IPL 2023: എന്നെ ചികിത്സിച്ചത് കൊല്‍ക്കത്ത, സ്വന്തം രാജ്യത്ത് നിന്ന് പോലും ഈ പരിഗണന ലഭിച്ചിട്ടില്ല; റസ്സല്‍
ഐപിഎല്ലില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പരിഗണന സ്വന്തം രാജ്യത്ത് നിന്ന് പോലും തനിക്ക് ലഭിച്ചിട്ടില്ല എന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആേ്രന്ദ റസ്സല്‍. 2014 ല്‍ മുതല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ആേ്രന്ദ റസ്സല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇലവനില്‍ ടീമിന് എപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്ന താരമായിരുന്നു റസ്സല്‍.
എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളായി ആന്ദ്രേ റസ്സലിന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാറില്ല. വിടാതെ പിന്തുടരുന്ന പരിക്കും റസ്സലിന് തിരിച്ചടിയാണ്. എങ്കിലും ടീം റസ്സലിനെ കൈവിട്ടിട്ടില്ല. റസ്സല്‍ ഫോമിലായാല്‍ കളി മാറും എന്നത് തന്നെയാണ് അതിന് കാരണം. ലോകമെമ്പാടും നിരവധി ടി 20 ലീഗില്‍ കളിക്കുന്ന താരമാണ് ആേ്രന്ദ റസ്സല്‍. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പോലെ തന്നെ ആരും പരിഗണിച്ചിട്ടില്ല എന്ന് റസ്സല്‍ പറയുന്നു.

പരിക്ക് പറ്റി ചികിത്സയില്‍ കഴിയുമ്പോഴും വര്‍ഷങ്ങളായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്തതുപോലെ മറ്റൊരു ഫ്രാഞ്ചൈസിയോ തന്റെ രാജ്യമോ തനിക്ക് വേണ്ടി പണം ചെലവാക്കിയിട്ടില്ല എന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പറയുന്നു. 2014 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു ആേ്രന്ദ റസ്സല്‍.
എന്നാല്‍ ഈ സീസണിനെ സംബന്ധിച്ചിടത്തോളം പൂര്‍ണ ദുരന്തമായി മാറിയിരിക്കുകയാണ്. പലപ്പോഴും മിന്നുന്ന ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു ഈ വെസ്റ്റ് ഇന്‍ഡീസ് താരം ഇന്ന് ഫോമിന്റെ നിഴല്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരായ കെകെആര്‍ വിജയത്തില്‍ വലിയ പങ്കുവഹിക്കാന്‍ താരത്തിനായിരുന്നു. വിരാട് കോഹ്ലിയുടേതടക്കം നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റസ്സല്‍ കാല്‍മുട്ടിനേറ്റ പരിക്കുമായി മല്ലിടുകയാണ്. ഈ പരിക്ക് സംബന്ധിയായ ചികിത്സയ്ക്ക് കെകെആര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് റസല്‍ വെളിപ്പെടുത്തി. ഫ്രാഞ്ചൈസി സ്വന്തം ചെലവില്‍ തന്നെ ചികിത്സയ്ക്കായി അയച്ചിരുന്നു എന്നും അത് തന്നെ സംബന്ധിച്ച് സവിശേഷമായ കാര്യമാണ് എന്നും റസ്സല്‍ കൂട്ടിച്ചേര്‍ത്തു. കെകെആറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ഐപിഎല്ലില്‍ മറ്റൊരു ടീമിന് വേണ്ടിയും താന്‍ കളിക്കില്ലെന്നും റസല്‍ പറഞ്ഞു. ഞാന്‍ ഇവിടെ സന്തോഷവാനാണ്. 9 വര്‍ഷമായി ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഈ ടീമിലെ ആളുകളുമായി കൂടുതല്‍ അടുക്കുന്നു. ഐപിഎല്‍ ഇല്ലാത്തപ്പോഴും വെങ്കടേഷ് അയ്യരുമായി ആശയവിനിമയം നടത്താറുണ്ട്. താന്‍ അവനെ ശരിക്കും ബഹുമാനിക്കുന്നു എന്നും റസ്സല്‍ പറഞ്ഞു.












Click it and Unblock the Notifications