എംഎസ് ധോണിയാണ് റിയല്‍ കിംഗ്; ജീവിതം കണ്ടാല്‍ ഞെട്ടും, ഇതാ ആരുമറിയാത്ത കാര്യങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും പോപ്പുലര്‍ ആരാണെന്ന് ചോദിച്ചാല്‍ വിരാട് കോലിയെന്ന് പറയാം. പക്ഷേ ഐപിഎല്ലില്‍ അത് നേരെ തിരിച്ചാണ്. മഹേന്ദ്ര സിംഗ് ധോണിയാണ് ആ താരം. ഇന്ത്യന്‍ ക്രിക്കറ്റിലായിരുന്നെങ്കില്‍ ധോണി കോലിയെ കടത്തിവെട്ടുമായിരുന്നു. അത്രയേറെ ആരാധകര്‍ ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമുണ്ട്.
പക്ഷേ ധോണിയുടെ ജീവിതം എങ്ങനെയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? താമസം റാഞ്ചിയിലാണെന്ന് എല്ലാവര്‍ക്കും അറിയാം അല്ലേ. പക്ഷേ യഥാര്‍ത്ഥ കിംഗ് ധോണിയാണ്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈല്‍ ശരിക്കും കിംഗ് സൈസിലുള്ളതാണ്. എന്താണ് ധോണിയുടെ ആ ആഢംബര ജീവിതമെന്ന് ഒന്ന് പരിശോധിച്ച് നോക്കാം.

റാഞ്ചിയിലെ ഫാം ഹൗസ്
മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തമായി ഒരു ഫാം ഹൗസുണ്ട്. 43 ഏക്കറിലായിട്ടാണ് ഇത് നീണ്ട് കിടക്കുന്നത്. ഇതില്‍ കൃഷിക്കായി പ്രത്യേക ഭാഗം തന്നെയുണ്ട്. ഇവിടെയാണ് പലതരത്തിലുള്ള പഴങ്ങളും, അരി അടക്കമുള്ളവയും കൃഷി ചെയ്യുന്നത്.
ഹോര്‍ട്ടികള്‍ച്ചര്‍, പൗള്‍ട്രി, മത്സ്യകൃഷി, മൃഗപരിപാലനം, എന്നിവയെല്ലാം ഇവിടെയുണ്ട്. പഴങ്ങളും പച്ചക്കറികളും ഇവിടെ വില്‍ക്കുന്നുണ്ട്.
കിടിലനൊരു ബിസിനസുകാരന്‍
ധോണി ഒരു മികച്ച ബിസിനസുകാരന്‍ കൂടിയാണ്. ഒരു സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി ധോണിക്കുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡും ധോണിക്കുണ്ട്. ഐഎസ്എല്ലില്‍ സ്വന്തമായി ടീമും ധോണിക്കുണ്ട്. നിരവധി ബിസിനസുകള്‍ വേറെയുമുണ്ട്.
പ്രൈവറ്റ് ജെറ്റുകളും സ്വന്തം
ധോണിക്ക് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 260 കോടിയാണ് ഇതിന്റെ വില. അധികമാരും അറിയാത്ത കാര്യമാണിത്. ധോണിയുടെ അത്യാഢംബര പ്രൈവറ്റ് ജെറ്റാണിത്. വളരെ അത്യാവശ്യമുള്ള സമയത്താണ് ഇത് ഉപയോഗിക്കുന്നത്.
ആഢംബര വാഹനവുമുണ്ട്
ധോണിക്ക് ബൈക്കുകളും കളക്ഷന്‍ തന്നെയുണ്ട്. ഹാര്‍ലി ഡേവിഡ്‌സന്റെ കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റാണ് ഇതില്‍ വളരെ പ്രശസ്തം. 47 ലക്ഷം രൂപയാണ് ഇതിന്റെ വില. റാഞ്ചിയിലൂടെ ധോണി ഈ വാഹനം ഓടിച്ച് പോകുന്നത് പലരും നോക്കി നില്‍ക്കാറുണ്ട്. അതിപ്രശസ്തമാണ് ഈ ബൈക്ക്.
ഫാം ഹൗസ് വേറെയും
ധോണിക്ക് വേറെയും ഫാം ഹൗസുണ്ട്. റാഞ്ചിയില്‍ തന്നെയാണിത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ ചെറിയ അവസ്ഥയില്‍ വന്നവര്‍ ധാരാളമുണ്ട്. പലരും താമസം പിന്നീട് മാറ്റിയിട്ടുമുണ്ട്. എന്നാല്‍ റാഞ്ചിയെ ഒരിക്കലും ധോണി കൈവിട്ടിട്ടില്ല.
ഇവിടെ ഏഴേക്കറില്‍ അത്യാഢംബരത്തില്‍ ഒരു ഫാംഹൗസാണ് ധോണി നിര്‍മിച്ചത്. ഇതില്‍ ടാര്‍ ചെയ്ത റോഡുണ്ട്. മരങ്ങള്‍ക്കും, പൂന്തോട്ടങ്ങള്‍ക്കും ഇടയിലൂടെയാണ് ഈ റോഡുള്ളത്. ഇവിടെ ബൈക്കിനും കാറിനുമായി ഓരോ ഗ്യാരേജുകളുമുണ്ട്.
കാറുകള്‍ക്കും കളക്ഷന്‍
ബൈക്ക് മാത്രമല്ല ധോണിക്ക് കാറുകളുടെ കളക്ഷനുമുണ്ട്. ഭംഗിയുള്ള നിരവധി കാറുകള്‍ ആ കളക്ഷനിലുണ്ട്. പോര്‍ഷെ 911 ആണ് അതില്‍ പ്രശസ്തം. ഇത് സ്‌പോര്‍ട്‌സ് കാറുകളില്‍ തന്നെ മികവുറ്റതാണ്. 2.55 കോടി രൂപയാണ് ഇതിന്റെ വില. ചെന്നൈയുടെ മത്സരങ്ങള്‍ക്കായി ധോണി ഈ കാറില്‍ വന്നിറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications