ഐപിഎല്‍ 2023: ഈ സീസണിലെ കിരീടം ചെന്നൈ അടിക്കണം, കാരണമുണ്ടെന്ന് ഗവാസ്‌കര്‍
ഐ പി എല്ലില്‍ എല്ലാവരും കാത്തിരിക്കുന്ന ഫൈനല്‍ പോരാട്ടം നടക്കുകയാണ്. ടോസ് നേടിയ ചെന്നൈ ഗുജറാത്തിനെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കാരണം, റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സീസണില്‍ ആര് കിരീടം ചൂടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. എം എസ് ധോണിയുടെ നായകത്വത്തില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ കപ്പടിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

മുംബൈ ഇന്ത്യന്‍സിന് ശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട ടീമായി സി എസ് കെ ആണ്. തന്റെ ഹൃദയത്തില്‍ സി എസ് കെയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് അദ്ദേഹം പറയുന്നു. ധോണിയുടെ ഏറ്റവും വലിയൊരു ആരാധകന്‍ കൂടിയാണ് സുനില്‍ ഗവാസ്‌കര്‍. ഒരു മത്സരത്തിന് ശേഷം ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന ഗവാസ്‌കറുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു.
ഈ സീസണില്‍ ധോണിയുടെ വിജയത്തിന് സാക്ഷ്യം വഹിക്കുക എന്നത് ഗംഭീരമായിരിക്കും. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എപ്പോഴും തന്റെ പ്രിയപ്പെട്ട രണ്ടാമത്തെ ടീമാണ്. എന്റെ ഹൃദയം ആഗ്രഹിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിക്കണമെന്നാണ്. എം എസ് ധോണിക്ക് ഒരിക്കല്‍ കൂടെ ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് മികച്ച ടീമാണെന്ന് ഗവാസ്‌കര്‍ പറയുന്നു.












Click it and Unblock the Notifications