IPL 2023: എന്റമ്മോ..!! ചെന്നൈക്കും ഗുജറാത്തിനും കിട്ടിയ സമ്മാനത്തുക കേട്ടോ? ഗില്ലിനും കൈനിറയെ പണം
ഇന്നലത്തെ കിരീട നേട്ടത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയവരുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 171 റണ്‍സ് ആയി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു. ഇത് അവസാന പന്തിലാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മറികടന്നത്.
വിജയികളായ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് 20 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സിന് 12.5 കോടി രൂപയും ലഭിച്ചു. മൂന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടി രൂപയും നാലാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 6.5 കോടി രൂപയും ആണ് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. മറ്റ് വിവിധ ഇനങ്ങളില്‍ ലഭിച്ച സമ്മാനത്തുകകള്‍ നോക്കാം.

ഈ സീസണിലെ മികച്ച വേദികളായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും ആണ്. ഈ സ്റ്റേഡിയങ്ങള്‍ക്ക് 50 ലക്ഷം രൂപ ലഭിക്കും. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്ലിന് 40 ലക്ഷം രൂപയാണ് വിവിധയിനങ്ങളില്‍ സമ്മാനത്തുകയായി ലഭിച്ചത്. ഓറഞ്ച് ക്യാപ്, ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം, ഗെയിം ചേഞ്ചര്‍, കൂടുതല്‍ ബൗണ്ടറി എന്നിവയില്‍ ശുഭ്മാന്‍ ഗില്ലിനാണ് അവാര്‍ഡ്.
ഇതില്‍ ഓരോന്നിലും 10 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ മുഹമ്മദ് ഷമിക്ക് 10 ലക്ഷം രൂപ ലഭിച്ചു. ഐപിഎല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. സീസണിലെ ഏറ്റവും മികച്ച ക്യാച്ചിന് റാഷിദ് ഖാന് 10 ലക്ഷം രൂപ ലഭിച്ചു. ഏറ്റവും ദൂരമേറിയ സിക്‌സിന് ഫാഫ് ഡുപ്ലെസിസിന് ആണ് അവാര്‍ഡ്.
ഇതിലും 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. യശ്വസി ജയ്‌സ്വാളാണ് എമേര്‍ജിംഗ് പ്ലയര്‍. ജയ്‌സ്വാളിന് 10 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. ഫൈനലിലെ താരമായ ഡെവണ്‍ കോണ്‍വേക്ക് അഞ്ച് ലക്ഷം രൂപ ലഭിച്ചു. ഫൈനലിലെ ക്യാച്ചിന് ധോണിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
ഫൈനലിലെ ഗെയിം ചേഞ്ചര്‍, വിലപിടിപ്പുള്ള താരം, ദൂരമേറിയ സിക്‌സ് എന്നീ അവാര്‍ഡുകള്‍ സായ് സുദര്‍ശനാണ്. ഓരോ ഇനത്തിലും ഒരു ലക്ഷം രൂപ വീതം ആകെ മൂന്ന് ലക്ഷം രൂപയാണ് സായ് സുദര്‍ശന് ലഭിച്ചിരിക്കുന്നത്. സ്‌ട്രൈക്കര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട അജിങ്ക്യ രഹാനെയ്ക്ക് ഒരു ലക്ഷം രൂപ ലഭിക്കും.












Click it and Unblock the Notifications