Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഒരു റണ്ണിന് റസ്സലിന് കിട്ടും 5 ലക്ഷം രൂപ, റിങ്കുവിന് വെറും 11000..; കണ്ടോ വ്യത്യാസം..!!

ഐപിഎല്‍ 2023 സീസണ്‍ നിരവധി സൂപ്പര്‍താരങ്ങളുടെ വീഴ്ചയ്ക്കും യുവതാരങ്ങളുടെ വളര്‍ച്ചക്കുമാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ താരമാണ് റിങ്കു സിംഗ്. ഈ സീസണില്‍ ഒന്നിലേറെ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ആവേശകരമായ ബാറ്റിംഗ് പ്രകടനമാണ് റിങ്കു സിംഗ് പുറത്തെടുത്തത്. ടീമിലെ മഹാരഥന്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ടീമിന്റെ ഫിനിഷര്‍ റോള്‍ ഭംഗിയായി റിങ്കു സിംഗ് ഏറ്റെടുത്തു.

ഇന്നലെ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിന് എതിരായ അവസാന മത്സരത്തിലും റിങ്കു സിംഗ് അവിശ്വസനീയമായ പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒരു റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍വി സമ്മതിക്കുമ്പോള്‍ 66 റണ്‍സുമായി റിങ്കു പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. റിങ്കു സിംഗിന്റെ പ്രകടനത്തോടൊപ്പം ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ മോശം പ്രകടനവും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

RINKU

രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവിഭാജ്യഘടകമാണ് ആന്ദ്രെ റസ്സല്‍ എന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷങ്ങളായി ടീമിന്റെ ഫിനിഷര്‍ റോളിലും ആന്ദ്രെ റസ്സല്‍ തന്നെയായിരുന്നു. എന്നാല്‍ ഈ സീസണില്‍ റസ്സല്‍ അമ്പേ പരാജയമായിരുന്നു. ഈ സമയത്താണ് റിങ്കു സിംഗ് അവതരിക്കുന്നത്. ആന്ദ്രെ റസ്സലിനേക്കാള്‍ എത്രയോ കുറഞ്ഞ രൂപക്കാണ് റിങ്കു സിംഗ് കൊല്‍ക്കത്തയില്‍ കളിക്കുന്നത് എന്നതാണ് ഇതിലെ മറ്റൊരു കൗതുകം.

ഈ സീസണില്‍, റസലിന് 14 മത്സരങ്ങളില്‍ നിന്ന് 227 റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ റിങ്കു സിംഗ് ആകട്ടെ 14 മത്സരങ്ങളില്‍ നിന്ന് 474 റണ്‍സ് ആണ് നേടിയത്. ഈ സീസിണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തുമാണ് റിങ്കു സിംഗ്. എന്നാല്‍ ഇരുവരുടേയും പ്രതിഫലത്തിലെ അന്തരമാണ് ഇപ്പോള്‍ എല്ലാവരേയും അതിശയിപ്പിക്കുന്നത്.

റിങ്കു സിംഗിനെ വെറും 55 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ എത്തിച്ചത്. അതായത് ഒരു റണ്‍സിന് 11603.37 രൂപയാണ് റിങ്കു സിംഗിന് ലഭിക്കുന്നത്. എന്നാല്‍ മറുവശത്ത്, ആന്ദ്രെ റസ്സലിനെ 12 കോടി രൂപയ്ക്ക് ആണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയത്. അതായത് ഈ സീസണില്‍ അദ്ദേഹം നേടിയ ഓരോ റണ്ണിനും 5 ലക്ഷത്തിലേറെ രൂപയാണ് ആന്ദ്രെ റസ്സലിന് ലഭിച്ചത്.

ഇതുവരെ 31 മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച റിങ്കു സിംഗ് 142.16 സ്ട്രൈക്ക് റേറ്റില്‍ 725 റണ്‍സ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിംഗ്, രവി ശാസ്ത്രി എന്നിവരുള്‍പ്പെടെ നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ റിങ്കു സിംഗ് ഉടന്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കും എന്ന് പ്രവചിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അനായാസമായി ബാറ്റ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് റിങ്കു സിംഗിന്റെ പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+