IPL 2023: 14 സീസണ്‍, 12 പ്ലേ ഓഫ്, 10 ഫൈനല്‍, 4 കിരീടം... ഇത് ഒരേയൊരു ധോണിപ്പട

ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ 2023 സീസണ്‍ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ സ്ഥിരത എന്ന വാക്കിന് പര്യായം എന്ന് പറയാവുന്ന ടീമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് ഐപിഎല്ലിന്റെ 16-ാമത് സീസണ്‍ ആണ്. ഇതില്‍ 14 സീസണില്‍ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിച്ചത്.

രണ്ട് സീസണില്‍ വിലക്ക് കാരണം കളിക്കാനായില്ല. 14 തവണ ഐപിഎല്‍ കളിച്ചതില്‍ 12 തവണയും പ്ലേ ഓഫിലെത്തിയ ഏക ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തീര്‍ന്നില്ല, ഐപിഎല്ലില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത മറ്റൊരു അപൂര്‍വ റെക്കോഡും മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേരിലാണ്. 10 തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ഫൈനലില്‍ എത്തിയത്.

ms dhoni

ഇതില്‍ നാല് തവണയും കിരീടം നേടി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയവരുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. 2008 ലെ പ്രഥമ ഐ പി എല്‍ സീസണില്‍ തന്നെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഫൈനലില്‍ എത്തിയിരുന്നു. അന്ന് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫില്‍ (അന്ന് സെമിഫൈനല്‍) എത്തിയത്.

കലാശപ്പോരില്‍ മൂന്ന് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് രാജസ്ഥാനോട് പരാജയപ്പെട്ടത്. 2009 ല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തിയെങ്കിലും സെമിഫൈനലില്‍ തോറ്റു. 2010 ല്‍ വീണ്ടും ഫൈനലില്‍ എത്തി. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ആദ്യമായി ഐപിഎല്‍ കിരീടവും നേടി. 2011 ലും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഫൈനലില്‍ എത്തി. കലാശപപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് വീണ്ടും കിരീടം നേട്ടം.

2012 ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ എത്തി. ഹാട്രിക് കിരീട നേട്ടം സ്വപ്‌നം കണ്ട ചെന്നൈയ്ക്ക് കൊല്‍ക്കത്ത വിലങ്ങുതടിയായി. അഞ്ച് വിക്കറ്റിന് ചെന്നൈ ഫൈനലില്‍ തോറ്റു. 2013 ല്‍ വീണ്ടും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഫൈനലില്‍. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനോട് 23 റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി. 2008 മുതല്‍ 2013 വരെയുള്ള ആറ് സീസണുകളില്‍ അഞ്ചിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ എത്തി.

2014 ല്‍ പ്ലേ ഓഫില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുറത്തായി. 2015 ല്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനോട് 41 റണ്‍സിന് പരാജയപ്പെട്ടു. 2016 ലും 2017 ലും വിലക്ക് കാരണം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കളിക്കാനായില്ല. 2018 ല്‍ കിരീട നേട്ടത്തോടെയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് തിരിച്ചുവരവ് ആഘോഷിച്ചത്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.

2019 ല്‍ വീണ്ടും ഫൈനലില്‍ എത്തി. പക്ഷെ മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്‍സിന് തോറ്റു. 2020 ല്‍ ആണ് ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. എന്നാല്‍ 2021 ല്‍ കിരീട നേട്ടത്തോടെയാണ് ഇതിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറുപടി നല്‍കിയത്. കൊല്‍ക്കത്തയെ 27 റണ്‍സിന് തോല്‍പിച്ചാണ് ചെന്നൈ കിരീടം നേടിയത്. 2022 ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+