IPL 2021: കേദാര്‍ ജാദവിനെ ടീമിലെത്തിച്ച് ഹൈദരാബാദ്, ഹര്ഭജന് കെകെആറിനൊപ്പം
ചെന്നൈ: അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് കേദാറിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന കേദാറിനെ രണ്ടാം റൗണ്ടില്‍ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.
ഇത്തവണ അണ്‍സോള്‍ഡ് ആകുമെന്ന് കരുതിയിടത്തുനിന്നാണ് രണ്ട് കോടി രൂപയ്ക്ക് കേദാര്‍ ഹൈദരാബാദിലെത്തിയത്. മധ്യനിരയില്‍ സീനിയര്‍ ബാറ്റ്സ്മാന്റെ അഭാവം ഹൈദരാബാദിനുണ്ട്. ഈ പൊസിഷനിലേക്കാവും കേദാറിനെ പരിഗണിക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കേദാറിന് സാധിച്ചിരുന്നു. എന്നാല്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള കേദാറിന് ഇത്തവണ ഫോം കണ്ടെത്താന്‍ സാധിക്കുമോയെന്ന് കണ്ടറിയാം.

പരിക്കിന്റെയും ലോക്ഡൗണിന്റെയും നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനെത്തിയ കേദാറിന് അവസാന സീസണില്‍ തിളങ്ങാനായില്ല. 8 മത്സരത്തില്‍ നിന്ന് നേടിയത് വെറും 62 റണ്‍സ്. സ്ട്രൈക്കറേറ്റ് 93.03 മാത്രം. വലിയ വിമര്‍ശനവും താരം നേരിട്ടതോടെ സിഎസ്കെ താരത്തെ ഒഴിവാക്കി. 2018ല്‍ 7.8 കോടിക്കാണ് കേദാര്‍ ജാദവിനെ സ്വന്തമാക്കിയത്.
മറ്റൊരു സീനിയര്‍ താരം ഹര്ഭജന് സിങ്ങിനും ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. ചെന്നൈ ഒഴിവാക്കിയ ഹര്ഭജന് ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയെങ്കിലും രണ്ടാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഹര്ഭജനോളം പരിചയമുള്ള മറ്റൊരു സ്പിന്‍ ബൗളറും നിലവിലില്ല. അതിനാല്‍ത്തന്നെ ഹര്‍ഭജന്റെ സാന്നിധ്യം കെകെആറിന് കരുത്താവും. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് അവസാന സീസണില്‍ ഹര്ഭജന് കളിച്ചിരുന്നില്ല.
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍
പഞ്ചാബ് ഒഴിവാക്കിയ കരുണ്‍ നായരെ 50 ലക്ഷം രൂപയ്ക്ക് കെകെആര്‍ ടീമിലെത്തിച്ചു. അവസാന സീസണില്‍ താരം നിരാശപ്പെടുത്തിയിരുന്നു. സാം ബില്ലിങ്സിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. മധ്യനിരയിലും ടോപ് ഓഡറിലും തിളങ്ങാന്‍ മികവുള്ള താരമാണ് അദ്ദേഹം.
മുജീബുര്‍ റഹ്മാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 1.5 കോടി രൂപയ്ക്കാണ് ഹൈദരാബാദ് അഫ്ഗാന് താരത്തെ സ്വന്തമാക്കിയത്. ഇതോടെ അഫ്ഗാന് താരങ്ങളായ റാഷിദ് ഖാനും മുജീബുര്‍ റഹ്മാനും ഒരുമിച്ച് കളിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.
ക്യൂട്ട് ലുക്കിൽ മാസൂം ശങ്കർ- ചിത്രങ്ങൾ കാണാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications