കോഹ്‌ലിയുടെ നേതൃത്വം കളിയോടുള്ള തന്റെ സമീപനത്തെ പൂർത്തിയാക്കിയെന്ന് കൈൽ
ഇന്ത്യൻ പിച്ചുകളിൽ പന്തെറിയുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും ജാമിസൺ പറഞ്ഞു
വിരാട് കോഹ്‌ലിയുടെ നേതൃത്വ ശൈലി തന്റെ കളിയോടുള്ള സമീപനത്തെ പൂർത്തീകരിക്കുന്നതാണെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരിന്റെ ഓൾറൗണ്ടർ കൈൽ ജാമിസൺ. ഇന്ത്യയിലെ സ്ലോ പിച്ചുകളിൽ മറ്റൊരു കളി തന്ത്രം ആവശ്യമാണെന്നും ആ കിവി താരം പറയുന്നു. 6.8 അടി ഉയരമുള്ള ജാമിസൺ ബാംഗ്ലൂരിന്റെ സുപ്രധാന സൈനിങ്ങുകളിൽ ഒന്നാണ്.
"അദ്ദേഹം (കോഹ്‌ലി) അത്തരമൊരു പരിചയസമ്പന്നനായ നേതാവാണ്. സമർത്ഥനായ ഒരു നായകൻ, ഗെയിമുകളെ സമീപിക്കുന്ന രീതി തീർച്ചയായും കാര്യങ്ങളെക്കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയെ പൂർത്തീകരിക്കുന്നു. അദ്ദേഹം മത്സരബുദ്ധിയും ആക്രമണോത്സുകതയുമുള്ള ഒരാളാണ്. മത്സരം മുഴുവനായിട്ട് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തി," ജാമിസൺ പറഞ്ഞു.

ഇന്ത്യൻ പിച്ചുകളിൽ പന്തെറിയുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും ജാമിസൺ പറഞ്ഞു. ഇരുപ്പാറുകാരനായ ജാമിസൺ ഇതുവരെ ന്യൂസിലൻഡ് ദേശീയ ടീമിനുവേണ്ടി എട്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ആറു ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന താരമെന്ന് ഇതിനോടകം അംഗീകാരം നേടിയ താരത്തെ താരലേലത്തിന് മുൻപ് തന്നെ ഫ്രാഞ്ചൈസികൾ നോട്ടമിട്ടിരുന്നു.
അതേസമയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. അൽപ്പം പരവപ്പെടുത്തേണ്ടതുണ്ടെങ്കിലും ദേവ്ദത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ ലാറ പ്രശംസിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി കളിക്കുന്ന ഈ എടപ്പാൾ സ്വദേശി കഴിഞ്ഞ ഐപിഎല്ലിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അതിന് മുൻപും ശേഷവും നടന്ന ആഭ്യന്തര ക്രിക്കറ്റിലെ മത്സരങ്ങളിലും ബോളർമാരെ കൃത്യമായി നേരിടാൻ ദേവ്ദത്തിന് സാധിച്ചിരുന്നു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications