Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: സൂര്യതേജസോടെ ഉദിച്ച് നിന്നവര്‍.. ഇപ്പോള്‍ അടപടലം താഴെ; സണ്‍റൈസേഴ്‌സിന് പറ്റിയതെന്ത്?

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയം രുചിച്ച ചുരുക്കം ചില ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 2013-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് എന്ന ഫ്രാഞ്ചൈസിക്ക് പകരമായാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സണ്‍റൈസേഴ്‌സിന്റെ വരവ്. ആദ്യ സീസണില്‍ തന്നെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

രണ്ട് സീസണുകള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം (2017, 2018, 2019, 2020) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തി. 2017 ല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെടുകയായിരുന്നു. 2018 ല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫിലെത്തി.

sunrisers hyderabad

ആ സീസണില്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി. എന്നാല്‍ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റു. 2019 ല്‍ എലിമിനേറ്ററില്‍ തോറ്റ് നാലാം സ്ഥാനത്ത് എത്തി. 2020 ല്‍ മൂന്നാം സ്ഥാനത്തും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടു.

എന്നാല്‍ 2021 ന് ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഗ്രാഫ് കുത്തനെ താഴേക്കായിരുന്നു. ടീമില്‍ നിരവധി മാച്ച് വിന്നര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ ടീമിനായില്ല. 2020 മുതല്‍ ടീമിന്റെ മുഖ്യപരിശീലകനായിരുന്ന ട്രെവര്‍ ബെയ്ലിസ് പടിയിറങ്ങി. 2013 മുതല്‍ 2019 വരെ എസ്ആര്‍എച്ചിനെ പരിശീലിപ്പിച്ച ടോം മൂഡി ടീമിന്റെ ഡയറക്ടറായി നിയമിതനായി.

2021 ലെ മെഗാ ലേലത്തില്‍ വാര്‍ണറെ സണ്‍റൈസേഴ്‌സ് വിട്ടുകളഞ്ഞു. സ്റ്റാര്‍ പ്ലെയര്‍ റാഷിദ് ഖാനെയും ഹൈദരാബാദ് വിട്ടയച്ചു. ഇവിടം തൊട്ട് ടീമിന്റെ ശനിദശയും ആരംഭിച്ചു. ഈ സീസണില്‍ 10 കളിയില്‍ നാല് ജയം മാത്രമുള്ള ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ഹൈദരാബാദിന്റെ നിലവിലെ പ്രകടനത്തില്‍ മുന്‍താരവും അഫ്ഗാനിസ്ഥാന്‍ ഔള്‍റൗണ്ടറുമായ മുഹമ്മദ് നബി കുറ്റപ്പെടുത്തുന്നത് മാനേജ്‌മെന്റിനെ ആണ്.

ഞാന്‍ ആദ്യമായി 2017-ല്‍ വന്നപ്പോള്‍ മികച്ച ടീമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ രണ്ട് എഡിഷനുകളില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ടീം കോമ്പിനേഷനും കോച്ചിംഗ് സ്റ്റാഫും എല്ലാം മാറി. ടീമിനുള്ളിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒരു ബ്രാന്‍ഡായിരുന്നു. എന്നാല്‍ അവര്‍ അദ്ദേത്തെ വിട്ടയച്ചു.

റാഷിദിനെ പോലൊരു താരത്തെയൊക്കെ ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നു, മുഹമ്മദ് നബി പറഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ പോലും ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചുവരവിനുള്ള സാധ്യത കുറവാണ്. നിലവില്‍ നാല് മത്സരങ്ങള്‍ മാത്രം ബാക്കി അത്ഭുതങ്ങളൊന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നില്ല എന്നതാണ് വസ്തുത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+