Get Updates
Get notified of breaking news, exclusive insights, and must-see stories!

തീമഴ പെയ്യിച്ച് ബൗളര്‍മാര്‍, രാജസ്ഥാന്‍ 59ന് പുറത്ത്, ബാംഗ്ലൂരിന് 112 റണ്‍സ് വിജയം

ദില്ലി: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തോല്‍വി. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ വെറും 59 റണ്‍സിനാണ് തോറ്റത് 112 റണ്‍സിന്റെ വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കി. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ആര്‍സിബിക്ക് സാധിച്ചു.

എന്നാല്‍ രാജസ്ഥാന്റെ പ്ലേഒാഫ് സാധ്യതകള്‍ അവതാളത്തിലായിരിക്കുകയാണ്. ഷിംറോണ്‍ ഹെറ്റ്മയര്‍ ഒഴിച്ച് ഒരാള്‍ക്ക് പോലും രാജസ്ഥാന്‍ നിരയില്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്യാനായില്ല. യശസ്വി ജെയ്‌സ്വാള്‍(0) ജോസ് ബട്‌ലര്‍(0) എന്നിവര്‍ പുറത്തായതോടെ തന്നെ കളി ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു.

maxwell rajasthan royals

സഞ്ജു സാംസണ്‍(4), ജോ റൂട്ട്(10) എന്നിവര്‍ വന്‍ പരാജയമായതോടെ രാജസ്ഥാന്‍ തകര്‍ന്ന് തരിപ്പണമായി. ദേവ്ദത്ത് പടിക്കല്‍(4) ധ്രുവ് ജുറല്‍(1) രവിചന്ദ്രന്‍ അശ്വിന്‍(0) എന്നിവരെല്ലാം വന്ന പോലെ മടങ്ങുന്നതാണ് കണ്ടത്. ഹെറ്റ്മയര്‍ 19 പന്തില്‍ 35 റണ്‍സടിച്ച് ചെറിയൊരു ആശ്വാസം തന്നു. നാല് സിക്‌സറുകള്‍ താരം അടിച്ചിരുന്നു.

ബാംഗ്ലൂര്‍ നിരയില്‍ വെയ്ന്‍ പാര്‍നല്‍ മൂന്ന് വിക്കറ്റെടുത്തു. ബ്രേസ്വെല്‍, കരണ്‍ ശര്‍മ, എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ഓരോ വിക്കറ്റും ലഭിച്ചു. അതേസമയം രാജസ്ഥാന്‍ ഇനി പ്ലേഓഫിലെത്തുന്ന കാര്യം അങ്ങേയറ്റം ദുഷ്‌കരമാണ്.

നേരത്തെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ ബാംഗ്ലൂര്‍, രാജസ്ഥാന്റെ തട്ടകത്തില്‍ ബാറ്റിംഗിന് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്.

പക്ഷേ വേഗം കുറവായിരുന്നു. 7 ഓവര്‍ 50 റണ്‍സാണ് പിറന്നത്. വിരാട് കോലി(18)യുടെ ഇന്നിംഗ്‌സ് ഇത്തവണയും മെല്ലെയായിരുന്നു. 19 പന്ത് നേരിട്ട കോലി ഒരു ബൗണ്ടറിയടിച്ചു. അതേസമയം ഫാഫ് ഡുപ്ലെസി(55) ഗ്ലെന്‍ മാക്‌സ്വെല്‍(54) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഡുപ്ലെസി 44 പന്ത് നേരിട്ട് രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കമാണ് 55 റണ്‍സെടുത്തത്. അതേസമയം മാക്‌സ്വെല്‍ കൂടുതല്‍ അഗ്രസീവായിരുന്നു. 33 പന്തിലാണ് താരം 54 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം അടിച്ചത്. വേഗം കുറഞ്ഞ പിച്ചില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരം മാറ്റി മറിച്ചത്.

69 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ചേര്‍ന്നുണ്ടാക്കിയത്. ഡുപ്ലെസി പോയതിന് ശേഷമാണ് ഇന്നിംഗ്‌സ് തകര്‍ന്നത്. മഹിപാല്‍ ലോംറോര്‍(1) ദിനേഷ് കാര്‍ത്തിക്(0) എന്നിവര്‍ പരാജയപ്പെട്ടു.

എന്നാല്‍ ഗംഭീര ഫിനിഷിംഗാണ് അനൂജ് റാവത്തില്‍ നിന്നുണ്ടായത്. 11 പന്തില്‍ താരം 29 റണ്‍സടിച്ചു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും റാവത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഈ ഫിനിഷിംഗാണ് ബാംഗ്ലൂരിന് 170 റണ്‍സിന് മുകളില്‍ നേടിക്കൊടുത്തത്. രാജസ്ഥാന്‍ നിരയില്‍ ആദം സാമ്പ, കെഎം ആസിഫ്, എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് സന്ദീപ് ശര്‍മയ്ക്കും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+