Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ആവേശകരം ഈ അവസാന ഓവര്‍... മുകേഷ് ആ ക്യാച്ച് മിസ്സാക്കിയില്ലായിരുന്നെങ്കില്‍..!!!

ഐപിഎല്ലില്‍ ഇന്ന് നടന്ന മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കാണികള്‍ക്ക് സമ്മാനിച്ചത് ടി 20യുടെ എല്ലാ ആവേശവും. അവസാന പന്ത് വരെ ആവേശം മുറ്റി നിന്ന മത്സരത്തില്‍ തലനാരിഴക്കാണ് മുംബൈ ഇന്ത്യന്‍സ് രക്ഷപ്പെട്ടത്. അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍സായിരുന്നു മുംബൈ ഇന്ത്യന്‍സിന് വേണ്ടിയിരുന്നത്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് ഇതിനോടകം വിജയമുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന ഓവറില്‍ അപ്രതീക്ഷിത ചെറുത്ത് നില്‍പ്പ് കാണിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് തോല്‍വി സമ്മതിച്ചത്. ആന്റിച്ച് നോര്‍ത്യെയാണ് അവസാന ഓവര്‍ എറിയാനെത്തിയത്. ഗ്രീനിനെതിരെ കൃത്യതയോടെ യോര്‍ക്കര്‍ എറിഞ്ഞ നോര്‍ത്യെ ഒരു റണ്‍സാണ് വിട്ട് കൊടുത്തത്.

dc vs mi

രണ്ടാം പന്തിലാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായ ഒരു ക്യാച്ച് ഡല്‍ഹി മിസാക്കിയത്. ഡേവിഡ് ഉയര്‍ത്തി അടിച്ച പന്ത് കൈപിടിയിലൊതുക്കാന്‍ മുകേഷിന് സാധിച്ചില്ല. ഇത് ഡല്‍ഹിക്ക് തിരിച്ചടിയായി മുംബൈയ്ക്ക് വിജയലക്ഷ്യം നാല് പന്തില്‍ നാല് റണ്‍സ്. മൂന്നാം പന്തില്‍ ഡേവിഡിന് റണ്ണൊന്നുമെടുക്കാനായില്ല. നാലാം പന്തില്‍ ഒരു സിംഗിള്‍. രണ്ട് പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലായി.

അഞ്ചാം പന്തിലും നോര്‍ത്യെ സിംഗിള്‍ മാത്രം വഴങ്ങിയതോടെ അവസാന പന്തില്‍ മുംബൈയ്ക്ക് രണ്ട് റണ്‍സ് വേണം എന്ന നിലയിലായി. എന്നാല്‍ അവസാന പന്തില്‍ ഡബിള്‍ ഓടിയാണ് ഡേവിഡ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ ഡേവിഡിന്റെ ക്യാച്ച് മുകേഷ് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ.

നേരത്തെ അക്ഷര്‍ പട്ടേലിന്റെയും, ഡേവിഡ് വാര്‍ണറുടെയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഡല്‍ഹി മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. 25 പന്തില്‍ 54 റണ്‍സാണ് അക്ഷര്‍ പട്ടേല്‍ നേടിയത്. അഞ്ച് സിക്സറും നാല് ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു അക്ഷറിന്റെ ഇന്നിംഗ്‌സ് വാര്‍ണര്‍ 47 പന്തിലാണ് 51 റണ്‍സെടുത്തത്. മുംബൈ നിരയില്‍ പിയൂഷ് ചൗളയും, ബെഹറെന്‍ഡോഫും മൂന്ന് വിക്കറ്റ് വീത്ം വീഴ്ത്തി.

മീശക്കാരന്‍ വിനീതിനെ വീണ്ടും പൊലീസ് പൊക്കി..; ഇത്തവണ മോഷണക്കേസ്
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും ഇഷന്‍ കിഷനുമാണ് മുംബൈക്ക് വേണ്ടി തിളങ്ങിയത്. ഏറെ നാളായി ഫോമില്‍ അല്ലാതിരുന്ന രോഹിക് ശര്‍മ്മ 45 പന്തില്‍ 65 റണ്‍സടിച്ച് ടീമിന്റെ വിജയത്തില്‍ നെടുന്തൂണായി. ഇഷന്‍ കിഷന്‍ 26 പന്തില്‍ 31 റണ്‍സെടുത്തു. തിലക് 29 പന്തില്‍ 41 റണ്‍സെടുത്ത് വിജയലക്ഷ്യം കുറച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+