തോറ്റാലും പുറത്തായാലും വന്‍ ലാഭം, ഇത് താന്‍ടാ മുംബൈ ഇന്ത്യന്‍സ്, ഐപിഎല്ലിലെ ലാഭം ഇങ്ങനെ
മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിലെ പോരാട്ടം മുംബൈ ഇന്ത്യന്‍സ് തോല്‍വിയോടെ അവസാനിപ്പിച്ചിരുന്നു. ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടായിരുന്നു തോല്‍വി. ഒരിക്കലും പ്ലേഓഫില്‍ കയറില്ലെന്ന് കരുതിയിടത്ത് നിന്നാണ് അവര്‍ ഇത്രത്തോളം എത്തിയത്. മികച്ച മധ്യനിരയാണ് കളി ജയിപ്പിക്കുന്നതില്‍ അവരെ ഈ സീസണില്‍ സഹായിച്ചത്. പക്ഷേ മുംബൈ തോറ്റെങ്കിലും അവര്‍ എത്ര തുക ഈ സീസണില്‍ നേടുമെന്ന് അറിയാം.
മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളായ അംബാനി കുടുംബത്തിന് കോടികള്‍ ഐപിഎല്ലില്‍ നിന്ന് ലഭിക്കും. തോറ്റെങ്കിലും അവര്‍ക്ക് ലഭിക്കുന്ന ലാഭവിഹിതമാണിത്. എത്ര പേര്‍ക്ക് അറിയാം ഐപിഎല്ലില്‍ ഏറ്റവും നേട്ടം കൊയ്യുന്ന ടീമും മുംബൈയാണ്. കിരീടം നേടണമെന്നില്ല എന്നാണ് ടീം പറയുന്നത്. പക്ഷേ അഞ്ച് കിരീടവുമായി മുംബൈ തന്നെയാണ് അക്കാര്യത്തില്‍ മുന്നില്‍.

2010 വരെ ഏറ്റവും ദുര്‍ബലമായിരുന്ന ടീമാണ് മുംബൈ. പിന്നീടാണ് അവര്‍ കുതിച്ചുയര്‍ന്നത്. മൂന്ന് ഐപിഎല്‍ ഫൈനലിലാണ് അവര്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തിയത്. ബാക്കി രണ്ടിലും പൂനെയും, ഡല്‍ഹിയുമായിരുന്നു എതിരാളികള്‍. എന്തായാലും ആദ്യം കിരീടം നേടിയത് മുതല്‍ മുംബൈ എല്ലാ ടീമുകളുടെയും പേടിസ്വപ്‌നമാണ്. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്ര വലിയൊരു നേട്ടം രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ സ്വന്തമാക്കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുംബൈയുടെ ഉടമകള്‍. ഇന്ത്യാവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അവരുടെ കമ്പനി വഴിയാണ് ടീമിനെ സ്വന്തമാക്കിയത്. 2022ല്‍ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയായി മുംബൈ മാറിയിരുന്നു. ഫോബ്‌സ് മാഗസിന്റെ കണക്കുപ്രകാരം 9968 കോടിയാണ് ടീമിന്റെ മൂല്യം. അതായത് ഡോളറില്‍ നോക്കുമ്പോള്‍ 1.3 ബില്യണിന്റെ മൂല്യമാണിത്.
ഇവിടം കൊണ്ട് അവരുടെ നേട്ടം അവസാനിക്കുന്നില്ല. 33 മില്യണാണ് അവര്‍ വരുമാനമായി ഉണ്ടാക്കുന്നത്. ഇത് ഏകദേശം 254 കോടി രൂപ വരും. പ്രവര്‍ത്തന വരുമാനം 5.5 മില്യണ്‍ ഡോളറാണ്. 42.17 കോടി വരുമെന്ന് അര്‍ത്ഥം. തുടര്‍ച്ചയായി വിജയത്തിലൂടെയാണ് ഇത്ര വലിയൊരു നേട്ടം മുംബൈക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. 2022ല്‍ അവരുടെ പ്രകടനം ഏറ്റവും മോശമായിട്ടും ടീമിന്റെ മൂല്യം ഇടിഞ്ഞിട്ടില്ല.
്ബ്രാന്‍ഡ് മൂല്യത്തിലും, സ്‌പോണ്‍സര്‍ഷിപ്പ് വരുമാനത്തിലും, കഴിഞ്ഞ സീസണില്‍ ഇരട്ട അക്കത്തിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് മുംബൈ വക്താവ് പറയുന്നു. 2017ല്‍ ബ്രാന്‍ഡ് മൂല്യത്തില്‍ നൂറ് മില്യണായിരുന്നു മുംബൈയുടെ വരുമാനം. ഇത് ഐപിഎല്ലില്‍ ഒരു ടീം ആദ്യമായിട്ട് സ്വന്തമാക്കുന്നതായിരുന്നു.2019ല്‍ ഇതേ ടീമിന്റെ മൂല്യം 809 കോടി രൂപയായി ഉയര്‍ന്നിരുന്നു. 115 മില്യണായിട്ടാണ് ഉയര്‍ന്നത്.
തുടര്‍ച്ചയായ നാലാം വര്‍ഷമായിരുന്നു അവരുടെ മൂല്യം ഉയര്‍ന്നത്. മുകേഷ് അംബാനി 916 കോടിയാണ് ഈ ടീമിനായി ചെലവിട്ടത്. ഇനി ഇത്തവണ മുകേഷ് അംബാനിയുടെ ടീമിന്റെ ബ്രാന്‍ഡ് മൂല്യം നോക്കാം. 10070 കോടി രൂപയാണ് ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 200 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഐപിഎല്‍ സംപ്രേഷണാവകാശത്തിലൂടെയും മുകേഷ് അംബാനി വരുമാനം കണ്ടെത്തുന്നുണ്ട്.












Click it and Unblock the Notifications