IPL 2023: കപ്പടിക്കാന്‍ രണ്ടും കല്‍പിച്ച് സഞ്ജുവും പിള്ളേരും, ടീമിന്റെ കപ്പിത്താനായി സംഗക്കാര തുടരും

ഐ പി എല്ലിന്റെ 16 ാം സീസണിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐ പി എല്ലിന്റെ പ്രഥമ ചാമ്പ്യന്‍മാരായ രാജസ്ഥാനായിരുന്നു. എന്നാല്‍ അവസാനത്തെ സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും റണ്ണേഴ്‌സപ്പായി തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണ് പുറത്തവരുന്നത്. ടീമിന്റെ ഹെഡ് കോച്ചായി മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര തുടരും. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൂടാതെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ് ടീമിന്റെ ഫാസ്റ്റ് ബോള്‍ കോച്ചായി തുടരും. ഇതോടൊപ്പം സുബിന്‍ ബറൂച്ച സ്ട്രാറ്റജി, ഡെവലപ്മെന്റ്, പെര്‍ഫോമന്‍സ് ഡയറക്ടറായും, ഗൈല്‍സ് ലിന്‍ഡ്സെ അനലിറ്റിക്സ് ആന്‍ഡ് ടെക്നോളജി തലവനായും, സിദ്ധാര്‍ത്ഥ ലാഹിരി സപ്പോര്‍ട്ട് കോച്ചയും ദിശാന്ത് യാഗ്‌നിക് ഫീല്‍ഡിംഗ് കോച്ചായും തുടരും.
സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ അണിനിരക്കുന്ന ടീം ജോണ്‍ ഗ്ലോസ്റ്റര്‍ ( ഹെഡ് ഫിസിയോ ), ഡോ. റോബ് യംഗ് ( ടീം ഡോക്ടര്‍ ), എ ടി രാജാമണി പ്രഭു ( സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ) എന്നിവരുടെ സേവനവും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ മെന്റല്‍ കോച്ചായി നീല്‍ ബാരിയെ അസിസ്റ്റന്റ് ഫിസിയോയായും മോണ്‍ ബ്രോക്ക്മാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രോക്മാന്‍ ഇതിന് മുമ്പ് നിരവധി ഒളിമ്പിക് മത്സരങ്ങളില്‍ മത്സരാര്‍ത്ഥികളുടെ മെന്റല്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ സമയത്ത് തീരുമാനങ്ങള്‍ എടുക്കാന്‍ ബ്രോക്മാന്റെ പരിശീലനം കൊണ്ട് സാധിക്കും.
ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് അദ്യത്തെ മത്സരം. അതേസമയം, സഞ്ജുവിന്റെ കരുത്തില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് കരുതുന്നത് . സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗും നായക മികവും തന്നെയാണ് കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ എത്താന്‍ ഏറ്റവും കാരണമായത്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം എന്തുവിലകൊടുത്തും നേടിയെടുക്കുക എന്നതാണ് സഞ്ജുവിന്റെയും ടീമിന്റെയും ലക്ഷ്യം .
അതേസമയം, രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ രണ്ട് ഹോം സ്‌റ്റേഡിയങ്ങളാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് രണ്ടാമത്തേത്. ജയ്പൂരിലെ സ്വായ് മാന്‍സിംഗ് സ്റ്റേഡിയമാണ് രാജസ്ഥാന്റെ യഥാര്‍ത്ഥ ഹോം ഗ്രൗണ്ട്. രണ്ട് മത്സരങ്ങളാണ് ഇത്തവണ പുതിയ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത്.












Click it and Unblock the Notifications