Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: സെഞ്ച്വറി തടഞ്ഞത് സഞ്ജുവോ..!!? ജയ്‌സ്വാളിന്റെ പ്രതികരണം കേട്ടോ..!!

ഐപിഎല്ലില്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തടിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ യശ്വസി ജയ്‌സ്വാള്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ പുറത്താകാതെ 47 പന്തില്‍ 98 റണ്‍സ് നേടാനാണ് യശ്വസി ജയ്‌സ്വാളിന് സാധിച്ചത്.

13 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച യശ്വസി ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍ 12 ഫോറും അഞ്ച് സിക്‌സുമുണ്ടായിരുന്നു. ഇതോടെ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ 575 റണ്‍സുമായി രണ്ടാം സ്ഥാനത്തെത്താനും യശ്വസി ജയ്‌സ്വാളിന് സാധിച്ചു. ഒന്നാം സ്ഥാനത്തുള്ള ഫാഫ് ഡുപ്ലെസിന് 576 റണ്‍സ് ആണുള്ളത്. അതിനിടെ യശ്വസി ജയ്‌സ്വാളിന്റെ സെഞ്ച്വറി നഷ്ടമാക്കിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

sanju

29 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ കൂറ്റനടികള്‍ക്ക് മുതിരാതെ സ്‌ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ ജയ്‌സ്വാളിന് സെഞ്ച്വറി പൂര്‍ത്തിയാക്കാമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ സുയാഷ് ശര്‍മ്മ വൈഡ് എറിയാന്‍ ശ്രമിച്ച് ജയ്‌സ്വാളിന്റെ സെഞ്ച്വറി തടയാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ചത് സഞ്ജുവാണ് എന്ന് ഓര്‍ക്കണം എന്നാണ് മറുപക്ഷം പറയുന്നത്.

കൂടാതെ ജയ്‌സ്വാളിന്റെ തന്നെ മത്സരത്തിന് ശേഷമുള്ള പ്രതികരണവും സഞ്ജുവിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ അല്ല എന്നും ഇവര്‍ പറയുന്നത്. ടീമിന്റെ നെറ്റ് റണ്‍ റേറ്റ് വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് തങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്നാണ് യശസ്വി ജയ്സ്വാള്‍ മത്സരശേഷം പ്രതികരിച്ചത്. 13.1 ഓവറില്‍ ആണ് രാജസ്ഥാന്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 150 റണ്‍സ് എന്ന സ്‌കോര്‍ മറികടന്നത്.

എപ്പോഴും നല്ല പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ഇത് ഒരു നല്ല അനുഭവമാണ്. ഞാന്‍ എന്നെത്തന്നെ വിശ്വസിക്കുന്നു. അപ്പോള്‍ മികച്ച ഫലങ്ങള്‍ വരുമെന്ന് എനിക്കറിയാം, ജയ്സ്വാള്‍ പറഞ്ഞു. വിന്നിംഗ് ഷോട്ട് ഒരു വലിയ വികാരമായിരുന്നു എന്നും ഗെയിം പൂര്‍ത്തിയാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മനസ്സില്‍ റണ്‍ റേറ്റ് മാത്രമായിരുന്നു.

ഞാനും സഞ്ജു ഭായിയും കളി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത് എന്നും താരം വ്യക്തമാക്കി. തന്റെ ഓപ്പണിംഗ് പങ്കാളിയായ ജോസ് ബട്ട്ലര്‍ റണ്ണൗട്ടായതില്‍ നിരാശയുണ്ടായിരുന്നു. എന്നാല്‍ ആ റണ്ണൗട്ടിനെക്കുറിച്ച് ചിന്തിക്കരുത് എന്നാണ് സഞ്ജു സാംസണ്‍ തന്നോട് പറഞ്ഞത് എന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആറ് ജയങ്ങളോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+