Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ക്രിസ്റ്റ്യാനൊയേക്കാള്‍ പവര്‍ ധോണിക്ക് തന്നെ..!! അപൂര്‍വനേട്ടം ഇനി സിഎസ്‌കെയുടെ പേരില്‍

ഐപിഎല്‍ 2023 രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ടീമുകളില്‍ ഒന്നാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ്. എട്ട് കളികളില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് നാല് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ നടപ്പ് സീസണിനിടെ മറ്റൊരു അപൂര്‍വ നേട്ടം കൂടി ചെന്നൈ സൂപ്പര്‍കിംഗ്‌സ് തങ്ങളുടെ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോര്‍ട്‌സ് ടീം ആയി ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ആണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ സൗദി ക്ലബായ അല്‍ നസറിനെ പിന്തള്ളിയാണ് സിഎസ്‌കെയുടെ നേട്ടം.

MSD

2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് ടീമുകളെ റാങ്ക് ചെയ്യുന്നത്. 512 ദശലക്ഷം ഇന്ററാക്ഷന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, അല്‍-നാസര്‍ എഫ്സി 500 മില്യണ്‍ ഇന്ററാക്ഷന്‍സുമായി തൊട്ടുപിന്നിലാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളില്‍ ഒരാളാണ് എംഎസ് ധോണി.

അതിനാല്‍ തന്നെ ധോണിയോടുള്ള ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയിലേക്കും എത്തിയിരിക്കുന്നത്. സിഎസ്‌കെ കൂടാതെ വേറെ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളും ട്വിറ്ററിലെ ആശയവിനിമയത്തിന്റെ കാര്യത്തില്‍ ടോപ് 5 ലിസ്റ്റില്‍ എത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍.

Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം

345 ദശലക്ഷം ഇന്ററാക്ഷുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് മൂന്നാം സ്ഥാനത്ത്. 274 ദശലക്ഷം ഇന്ററാക്ഷനുള്ള മുംബൈ ഇന്ത്യന്‍സ് ആണ് പട്ടികയില്‍ നാലാമത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കിരീട നേട്ടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിലേക്ക് ആരാധകരെ അടുപ്പിക്കുന്നതിന് പിന്നില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാമീപ്യം കൂടിയാണ്.

അല്‍ ഹിലാല്‍ ഫുട്‌ബോള്‍ ക്ലബ് ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 211 ദശലക്ഷം ഇന്ററാക്ഷന്‍സ് ആണ് അല്‍ ഹിലാല്‍ ക്ലബിന് ട്വിറ്ററില്‍ ഈ മാര്‍ച്ചില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അല്‍ നസര്‍ ക്ലബില്‍ എത്തിയത്. റെക്കോഡ് തുകക്കാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അല്‍ നസര്‍ ക്ലബുമായി കരാര്‍ ഒപ്പ് വെച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+