Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: അതെ.. ഇത് സൂപ്പര്‍സ്റ്റാറുകളുടെ ടീമാണ്... പക്ഷെ അത് ചുമ്മാതങ്ങ് ആയതല്ല; രോഹിത് ശര്‍മ്മ

ഐപിഎല്‍ 2023 സീസണില്‍ ഫൈനല്‍ കടമ്പയിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഇന്ന നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിന് തോല്‍പ്പിച്ച് ക്വാളിഫയര്‍ 2 ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ക്വാളിഫയര്‍ 2 ല്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ആണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍.

ഗുജറാത്തിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് സ്വപ്‌ന ഫൈനലിന് ഈ സീസണ്‍ കളമൊരുങ്ങും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം വന്നപ്പോഴൊക്കെ ഐപിഎല്ലില്‍ തീ പാറിയിട്ടുണ്ട്. ഫൈനലിലും നിരവധി തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തും പത്താം സ്ഥാനത്തും ഫിനിഷ് ചെയ്ത ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും.

rohit sharma

ആ നിലക്കും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം സാധ്യമായാല്‍ ആവേശം ജനിപ്പിക്കും. എന്തായാലും ഇനി ഒരു മത്സരത്തിനിപ്പുറം ഇക്കാര്യത്തില്‍ തീരുമാനമാകും. ഇതിനിടെ ഇന്ന് ലഖ്‌നൗവിനെതിരായ മത്സരത്തിന് മുന്‍പ് രോഹിത് ശര്‍മ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍സ്റ്റാറുകളുടെ ടീമാണ് എന്ന് പറഞ്ഞിരുന്നു.

ഇതിന് മറുപടിയെന്നോണമാണ് രോഹിത് ശര്‍മ്മയുടെ പ്രതികരണം. തങ്ങളെ എല്ലാവരും ഒരു സൂപ്പര്‍ താരങ്ങളുടെ ടീമായി ടാഗ് ചെയ്തിരിക്കുകയാണ് എന്നും എന്നാല്‍ അതിലേക്ക് എത്താന്‍ ഫ്രാഞ്ചൈസി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നും രോഹിത് ശര്‍മ്മ പറയുന്നു. ഇവിടെ കളിക്കാരെല്ലാം വലിയ ഒരു ലേലത്തിന്റെ ഭാഗമാണ്. അതില്‍ നിന്നാണ് ഓരോ കളിക്കാരെയും തിരഞ്ഞെടുത്ത് ടീമുണ്ടാക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് ജസ്പ്രീത് ബുംറയെയും അക്‌സര്‍ പട്ടേലിനെയും ഇവിടെ എത്തിക്കാന്‍ ഞങ്ങളുടെ സംഘം രാവും പകലും പ്രയത്‌നിച്ചു. 2015-ല്‍ ഹാര്‍ദികിനെയും ക്രുനാലിനേയും ഇവിടെ എത്തിച്ചു. ഞങ്ങള്‍ അതിനായി കഠിനാധ്വാനം ചെയ്തു. 2015-2020 വരെയുള്ള അഞ്ച് വര്‍ഷത്തെ യാത്രയില്‍ അത് നിങ്ങള്‍ക്ക് മനസിലാകും, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ തിലക് വര്‍മ്മയും നെഹാല്‍ വധേരയെയും പ്രതിഭ തെളിയിച്ച് കൊണ്ടിരിക്കുന്നു. അവര്‍ മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല ടീം ഇന്ത്യയ്ക്കും വലിയ വാഗ്ദാനം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുമ്ര, ഹാര്‍ദിക്, ഇവര്‍ക്കെല്ലാം സംഭവിച്ചത് പോലെ തന്നെ തിലക് വര്‍മ്മയും നേഹല്‍ വധേരയും ടീം ഇന്ത്യയിലേക്ക് എത്തി അവിഭാജ്യഘടകമായി മാറും, രോഹിത് ശര്‍മ്മ പ്രവചിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+