IPL 2023: 2008 ല്‍ ജേതാക്കള്‍ക്ക് ലഭിച്ചത് 4.8 കോടി, ഇന്ന് അതിന്റെ നാലിരട്ടി, ക്യാഷ് പ്രൈസുകള്‍ ഇങ്ങനെ

2008 ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ കളിമികവിനൊപ്പമോ അതിലുപരിയായോ ചര്‍ച്ചയാതാണ് ടൂര്‍ണമെന്റിലെ പണകിലുക്കം. കോടികള്‍ മുടക്കി താരങ്ങളെ ലേലത്തില്‍ വാങ്ങുന്നത് തൊട്ട് ഐപിഎല്ലിലെ ബിസിനസ് ആരംഭിക്കുന്നു. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലില്‍ പലവഴിക്കാണ് പണം ഒഴുകുന്നത്. ഐപിഎല്ലിന്റെ ആരംഭം തൊട്ടേ ക്രിക്കറ്റ് പ്രേമികള്‍ തിരക്കുന്നതാണ് ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസായി എത്ര രൂപയാണ് ലഭിക്കുന്നത് എന്ന്.

ഐപിഎല്‍ ജേതാക്കളുടെ സമ്മാനത്തുക ഓരോ സീസണിലും വ്യത്യാസപ്പെടുന്നുണ്ട്. ഐപിഎല്ലില്‍ ഓരോ സീസണിലും ആവേശം വര്‍ധിക്കുന്നതിനാല്‍ ജേതാക്കള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയിലും ഈ മാറ്റം ദൃശ്യമാണ്. ഇന്ന് ലോകത്തെ ഏറ്റവും ലാഭമേറിയതും പണം ചെലവഴിക്കുന്നതുമായ കായിക ഇവന്റാണ് ഐപിഎല്‍ എന്നതില്‍ തര്‍ക്കമില്ല. ഐപിഎല്‍ ഇതുവരെയുള്ള സീസണുകളില്‍ ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന ക്യാഷ് പ്രൈസ് എങ്ങനെയാണ് എന്ന് നോക്കാം.

ipl

2008 ലും 2009 ലും ഐപിഎല്‍ ജേതാക്കളായ ടീമിന് 4.8 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ടീമിന് 2.4 കോടി രൂപയും സമ്മാനമായി നല്‍കി. അന്ന് ഏതെങ്കിലും ക്രിക്കറ്റ് ഇവന്റുകള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്. 16 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വിശേഷണത്തിന് ഐപിഎല്‍ അര്‍ഹമാണ് എന്നതാണ് ശ്രദ്ധേയം.

2010 മുതല്‍ 2013 വരെ ടൂര്‍ണമെന്റ് സമ്മാനത്തുകയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. വിജയികള്‍ക്ക് 10 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് 5 കോടി രൂപയും ആണ് ക്യാഷ് പ്രൈസായി ലഭിച്ചത്. 2013 ല്‍ ഒത്തുകളി വിവാദം ടൂര്‍ണമെന്റിനെ പിടിച്ചുകുലുക്കിയെങ്കിലും അതിന്റെ ബ്രാന്‍ഡ് മൂല്യത്തെ ബാധിച്ചില്ല. 2014, 2015 സീസണുകളില്‍, ഐപിഎല്‍ സമ്മാനത്തുക ചാമ്പ്യന്മാര്‍ക്ക് 15 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് 10 കോടി രൂപയും എന്ന നിലയില്‍ ആയിരുന്നു.

2016 മുതല്‍ 2019 വരെ ജേതാക്കള്‍ വിജയിക്ക് 20 കോടി രൂപയായും റണ്ണറപ്പിന് 11 കോടി രൂപയായും നിശ്ചയിച്ചു. 2020-ല്‍, ചെലവ് ചുരുക്കല്‍ നടപടിയെന്ന നിലയില്‍ സമ്മാനത്തുക പകുതിയായി കുറയ്ക്കാന്‍ ബി സി സി ഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 2021, 2022 സീസണുകളില്‍ വിജയിയുടെ സമ്മാനത്തുക 20 കോടി രൂപയായി പുനഃസ്ഥാപിച്ചു. റണ്ണേഴ്സ് അപ്പിന് ഇത് 13 കോടി രൂപയായും മാറി.

2023 നിലവിലെ സീസണിലും ജേതാക്കള്‍ക്ക് 20 കോടി, റണ്ണേഴ്സ് അപ്പിന് 13 കോടി എന്ന നിലയില്‍ തന്നെയാണ് നല്‍കുന്നത്. ഇത് കൂടാതെ മൂന്നാം സ്ഥാനത്തുള്ള ടീമിന് ഏഴ് കോടി രൂപയും നാലാം സ്ഥാനത്തുള്ള ടീമിന് 6.5 കോടി രൂപയുമാണ് ലഭിക്കുന്നത്. തുടക്കത്തില്‍ ഡിഎല്‍എഫ് ആയിരുന്നു ഐപിഎല്ലിന്റെ സ്പോണ്‍സര്‍. പിന്നീട് നിരവധി മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികള്‍ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി എത്തി.

ഐപിഎല്ലിന്റെ ചുവടുപിടിച്ച് സൗദി അറേബ്യന്‍ ടി 20 ലീഗ്, യു എ ഇ ടി 20 ലീഗ് എന്നിവയുടെ പദ്ധതികള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഇനിയങ്ങോട്ട് ക്രിക്കറ്റ് വിപണിയിലെ അധീശത്വം നിലനിര്‍ത്താന്‍ പോരാട്ടം കടുപ്പമാകും എന്ന് ബി സി സി ഐക്ക് അറിയാം. അതുകൊണ്ട് അടുത്ത സീസണിന് മുന്‍പ് ഐപിഎല്‍ സമ്മാനത്തുക പരിഷ്‌കരിക്കാന്‍ ബി സി സി ഐ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപും നേടുന്ന താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിന് 20 ലക്ഷം രൂപയും സീസണിലെ ഏറ്റവും മൂല്യമുള്ള കളിക്കാരന് 12 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. പവര്‍ പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, ഗെയിം ചേഞ്ചര്‍ ഓഫ് ദി സീസണ്‍ എന്നിവര്‍ക്ക് യഥാക്രമം 15 ലക്ഷം രൂപയും 12 ലക്ഷം രൂപയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q