ദീപക് ചാഹറിന്റെ പ്രണയ ജീവിതത്തില്‍ ധോണിയുടെ പങ്കെന്ത്; ആരെയും അമ്പരപ്പിക്കുന്ന കഥ
ചെന്നൈ: ഐപിഎല്ലില്‍ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സിഎസ്‌കെയുടെ ബൗളര്‍മാരുടെ കുന്തമുനയാണ് ദീപക് ചാഹര്‍. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് താരത്തെ വളര്‍ത്തിയെടുത്തത്. പക്ഷേ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. അത് ദീപക് ചാഹറിന്റെ പ്രണയമാണ്. ഇത് അങ്ങനെ പെട്ടെന്ന് ഉണ്ടായതല്ല.
ഐപിഎല്‍ മത്സരത്തിനിടെയായിരുന്നു ഈ പ്രണയം സംഭവിച്ചത്. അത് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം ഈ പ്രണയത്തിന് പിന്നില്‍ ധോണിയുടെ സഹായം കൂടിയുണ്ടെന്ന്. ആര്‍ക്കും അറിയാത്തൊരു രഹസ്യമാണത്.അടുത്തിടെയാണ് ദീപക് ചാഹര്‍ തന്റെ പ്രണയത്തിലെ ആ രഹസ്യം വെളിപ്പെടുത്തിയത്.

സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി അതില്‍ വലിയ പങ്കുണ്ടെന്നായിരുന്നു ചാഹര്‍ പറഞ്ഞു. തന്റെ ഭാര്യയായ ജയയെ അന്ന് പ്രപ്പോസ് ചെയ്യാനുള്ള തീരുമാനം തന്റെ മനസ്സിലുണ്ടായിരുന്നു. 2021 ഐപിഎല്‍ ഫൈനലിന് മുമ്പ് അത്തരമൊരു പ്രപ്പോസല്‍ നടത്താനായിരുന്നു ഞാന്‍ തീരുമാനിച്ചതെന്ന് ചാഹര്‍ പറയുന്നു.
എന്നാല്‍ ധോണി ആ വിഷയത്തില്‍ ഇടപെട്ടു. തനിക്ക് ഗുണകരമായി തീരുന്ന നല്ലൊരു ഉപദേശവും അദ്ദേഹം തന്നുവെന്ന് ചാഹര്‍ പറയുന്നു. താന്‍ ഐപിഎല്‍ ഫൈനല്‍ വരുന്ന ദിനം സ്വപ്‌നം കണ്ട് നടക്കുന്ന സമയത്താണ് അത്തരമൊരു ഉപദേശം നടന്നതെന്നും ചാഹര്‍ പറഞ്ഞു.
ധോണി എന്നോട് ആ സമയം പറഞ്ഞത് പ്രേപ്പോസല്‍ ക്വാളിഫയറിന് മുമ്പ് നടത്താനായിരുന്നു. അങ്ങനെ ചെയ്താല്‍ മാത്രമേ മത്സരങ്ങളില്‍ ഏകാഗ്രതയുണ്ടാവൂ. അല്ലെങ്കില്‍ മത്സരത്തിലെ ഏകാഗ്രത നഷ്ടപ്പെടുമെന്നും ചാഹര്‍ പറഞ്ഞു. ഇതോടെ ധോണിയുടെ ഉപദേശം ഞാന്‍ സ്വീകരിച്ചു. പഞ്ചാബിനെതിരായ സിഎസ്‌കെയുടെ മത്സര ശേഷം ഞാന്‍ അവളെ പ്രപ്പോസ് ചെയ്തു.
ഒരു മോതിരം അവളുടെ വിരലില്‍ അണിയിക്കുകയായിരുന്നുവെന്നും ചാഹര്‍ പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വെച്ചായിരുന്നു ആ സംഭവം നടന്നത്. അതേസമയം ആ സീസണില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാണ് ചെന്നൈ നാലാമത്തെ കിരീടം നേടിയത്. ഇത്തവണ അഞ്ചാമത്തെ കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.
അതേസമയം ടീമിനെ ഫൈനലിലെത്തിച്ചതിന് ധോണി പ്രശംസ നേടുകയാണ്. താരത്തെ കഴിഞ്ഞ ദിവസം പുകഴത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും ടോം മൂഡിയും. ധോണി എക്കാലത്തെയും മികച്ച ടി20 ക്യാപ്റ്റനാണെന്ന് ഇരുവരും പറയുന്നു. ടി20 ക്യാപ്റ്റന്മാരില്‍ ധോണിയാണ് ഏറ്റവും ബെസ്റ്റ്. അദ്ദേഹത്തിന് എതിരാളികളില്ല.
ഈ സീസണില്‍ എന്തുകൊണ്ട് താന്‍ ബെസ്റ്റാണെന്ന് ധോണി പലപ്പോഴും തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിലാണെങ്കില്‍ ധോണിയെ ഞാന്‍ ആ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തില്ല. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ബെന്‍ സ്റ്റോക്‌സാണ് മികച്ചയാള്‍.
ചെറിയ സമയം കൊണ്ട് വലിയ നേട്ടങ്ങളാണ് താരം കൈവരിച്ചതെന്നും മൂഡി പറഞ്ഞു. അതേസമയം ഏകദിനത്തില്‍ കപില്‍ ദേവുണ്ട്. അര്‍ജുന രണതുംഗയും, സ്റ്റീവ് വോയുമുണ്ട്. പക്ഷേ ടി20യില്‍ അതുപോലെ ഒരാള്‍ പോലുമില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications