പ്ലേഓഫ് ഉറപ്പിച്ച് ധോണിപ്പട; ഡല്‍ഹിയെ 77 റണ്‍സിന് തകര്‍ത്ത് ചെന്നൈ
ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റള്‍സിന് വന്‍ തോല്‍വി. 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 146 റണ്‍സിന് പുറത്തായത്. 77 റണ്‍സിനാണ് സിഎസ്‌കെ വിജയ സ്വന്തമാക്കിയത്. ജയത്തോടെ പ്ലേഓഫ് ഉറപ്പിക്കാനും ചെന്നൈക്ക് സാധിച്ചു.
ഡല്‍ഹി നിരയില്‍ ഒരാള്‍ക്ക് പോലും കാര്യമായി മികവിലേക്ക് ഉയര്‍ന്നില്ല. ഡേവിഡ് വാര്‍ണര്‍(86) മാത്രമാണ് തിളങ്ങിയത്. 58 പന്തില്‍ അഞ്ച് സിക്‌സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. ഡല്‍ഹി ടീമിന്റെ തുടക്കം തന്നെ വളരെ മോശമായിരുന്നു. ആ തകര്‍ച്ചയില്‍ നിന്ന് ടീമിന് കരകയറാനായില്ല.

പൃഥ്വി ഷാ(5) തുടക്കത്തില്‍ തന്നെ പുറത്തായി. ഫോമിലുള്ള ഫില്‍ സോള്‍ട്ട്(3) പിന്നാലെ മടങ്ങി. കഴിഞ്ഞ കളിയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ റൈലി റൂസ്സോ നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ ചേസിംഗ് തോറ്റ നിലയിലായിരുന്നു ഡല്‍ഹി.
മൂന്നിന് 26 എന്ന നിലയിലായിരുന്നു ടീം. യാഷ് ദള്‍(13) അക്ഷര്‍ പട്ടേല്‍(15) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. എന്നാല്‍ ഇവര്‍ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. വാര്‍ണര്‍ മാത്രം പോരാട്ടം അവസാനം വരെ നീട്ടുകയായിരുന്നു. സിഎസ്‌കെ ബൗളര്‍മാരില്‍ ദീപക് ചാഹര്‍ മൂന്ന് വിക്കറ്റെടുത്തു. തീക്ഷണയ്ക്കും, പതിരാനയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു. തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ചെന്നൈ ബാറ്റ്‌സ്മാന്മാരെല്ലം തകര്‍ത്തടിച്ച മത്സരത്തിലായിരുന്നു ചെന്നൈ വമ്പന്‍ സ്‌കോര്‍ നേടിയത്. ടോസ് നേടിയ സിഎസ്‌കെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിതുരാജ് ഗെയ്ക്വാദ്(79) ഡെവണ്‍ കോണ്‍വേ(87) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ചെന്നൈക്ക് മികച്ച അടിത്തറ നല്‍കിയത്.
ഇരുവരും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 14.3 ഓവറില്‍ 141 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. എല്ലാ ഡല്‍ഹി ബൗളര്‍മാരും തല്ല് വാങ്ങി. റിതുരാജ് ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയുമടിച്ചു. കുല്‍ദീപിന്റെ ഓരോ മൂന്ന് സിക്‌സറാണ് താരം പറത്തിയത്.
ഡെവണ്‍ കോണ്‍വേയുടെ ഇന്നിംഗ്‌സില്‍ പതിനൊന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറുമുണ്ടായിരുന്നു. അതേസമയം റിതുരാജിന് ശേഷം വന്ന ശിവം ദുബെ ഒരിക്കല്‍ കൂടി തിളങ്ങി. ഒന്‍പത് പന്തില്‍ 22 റണ്‍സാണ് താരം അടിച്ചത്. മൂന്ന് സിക്‌സറുകളാണ് താരം പറത്തിയത്. ഈ സീസണില്‍ മുപ്പതില്‍ അധികം സിക്‌സറുകളാണ് താരം അടിച്ചത്.
രവീന്ദ്ര ജഡേജ ഏഴ് പന്തില്‍ ഇരുപത് റണ്‍സെടുത്ത് മികച്ച ഫിനിഷിംഗ് നടത്തി. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. പ്ലേഓഫ് ഏകദേശം ഉറപ്പിച്ചാണ് ചെന്നൈ ഈ മത്സരത്തിന് ഇറങ്ങിയത്. ഈ മത്സരം വിജയിച്ചാല്‍ രണ്ടാം സ്ഥാനം അവര്‍ക്ക് ഉറപ്പിക്കാം. ഡല്‍ഹി നിരയില്‍ ഖലീല്‍ അഹമ്മദ്, നോര്‍ക്കിയ, ചേതന്‍ സക്കറിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications