IPL 2023: ഇതൊരു കിടു ഇലവന്‍ തന്നെയാണല്ലോ..!! പരിക്കേറ്റ താരങ്ങളെ വെച്ചുള്ള ടീം കണ്ടോ

ഐപിഎല്ലിന്റെ ഈ സീസണില്‍ പതിവിന് വിപരീതമായി നിരവധി താരങ്ങള്‍ക്കാണ് പരിക്കേറ്റത്. പല ടീമുകളുടേയും പ്രകടനത്തെ ഈ പരിക്കുകള്‍ ബാധിച്ചിട്ടുമുണ്ട്. മത്സരങ്ങള്‍ ഒറ്റക്ക് വിജയിക്കാന്‍ പോന്ന താരങ്ങള്‍ക്കാണ് ഇത്തവണ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നത്. ഇതില്‍ മിക്ക താരങ്ങളുടേയും പരിക്കുകള്‍ ഗുരുതരമാണ് എന്നതാണ് ആശങ്ക. ദേശീയ ടീമുകള്‍ക്ക് പോലും ഇവരുടെ സേവനത്തിന് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

പരിക്ക് മൂലം ഈ സീസണില്‍ 20 ഓളം താരങ്ങള്‍ക്ക് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഇവരില്‍ പലരും ദീര്‍ഘകാലം ഐപിഎല്ലിന്റെ ഭാഗമായിരുന്നവരാണ്. പരിക്കേറ്റ താരങ്ങളുള്ള ടീമുകള്‍ക്ക് പകരക്കാരനെ ലഭിക്കുമെങ്കിലും അവര്‍ക്ക് ഓപ്ഷനുകള്‍ പരിമിതമാണ്. ഈ സാഹചര്യത്തില്‍ പരിക്കേറ്റ താരങ്ങളെ വെച്ച് ഒരു ഇലവന്‍ നമുക്ക് ഉണ്ടാക്കി നോക്കിയാലോ.?

ipl

ഓപ്പണിംഗ് സ്ഥാനത്ത് പഞ്ചാബ് കിംഗ്‌സിന്റെ ജോണി ബെയര്‍സ്‌റ്റോയാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ബെയര്‍‌സ്റ്റോ പൂര്‍ണ്ണമായും സുഖം പ്രാപിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി 253 റണ്‍സ് നേടി. പവര്‍പ്ലേ ശരിയായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരാളാണ് ബെയര്‍‌സ്റ്റോ. സ്പിന്നിനെതിരെ നന്നായി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

ഗുജറാത്ത് ടൈറ്റന്‍സിന്റെ കെയ്ന്‍ വില്യംസണിനെ രണ്ടാം ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാം. തന്റെ ഓണ്‍-ഫീല്‍ഡ് സാന്നിധ്യം ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാക്കിയിരുന്നു. ബാറ്റ്‌സ്മാന്‍ എന്നതിനൊപ്പം തന്നെ മികച്ച ഫീല്‍ഡറും ക്യാപ്റ്റനുമാണ് അദ്ദേഹം. മികച്ച ബാക്ക്ഫൂട്ട് ബാറ്റ്‌സ്മാനുമാണ് വില്യംസണ്‍. അതിനാല്‍ തന്നെ ബെയര്‍സ്‌റ്റോക്കൊപ്പം ഓപ്പണിംഗിന് പരിഗണിക്കാം.

കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രജത് പട്ടീദാര്‍ ആയിരുന്നു. 2022 ലെ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പട്ടീദാര്‍ നേടിയ 112* മികച്ച ഇന്നിംഗ്സായിരുന്നു. ഫസ്റ്റ് ഡൗണായി പട്ടീദാര്‍ ആണ് ഏറ്റവും മികച്ച ഓപ്ഷന്‍. ആക്രമിച്ച് കളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ബാറ്ററാണ് പട്ടീദാര്‍.

നാലാമതായി ബാറ്റിംഗിന് എത്തേണ്ടത് വിശ്വസ്തനായ ശ്രേയസ് അയ്യരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിയുക്ത ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഈ ഇലവനിലെ ക്യാപ്റ്റന്‍ സ്ഥാനത്തിനും അര്‍ഹനാണ് ശ്രേയസ് അയ്യര്‍. മധ്യനിരയില്‍ നിലയുറപ്പിച്ച് കളിക്കാനുള്ള കഴിവാണ് ശ്രേയസ് അയ്യരെ വ്യത്യസ്തനാക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോഡാണ് ശ്രേയസ് അയ്യര്‍ക്കുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റേയും ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് റിഷഭ് പന്ത്. ഇലവനിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റോളിലേക്ക് റിഷഭ് പന്തല്ലാതെ മറ്റ് ഓപ്ഷനില്ല. മധ്യനിരയിലെ അവസാന സ്‌പെഷ്യലൈസ്ഡ് ബാറ്റ്‌സ്മാന്‍ ആയതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള റിഷഭ് പന്തിന്റെ കഴിവ് മുതല്‍ക്കൂട്ടാവുകയും ചെയ്യും.

ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കൈല്‍ ജാമിസണാണ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് മുന്‍പന്തിയില്‍ ഉള്ളത്. തന്റെ ഐപിഎല്‍ കരിയറില്‍ ഇതുവരെ മികച്ച പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലെങ്കിലും പ്രതിഭയുള്ള കളിക്കാരാനാണ് അദ്ദേഹം. പിച്ചില്‍ ബൗണ്‍സ് ലഭിക്കാന്‍ ആക്രമണാത്മകമായി പന്തെറിയാന്‍ ജാമിസണിന് സാധിക്കും. ഏഴാം നമ്പറിലേക്ക് മറ്റൊരു ഒാള്‍റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറിനെ പരിഗണിക്കാം.

സ്പിന്നറായും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കൡക്കാരനാണ് അദ്ദേഹം. ടീമിലെ ഏക സ്പിന്നറും വാഷിംഗ്ടണ്‍ സുന്ദറാണ്. പേസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രസീദ് കൃഷ്ണയാണ് അടുത്ത ഓപ്ഷന്‍. സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ പര്യടനത്തിന് ശേഷം മത്സര ക്രിക്കറ്റൊന്നും കളിച്ചിട്ടില്ല. ഡെത്ത് ഓവറില്‍ റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്കുള്ള ബൗളറാണ് പ്രസീദ്.

ഇടംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായ മുകേഷ് ചൗധരിയാണ് അടുത്ത താരം. ചെന്നൈ താരമായ മുകേഷ് ഈ സീസണില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു. റീസ് ടോപ്ലിയും പേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു താരമാണ്. യോര്‍ക്കറുകള്‍ യഥേഷ്ടം എറിയാന്‍ കഴിയുന്ന താരമാണ് ടോപ്ലി. ഈ ഇലവനിലെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മൊത്തം ചുമതല ജസ്പ്രീത് ബുംറക്കാണ്.

ഏത് ടീമിനും ഭീഷണിയാണ് ബുംറ. വരാനിരിക്കുന്ന ലോകകപ്പിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുക എന്നതാണ് ബുംറക്ക് മുന്നിലുള്ള വെല്ലുവിളി. യോര്‍ക്കറുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞ് മുറുക്കുന്ന ബൗളറാണ് ജസ്പ്രീത് ബുംറ. അതിനാല്‍ തന്നെ ഈ ടീമിലെ ഓപ്പണിംഗ്-ഡെത്ത് ഓവര്‍ ബൗളിംഗ് ചുമതല ജസപ്രീത് ബുംറക്ക് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+