• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: 'അവന്‍ സ്വയം മികവ് തെളിയിക്കണം'- അര്‍ജുന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് സഹീര്‍ ഖാന്‍

ചെന്നൈ: ഐപിഎല്‍ 2021ലെ താരലേലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ച മുംബൈ ഇന്ത്യന്‍സിലൂടെ തന്നെ മകന്‍ അര്‍ജുനും ഐപിഎല്ലിലേക്ക് വരുമെന്നത് ഏവരും പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അതിനാല്‍ത്തന്നെ അര്‍ജുനെ മുംബൈ സ്വന്തമാക്കിയതിന് പിന്നാലെ സച്ചിന്റെ സ്വാധീനത്തില്‍ ലഭിച്ച അവസരമാണിതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു.

ഇപ്പോളിതാ ഇതിനെല്ലാം മറുപടിയുമായെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ പേസറുമായ സഹീര്‍ ഖാന്‍. അര്‍ജുന്‍ പ്രതിഭാശാലിയായതുകൊണ്ടാണ് സ്വന്തമാക്കിയതെന്നും അവന്‍ തന്റെ മികവ് എന്താണെന്ന് തെളിയിക്കണമെന്നുമാണ് സഹീര്‍ പറഞ്ഞത്.'ഐപിഎല്ലിലേക്കുള്ള വരവ് മികച്ചൊരു ക്രിക്കറ്റ് താരമാവാന്‍ അവനെ സഹായിക്കും.എത്രയോ യുവതാരങ്ങളെ ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജുന്‍ അവന്റെ മികവ് എന്തെന്ന് എല്ലാവര്‍ക്കും മുന്നില്‍ തെളിയിക്കണം. അത് കാണിച്ച് കൊടുക്കുകയും ചെയ്യണം'-സഹീര്‍ പറഞ്ഞു.

21കാരനായ അര്‍ജുന്‍ ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് മുംബൈ സീനിയര്‍ ടീമിലേക്ക് എത്തിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച താരത്തിന് പക്ഷേ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ ഇടം പിടിക്കാനായില്ല. എന്നാല്‍ മുംബൈയില്‍ നടന്ന ആഭ്യന്തര ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജുന്‍ തന്റെ മികവ് കാട്ടുകയായിരുന്നു. നേരത്തെ ഇന്ത്യക്കുവേണ്ടിയും മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുന് സാധിച്ചിരുന്നു.

'നെറ്റ്‌സില്‍ അര്‍ജുനോടൊപ്പം സമയം ചിലവിടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ചില തന്ത്രങ്ങള്‍ അവനെ പഠിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. കഠിനാധ്വാനിയായ കുട്ടിയാണവന്‍.പഠിക്കാന്‍ അതിയായ താല്‍പര്യമുള്ളവനാണ് അര്‍ജുന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണെന്ന സമ്മര്‍ദ്ദം എപ്പോഴും അവന്റെ മുകളിലുണ്ടാവും. മുംബൈ ഇന്ത്യന്‍സിലുള്ള സാഹചര്യം അവനെ മികച്ച താരമായി വളര്‍ത്താന്‍ സഹായിക്കും'-സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകന്‍ മഹേല ജയവര്‍ധനയും സഹീറിന്റെ അഭിപ്രായത്തിനോട് സമാനമായ രീതിയിലാണ് പ്രതികരിച്ചത്. പ്രതിഭയുള്ളതുകൊണ്ടാണ് അര്‍ജുന്‍ ഇന്ത്യന്‍ ടീമിലെത്തിയതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സ്വാഗതം ചെയ്ത് മുംബൈ ട്വീറ്റ് ചെയ്തിരുന്നു. വാങ്കഡെയിലെ ബോള്‍ ബോയ്,അവസാന സീസണില്‍ സപ്പോര്‍ട്ടിങ് ബൗളര്‍,ഇപ്പോള്‍ ആദ്യ ടീം പ്ലേയര്‍ എന്ന കുറിപ്പോടെയാണ് അര്‍ജുനെ മുംബൈ സ്വാഗതം ചെയ്തത്.

ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
IPL 2021: zaheer khan opens up arjun tendulkar has to prove himself in mumbai indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X