സെഞ്ചുറി വേണ്ട മത്സരം ഫിനിഷ് ചെയ്യാൻ ദേവ്ദത്ത് ആവശ്യപ്പെട്ടു, ഭാവിയിൽ വലിയ പ്രതീക്ഷ അവനിലുണ്ട്; കോഹ്‌ലി
രാജസ്ഥാൻ റോയൽസിനെതിരായ നാലാം മത്സരത്തിലെ വിജയത്തിൽ ഒരു മലയാളി കൈയ്യൊപ്പ് കൂടിയുണ്ടായിരുന്നു. സെഞ്ചുറി ഇന്നിങ്സുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിൽ തോൽവി അറിയാതെ മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന അവസാന മത്സരം ഉൾപ്പടെ കളിച്ച എല്ലാ മത്സരങ്ങളിലും ജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബാംഗ്ലൂർ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അടിവരയിടുന്നു. രാജസ്ഥാൻ റോയൽസിനെതിരായ നാലാം മത്സരത്തിലെ വിജയത്തിൽ ഒരു മലയാളി കൈയ്യൊപ്പ് കൂടിയുണ്ടായിരുന്നു. സെഞ്ചുറി ഇന്നിങ്സുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കൽ.

വെടിക്കെട്ട് ഇന്നിങ്സ്
മറ്റൊരു മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 178 റൺസിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂരിന് മുന്നിൽ ഉയർത്തിയത്. സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം ആയിരുന്നിട്ടും സമ്മർദ്ദമില്ലാതെ ബാറ്റ് വീശിയ ദേവ്ദത്ത് ക്രിസ് മോറിസ് നയിക്കുന്ന രാജസ്ഥാന്റെ ലോകോത്തര ബോളിങ് നിരയെ നിരന്തരം ബൗണ്ടറി കടത്തി. നായകൻ കോഹ്‌ലിയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി 11 ഫോറും ആറ് സിക്സും അടക്കം 52 പന്തിൽ 101 റൺസാണ് ദേവ്ദത്ത് അടിച്ചെടുത്തത്.

അവീസ്മരണീയമെന്ന് കോഹ്‌ലി
" അവിസ്മരണീയമായ ഇന്നിങ്സായിരുന്നു ദേവ്ദത്ത് പടിക്കലിന്റെത്. അരങ്ങേറ്റ സീസണായ കഴിഞ്ഞ സീസണിലും മികച്ച പ്രകടനമാണ് അവൻ ഞങ്ങൾക്കുവേണ്ടി മികച്ച പുറത്തെടുത്തത്. 30 റൺസിന് ശേഷം അവൻ സ്‌ട്രൈക്ക് റേറ്റ് വർദ്ധിപ്പിക്കുന്നില്ലയെന്ന സംസാരമുണ്ടായിരുന്നു. അതിനെല്ലാം ഈ ഒരു പ്രകടനത്തോടെ ദേവ്ദത്ത് മറുപടി നൽകി. വലിയ കഴിവ് അവനുണ്ട്. ഭാവിയിൽ വലിയ പ്രതീക്ഷ അവനിലുണ്ട്." കോഹ്‌ലി പറഞ്ഞു.

സെഞ്ചുറി വേണ്ട
ദേവ്ദത്ത് സെഞ്ചുറി തികയ്ക്കുന്നതിന് മുൻപ് തന്നെ ബാംഗ്ലൂരിന് വേണമെങ്കിൽ മത്സരം ഫിനിഷ് ചെയ്യാമായിരുന്നു. നിർണായകമായ റൺറേറ്റിലടക്കം ടീമിന് അത് ഗുണം ചെയ്യുകയും ചെയ്തേനെ. ഇത് മുൻകൂട്ടികണ്ടാകണം പടിക്കൽ സെഞ്ചുറി വേണ്ടെന്ന് കോഹ്‌ലിയോട് പറഞ്ഞത്. നായകൻ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. "സെഞ്ചുറിയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. മത്സരം ഫിനിഷ് ചെയ്യാനും തനിക്ക് ഇനിയുമേറെ വരാനുണ്ടെന്നും അവൻ പറഞ്ഞിരുന്നു. എന്നാൽ ഞാനതിന് സമ്മതിച്ചില്ല. " കോഹ്ലി പറഞ്ഞു. ആ നാഴികക്കല്ല് പിന്നിടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഐ പി എൽ പോലൊരു ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ സെഞ്ചുറി നേടുകയെന്നത് വലിയ കാര്യമാണ്. അവൻ ഇന്നീ സെഞ്ചുറി അർഹിച്ചിരുന്നുവെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

സെഞ്ചുറിയേക്കാൾ വലുത് മറ്റൊന്ന്
" മത്സരം ഫിനിഷ് ചെയ്യാൻ മാത്രമാണ് ഞാൻ നോക്കിയിരുന്നത്. എത്രയും വേഗത്തിൽ വിജയം നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. മത്സരത്തിനിടെ സെഞ്ചുറിയെ കുറിച്ച് ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. മത്സരത്തിൽ ഞങ്ങൾക്ക് വിജയം ഉറപ്പുവരുത്തണമായിരുന്നു. അതാണ് ഞാൻ വിരാട് കോഹ്ലിയോടും പറഞ്ഞത്. മത്സരം ഫിനിഷ് ചെയ്യാൻ ഞാൻ കോഹ്ലിയോട് ആവശ്യപെട്ടു, കാരണം എന്നെ സംബന്ധിച്ച് സെഞ്ചുറിയേക്കാൾ വലുത് ടീമിന്റെ വിജയമാണ്. " ദേവ്ദത്ത് പടിക്കൽ പറഞ്ഞു.

റോയൽ വിജയം
മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയവും രാജകീയമായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനുവേണ്ടി പതിനൊന്ന് ഫോറും ആറ് സിക്സും അടക്കം 52 പന്തിൽ 101 റൺസാണ് മലയാളി താരം ദേവ്ദത്ത് സ്വന്തമാക്കിയത്. 47 പന്തിൽ കോഹ്‌ലി നേടിയത് 73 റൺസായിരുന്നു. 21പന്ത് ബാക്കി നിൽക്കെയായിരുന്നു ബാംഗ്ലൂരിന്റെ വിജയം.

ബേബി സെലിബ്രേഷൻ
നാലാം വിജയം തേടിയിറങ്ങിയ ടീമിനെ മുന്നൽ നിന്ന് നയിച്ച കോഹ്‌ലി തുടക്കത്തിൽ തകർത്തടിച്ച ദേവ്ദത്തിന് മികച്ച പിന്തുണ നൽകാനാണ് ശ്രമിച്ചത്. എങ്കിലും കോഹ്‌ലിയും അനായാസം അർധശതകം കടന്നു. പിന്നാലെ ഗ്യാലറിയിലുണ്ടായിരുന്നു കുടുംബത്തിന് ഫ്ലൈയിങ് കിസ്. വിഖ്യാതമായ ബേബി സെലിബ്രേഷൻ (കൈയിലിരിക്കുന്ന കുഞ്ഞിനെ ലാളിക്കുന്ന പോലെ) ആണ് അർധസെഞ്ചുറി ആഘോഷത്തിന് കോഹ്‌ലി തിരഞ്ഞെടുത്തത്.
Recommended Video

നാഴികകല്ല് പിന്നിട്ട് കിങ് കോഹ്‌ലി
രാജസ്ഥാനെതിരായ അർധസെഞ്ചുറി പ്രകടനത്തോടെ ഐപിഎല്ലിൽ മറ്റൊരു നാഴികകല്ലുകൂടി കിങ് കോഹ്‌ലി മറികടന്നു. ഐപിഎല്ലിൽ ആദ്യമായി 6000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. 196 ഇന്നിങ്സിലാണ് 6,000 റൺസ് പൂർത്തിയാക്കുന്നത്. ട്വൻറി20യിൽ അഞ്ചു സെഞ്ച്വറികളും നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും ഓസിസ് താരം ഡേവിഡ് വാർണറുമാണ് റൺവേട്ടയിൽ കോഹ്‌ലിക്ക് പിന്നിൽ.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications