ധോണി ഫൈനലില്‍ കളിക്കില്ലേ? ടൈം ഔട്ടില്‍ അനാവശ്യമായി സമയം പാഴാക്കി; വിലക്ക് വന്നേക്കാം
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ കളിക്കുമോ? വലിയ ചര്‍ച്ചയായിരിക്കുകയാണ് ഈ ചോദ്യം. ഇന്നലെ നടന്ന ആദ്യ ടൈം ഔട്ടില്‍ താരത്തിന്റെ ചില പ്രവര്‍ത്തികളാണ് വലിയ വിമര്‍ശനം അടക്കം നേരിട്ടിരിക്കുന്നത്. അതേസമയം ധോണിയുടെ ഈ നീക്കം പതിരാനയെ കൊണ്ട് രണ്ടാം ഓവര്‍ ചെയ്യിക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് ആരോപണം.
ഒരു താരം പരിക്കിനെ തുടര്‍ന്ന് കളം വിട്ടാല്‍ എട്ട് മിനുട്ട് കളിക്കളത്തില്‍ ചെലവിട്ട ശേഷം മാത്രമേ ആ താരത്തിന് പന്തെറിയാനാവൂ. എന്നാല്‍ പതിരാനയുടെ കാര്യത്തില്‍ അത് പാലിക്കപ്പെട്ടിട്ടില്ല. 12ാം ഓവറിലാണ് പതിരാന ആദ്യം പന്തെറിയുന്നത്. പിന്നീട് 16ാം ഓവര്‍ എറിയാനാണ് താരം കളത്തിലെത്തിയത്. എന്നാല്‍ ആ സമയം താരത്തിന് പന്തെറിയാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു അമ്പയര്‍മാര്‍.

പതിരാന എറിയാനെത്തുമ്പോള്‍ ആറിന് 102 എന്ന നിലയിലായിരുന്നു ഗുജറാത്ത്. ധോണി ഫീല്‍ഡ് സെറ്റ് ചെയ്യുന്ന സമയത്താണ് അമ്പയര്‍മാരുമായി പതിരാന സംസാരിക്കുന്നത് കണ്ടത്. പതിരാന കുറച്ച് സമയം കഴിഞ്ഞേ എറിയൂ എന്ന് ധോണിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആ സമയം പതിരാനയെ എറിയിക്കാനാവൂ എന്ന അവസ്ഥയിലായിരുന്നു ധോണി.
ഇക്കാര്യം അമ്പയര്‍മാരെ അദ്ദേഹം അറിയിക്കുകയും ചെയ്തു. രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷ്ണ, ദീപക് ചാഹര്‍ എന്നിവരുടെ നാല് ഓവറുകള്‍ വീതം അപ്പോഴേക്കും കഴിഞ്ഞിരുന്നു. ആ സമയം തുഷാര്‍ ദേശ്പാണ്ഡെ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പിന്നെയുള്ള മോയിന്‍ അലിയാണ്. അദ്ദേഹം അന്ന് പന്തെറിഞ്ഞിരുന്നില്ല.
രണ്ട് വലംകൈ ബാറ്റ്‌സ്മാന്‍മാര്‍ നില്‍ക്കുമ്പോള്‍ തനിക്ക് ഓഫ് സ്പിന്നറായ മോയിന്‍ അലിയെ കൊണ്ട് പന്തെറിയിക്കാന്‍ സാധിക്കില്ലെന്ന് ധോണി അമ്പയര്‍മാരെ അറിയിക്കുകയായിരുന്നു. ആ സമയം വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവരായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് മത്സരത്തില്‍ തടസ്സം നേരിട്ടത്. പന്തെറിയാനും വൈകി.
കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ഒടുക്കാനും ധോണി തയ്യാറായിരുന്നു. നാല് മിനുട്ടോളം ധോണിയും അമ്പയര്‍മാരും തമ്മില്‍ സംസാരമുണ്ടായി. ഇതോടെ പതിരാനയ്ക്ക് പന്തെറിയാനായി. രണ്ടാം ഓവറില്‍ 13 റണ്‍സാണ് താരം വഴങ്ങിയത്. മൂന്നാമത്തെ ഓവറില്‍ വിജയ് ശങ്കറിന്റെ വിക്കറ്റും പതിരാന സ്വന്തമാക്കി. ദര്‍ശന നല്‍ക്കണ്ഡെയും ആ ഓവറില്‍ പുറത്തായി.
ധോണിക്ക് നേരത്തെ തന്നെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ കിട്ടിയതാണ്. ഇനിയും പിഴ കിട്ടിയാല്‍ താരം ഫൈനല്‍ കളിക്കില്ല. അത് മാത്രമല്ല മനപ്പൂര്‍വം മത്സരം വൈകിപ്പിക്കാന്‍ ശ്രമിച്ചു എന്ന കാരണം മുന്‍നിര്‍ത്തി അദ്ദേഹത്തിന് മത്സര വിലക്ക് നേരിടാം. ബൗളര്‍ക്കും ഇത് ലഭിക്കാം. ഇതെല്ലാം പക്ഷേ അമ്പയര്‍മാരുടെ വിവേചനത്തില്‍ വരുന്നതാണ്. ഒന്നുകില്‍ പിഴയോ ഇല്ലെങ്കില്‍ മത്സര വിലക്കോ നേരിടുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ആ സമയം കമന്റിയില്‍ ഉണ്ടായിരുന്ന സുനില്‍ ഗവാസ്‌കറും, സൈമണ്‍ ഡോളും ധോണിയുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ധോണിയുടെ നടപടികള്‍ സുതാര്യമല്ലാത്ത മത്സരമാണെന്ന് കാണിച്ച് ഐപിഎല്‍ സമിതിക്ക് വിലക്കാവുന്നതാണ്. ഈ സംഭവം ആവര്‍ത്തിക്കപ്പെട്ടാല്‍ ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് കൂടുതലായി ലഭിക്കും. പക്ഷേ അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.












Click it and Unblock the Notifications