IPL 2023: വിരാട് കോഹ്ലിയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ തന്നെ...; കാരണം ഈ കണക്കുകള്‍ പറയും
ഐപിഎല്‍ 2023 സീസണിന് ഇന്നത്തെ ഫൈനല്‍ മത്സരത്തോടെ കൊടിയിറങ്ങാന്‍ പോവുകയാണ്. മഴ കാരണം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ച ഫൈനല്‍ ഇന്നും നടന്നില്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആയിരിക്കും ജേതാക്കളായി പ്രഖ്യാപിക്കുക. അങ്ങനെ എങ്കില്‍ ആവേശകരമായ ഫൈനലിനൊപ്പം ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗും ക്രിക്കറ്റ് പ്രേമികള്‍ക്ക് നഷ്ടമാകും.
നിലവില്‍ 16 കളികളില്‍ നിന്ന് 851 റണ്‍സ് ശുഭ്മാന്‍ ഗില്‍ നേടിയിരിക്കുന്നത്. ഈ സീസണില്‍ മൂന്ന് സെഞ്ച്വറിയും ഈ യുവതാരം ഇതിനോടകം കുറിച്ച് കഴിഞ്ഞു. ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും പ്രകടനങ്ങളാല്‍ ശുഭ്മാന്‍ ഗില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎല്ലിലെ കിടിലന്‍ ബാറ്റിംഗ് പ്രകടനത്തോടെ ഭാവിയിലെ താരം എന്ന വിശേഷണവും ശുഭ്മാന്‍ ഗില്ലിന് പലരും ചാര്‍ത്തി കൊടുക്കുന്നുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം വിരാട് കോഹ്ലി ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത് പോലെ വിരാട് കോഹ്ലിക്ക് ശേഷം ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യന്‍ ബാറ്റിംഗിലെ സൂപ്പര്‍താരം എന്നാണ് പലരും പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ 24-ാം വയസില്‍ ശുഭ്മാന്‍ ഗില്ലിന്റേയും വിരാട് കോഹ്ലിയുടേയും ബാറ്റിംഗ് പ്രകടനങ്ങളുടെ ഒരു താരതമ്യം നോക്കാം. ഐപിഎല്‍, ടി-20, ഏകദിനം, ടെസ്റ്റ് എന്നീ ഫോര്‍മാറ്റുകളിലെ മുഴുവന്‍ കണക്കുകളും നമുക്ക് പരിശോധിക്കാം.
ഐപിഎല്‍
ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്ലിന് വിരാട് കോഹ്ലിയേക്കാള്‍ നേട്ടം 24-ാം വയസില്‍ അവകാശപ്പെടാനുണ്ട്. തന്റെ 24-ാം വയസില്‍ വിരാട് കോഹ്ലി എട്ട് അര്‍ധസെഞ്ച്വറികള്‍ അടക്കം 1639 റണ്‍സാണ് ഐപിഎല്ലില്‍ നേടിയിരുന്നത്. എന്നാല്‍ ശുഭ്മാന്‍ ഗില്‍ 24-ാം വയസില്‍ 2751 റണ്‍സ് ആണ് ഐപിഎല്ലില്‍ നേടിയത്. ഇതില്‍ 3 സെഞ്ച്വറികളും 18 അര്‍ധസെഞ്ചുറികളും അടങ്ങും എന്നത് ഓര്‍ക്കണം.
ടി20
2012 ല്‍ ആണ് വിരാട് കോഹ്ലി ടി20 യില്‍ അരങ്ങേറുന്നത്. 24 വയസായപ്പോഴേക്കും 14 ടി 20 മത്സരങ്ങള്‍ വിരാട് കോഹ്ലി കളിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം ലോകകപ്പില്‍ ആയിരുന്നു. ഇക്കാലയളവില്‍ 38 റണ്‍സ് ശരാശരിയില്‍ നാല് അര്‍ധ സെഞ്ച്വറിയും കുഫറിക്കാന്‍ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഇതുവരെ ആറ് ടി 20 മത്സരങ്ങളെ കളിച്ചിട്ടുള്ളൂ. എങ്കിലും ന്യൂസിലന്‍ഡിനെതിരെ ടി 20യില്‍ സെഞ്ച്വറി നേടി ഗില്‍ വരവറിയിച്ചിട്ടുണ്ട്.
ഏകദിനം
തന്റെ 24-ാം വയസില്‍ ആണ് വിരാട് കോഹ്ലി ഏകദിനത്തില്‍ ലോകകപ്പ് നേടുന്നത്. 2011 ലോകകപ്പിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്ലദേശിനെതിരെ സെഞ്ച്വറി നേടിയ കോഹ്ലി 24 വയസിനുള്ളില്‍ 90 ഏകദിനങ്ങളില്‍ നിന്നായി 13 സെഞ്ചുറികളുടെയും 21 അര്‍ധസെഞ്ചുറികളുടെയും സഹായത്തോടെ 51 ശരാശരിയില്‍ 3886 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ 24 ഏകദിനങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.
ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 1311 റണ്‍സ് ആണ് അടിച്ചുകൂട്ടിയിരിക്കുന്നത്. 65 ആണ് ഏകദിനത്തിലെ ശരാശരി. ഏകദിന ഫോര്‍മാറ്റിലെ തന്റെ ഓപ്പണിംഗ് സ്ഥാനം ഇതിനോടകം അരക്കിട്ടുറപ്പിക്കാനും ഈ പ്രകടനത്തോടെ ശുഭ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.
ടെസ്റ്റ്
വിരാട് കോഹ്ലിയുടെ 24-ാം വയസ് ആയപ്പോഴേക്കും 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 41 റണ്‍സ് ശരാശരിയില്‍ രണ്ട് സെഞ്ച്വറികളും 5 അര്‍ധസെഞ്ചുറികളും വിരാട് കോഹ്ലി ക്രിക്കറ്റിന്റെ ലോംഗ് ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ആകട്ടെ ഇതുവരെ 15 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 2 സെഞ്ച്വറികളും 4 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. 34 റണ്‍സ് ആണ് ശരാശരി.












Click it and Unblock the Notifications