Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഇത് വല്ലാത്തൊരു സീസണ്‍ തന്നെ..!! പ്ലേ ഓഫിലെ സാധ്യതകള്‍ ത്രില്ലടിപ്പിക്കും

ഐപിഎല്‍ 2023 സീസണ്‍ അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. പ്ലേ ഓഫിനായി വാശിയേറിയ മത്സരമാണ് ടീമുകള്‍ നടത്തുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഒഴികെ മറ്റെല്ലാ ടീമുകള്‍ക്കും ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇപ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്.

10 പോയന്റ് മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സും എട്ട് പോയന്റ് മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇതിനോടകം പുറത്തായി കഴിഞ്ഞു. ബാക്കിയുള്ള ടീമുകള്‍ക്കെല്ലാം ഇനിയും പ്ലേ ഓഫിന് നേരിയ സാധ്യത എങ്കിലും അവശേഷിക്കുന്നുണ്ട്. പോയന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും 15 പോയന്റ് സ്വന്തമാക്കിയിട്ടുണ്ട്.

ipl 2023

നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് 14 പോയന്റ് ആണ് ഉള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പഞ്ചാബ് കിംഗ്‌സിനും 12 പോയന്റ് വീതമുണ്ട്. സാങ്കേതികമായി ഇവര്‍ക്കെല്ലാം പ്ലേ ഓഫിന് അര്‍ഹതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനും ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനും പ്ലേ ഓഫിലേക്ക് 95.3 ശതമാനം സാധ്യതയുണ്ട്.

വ്യാഴാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ആര്‍ സി ബിയെ തോല്‍പ്പിച്ചാലും ഇരുടീമുകളും പ്ലേ ഓഫിലേക്ക് കുതിക്കും. അത് കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സിനാണ് പ്ലേ ഓഫിലേക്ക് സാധ്യത. പ്ലേ ഓഫ് പോരില്‍ 60.9 ശതമാനമാണ് മുംബൈ ഇന്ത്യന്‍സിന്റെ സാധ്യത. എന്നാല്‍ ആര്‍ സി ബിയാണ് ഇതിന് വിലങ്ങുതടിയാകുന്നത്. ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീമിന് യോഗ്യത നേടാനുള്ള സാധ്യത 30.7 ശതമാനമാണ്.

രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ക്ക് 6.3 ശതമാനം ആണ് സാധ്യത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 5.2 ശതമാനം മാത്രമാണ് പ്ലേ ഓഫിലേക്ക് എത്താനുള്ള സാധ്യത. നെറ്റ് റണ്‍ റേറ്റ് ആണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കരുത്താകുന്നത്. എന്നാല്‍ 11 വര്‍ഷത്തിന് ശേഷം ചെപ്പോക്കില്‍ സിഎസ്‌കെയ്ക്കെതിരായ വിജയത്തോടെ കൊല്‍ക്കത്തക്ക് അവരുടെ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മറ്റ് ഫലങ്ങള്‍ അനുകൂലമായാല്‍ അവര്‍ക്ക് നാലാം സ്ഥാനത്തേക്ക് യോഗ്യത നേടാം. ആര്‍സിബി ശേഷിക്കുന്ന ഒരു മത്സരത്തിലെങ്കിലും തോല്‍ക്കുകയും സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുകയും വേണം. നിലവിലെ കണക്കനുസരിച്ച്, നൈറ്റ് റൈഡേഴ്സിന് 0.256 റണ്‍റേറ്റുണ്ട്. ഇത് നിലവില്‍ മുംബൈയുടെ -0.128, ബാംഗ്ലൂരിന്റെ +0.166, രാജസ്ഥാന്റെ +0.140 എന്നിവയേക്കാള്‍ കൂടുതലാണ്.

എന്നാല്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റാല്‍ നൈറ്റ് റൈഡേഴ്സ് പുറത്താകും. ഈ സാഹചര്യത്തില്‍ ഇനി ജീവന്‍മരണ പോരാട്ടത്തിനാണ് ഈ ടീമുകളെല്ലാം ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ ഐപിഎല്‍ പഴയ പടയിലേക്ക് തിരിച്ചുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+