്രമായിരിക്കുമെന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം. ദൈവമായ കേദാര്‍ ജാദവിനായി മറ്റെല്ലാ ടീമുകളുടെയും ലേലത്തിലെ നീക്കം ഹൈദരാബാദ് ചങ്കിടിപ്പോടെ നോക്കുകയായിരുന്നുവെന്നാണ് മറ്റൊരു പരിഹാസം.

സിഎസ്‌കെ ഹാപ്പി

സിഎസ്‌കെ ഹാപ്പി

ഹൈദരാബാദ് കേദാറിനെ സ്വന്തമാക്കിയപ്പോള്‍ സിഎസ്‌കെ ഹാപ്പി. എന്നാല്‍ ഹൈദരാബാദ് ആരാധകര്‍ക്ക് കടുത്ത നിരാശയാണെന്നാണ് ഒരു ആരാധകര്‍ ട്വീറ്റ് ചെയ്തത്. അവസാന സീസണില്‍ കേദാറിന്റെ പ്രകടനം കണ്ട് ഹൈദരാബാദ് ആരാധകര്‍ സിഎസ്‌കെയെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൈദരാബാദ് കേദാറിനെ സ്വന്തമാക്കിയതോടെ ഹൈദരാബാദ് ആരാധകരുടെ അവസ്ഥ പരിതാപകരമായിരിക്കുകയാണെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചത്.

ഹൃദയമിടിപ്പ് നിന്ന അവസ്ഥയെന്ന് സിഎസ്‌കെ ആരാധകന്‍

ഹൃദയമിടിപ്പ് നിന്ന അവസ്ഥയെന്ന് സിഎസ്‌കെ ആരാധകന്‍

കേദാര്‍ ജാദവിനെ ലേലത്തില്‍ പേര് വിളിച്ചപ്പോള്‍ ക്യാമറ സിഎസ്‌കെയുടെ നേര്‍ക്ക് പോയപ്പോള്‍ ഹൃദയമിടിപ്പ് നിന്നെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. കേദാറിന് ഇത്രയും മോശം പ്രകടനം നടത്തിയിട്ടും രണ്ട് കോടി ലഭിച്ചത് ഭാഗ്യമെന്നാണ് മറ്റൊരു താരം പറയുന്നത്. ഹര്‍ഭജന്‍ സിങ്ങിനെ രണ്ട് കോടിക്ക് കെകെആര്‍ വാങ്ങിയതും ഭാഗ്യമാണെന്നാണ് ഒരു പറ്റം ആരാധകര്‍ പറയുന്നത്.

കേദാറിനെ സ്വന്തമാക്കിയതില്‍ ലക്ഷ്മണ്‍ ഹാപ്പി

കേദാറിനെ സ്വന്തമാക്കിയതില്‍ ലക്ഷ്മണ്‍ ഹാപ്പി

കേദാര്‍ ജാദവിനെ സ്വന്തമാക്കിയതില്‍ സന്തോഷവാനാണെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററായ വിവിഎസ് ലക്ഷ്മണ്‍ പറയുന്നത്. 'കേദാര്‍ ജാദവിന്റെ സാന്നിധ്യം ഞങ്ങളുടെ മധ്യനിരയുടെ കരുത്ത് ഉയര്‍ത്തും. വളരെ പരിചയസമ്പന്നനായ താരമാണവന്‍.അവസാന കുറച്ച് വര്‍ഷങ്ങളായി മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു സീനിയര്‍ താരത്തിന്റെ അഭാവം മധ്യനിരയിലുണ്ട്. കേദാര്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ബൗളര്‍ കൂടിയാണ്. അതിനാല്‍ അവനെ സ്വന്തമാക്കാനായതില്‍ സന്തോഷം'-ലക്ഷ്മണ്‍ പറഞ്ഞു.

കേദാര്‍ ജാദവ് ഐപിഎല്‍ കരിയര്‍

കേദാര്‍ ജാദവ് ഐപിഎല്‍ കരിയര്‍

വലം കൈയന്‍ ബാറ്റ്‌സ്മാനും ഓഫ് ബ്രേക്ക് ബൗളറുമായ കേദാര്‍ ജാദവ് 87 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 22.82 ശരാശരിയില്‍ 1141 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടും. 99 ഫോറും 38 സിക്‌സും അദ്ദേഹം സ്വന്തം പേരിലാക്കി. എന്നാല്‍ ഐപിഎല്ലില്‍ ഒരു വിക്കറ്റ് പോലും അദ്ദേഹം നേടിയിട്ടില്ല. ഇന്ത്യക്കുവേണ്ടി 73 ഏകദിനത്തില്‍ നിന്ന് 1389 റണ്‍സും 27 വിക്കറ്റും 9 ടി20യില്‍ നിന്ന് 122 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.


മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

English summary
ipl 2021: social media trolled for david warner's sunrisers hyderabad For picking kedar jadhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X