കണ്ണ് തള്ളിക്കുന്ന മൂല്യം...!! ഒന്നാം സ്ഥാനത്ത് ഈ ടീം, മുംബൈയ്ക്ക് അപ്രതീക്ഷിത തിരിച്ചടി

ലോകത്തെ ഏറ്റവും ലാഭകരമായ ടി 20 ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബി സി സി ഐ പിന്തുണയുള്ള ടൂര്‍ണമെന്റ് ഉണ്ടാക്കുന്ന വരുമാനവും അതിന് ലഭിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ പിന്തുണയും കണക്കിലെടുക്കുമ്പോള്‍ ഐ പി എല്ലിനോട് കിടപിടിക്കുന്ന ഒരു ലീഗ് ക്രിക്കറ്റ് ലോകത്ത് വേറെ ഇല്ല. ഇക്കഴിഞ്ഞ സീസണിലും ഐപിഎല്‍ വിജയകരമായാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.

ഐപിഎല്ലിന്റെ ജനപ്രീതിയും അതിന്റെ വരുമാനവും കൊണ്ട് ഫ്രാഞ്ചൈസികളുടെ ബ്രാന്‍ഡ് മൂല്യം പോലും കുതിച്ചുയരുകയാണ്. ഹൗലിഹാന്‍ ലോക്കി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണ്. നിലവില്‍ ഈ വര്‍ഷത്തെ 10 ടീമുകളുടേയും ബ്രാന്‍ഡ് മൂല്യം ഹൗലിഹാന്‍ ലോക്കി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അവ എങ്ങനെയാണ് എന്ന് നോക്കാം.

IPL 2023

212 മില്യണ്‍ ഡോളര്‍ മൂല്യത്തോടെ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 146 മിലണ്‍ ഡോളര്‍ ആയിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് മൂല്യം. ഈ വര്‍ഷം കിരീടം നേടുക കൂടി ചെയ്തതോടെ സി എസ് കെയുടെ ബ്രാന്‍ഡ് മൂല്യം കുത്തനെ കൂടിയിരിക്കുകയാണ്. ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ സിഎസ്‌കെക്ക് വലിയ ആരാധകവൃന്ദമുണ്ട്.

എം എസ് ധോണി എന്ന ക്യാപ്റ്റന്റെ ജനപ്രീതി തന്നെയാണ് അതിന് കാരണം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ. കളിച്ച 14 സീസണുകളില്‍ നിന്ന് 10 തവണയും ഫൈനല്‍ കളിച്ചിട്ടുള്ള ചെന്നൈ അഞ്ച് തവണ ചാമ്പ്യന്‍മാരായി. അതിനാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് വലിയ തുകയാണ് ഫ്രാഞ്ചൈസിക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 45.2 ശതമാനമാണ് സിഎസ്‌കെയുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചത്.

അതേസമയം ബ്രാന്‍ഡ് മൂല്യത്തിന്റെ കണക്കില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചതാണ് ശ്രദ്ധേയമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 128 മില്യണ്‍ ഡോളര്‍ ആയിരുന്നു ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യം. മൂന്നാം സ്ഥാനത്തായിരുന്ന ആര്‍സിബി ഈ വര്‍ഷം 52.3 ശതമാനം വളര്‍ച്ച നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

നിലവില്‍ 195.0 ദശലക്ഷം യുഎസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യമാണ് ആര്‍സിബിക്കുള്ളത്. സിഎസ്‌കെയെ പോലെ വലിയ ആരാധകവൃന്ദമാണ് ആര്‍സിബിക്കുള്ളത്. വിരാട് കോഹ്ലിക്കൊപ്പം ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, മാക്‌സ്‌വെല്‍, ഡുപ്ലെസിസ് എന്നീ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും ആര്‍സിബിയെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 141 മില്യണ്‍ ഡോളര്‍ ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ബ്രാന്‍ഡ് വാല്യു. എന്നാല്‍ ഇപ്പോള്‍ അത് 34 ശതമാനം വര്‍ധിച്ച് 190 മില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ട്. വിരമിച്ചെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യം തന്നെയാണ് മുംബൈ ഇന്ത്യന്‍സിന്റെ കരുത്ത്.

ഒപ്പം രോഹിത് ശര്‍മ്മ എന്ന നായകന് കീഴില്‍ നേടിയ അഞ്ച് കിരീടങ്ങളും മുംബൈയെ പട്ടികയില്‍ മുന്‍നിരയില്‍ നിലനിര്‍ത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 122 മില്യണ്‍ ഡോളറില്‍ നിന്ന് 181 ഡോളറിലേക്കാണ് അവരുടെ ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷം ഉയര്‍ന്നത്. 48.4 ശതമാനമാണ് വളര്‍ച്ച. അഞ്ചാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. 83 മില്യണ്‍ ഡോളറില്‍ നിന്ന് 133 മില്യണ്‍ ഡോളറിലേക്കാണ് ഡല്‍ഹി ഈ വര്‍ഷം എത്തിയിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (81-128), രാജസ്ഥാന്‍ റോയല്‍സ് (59-120), ഗുജറാത്ത് ടൈറ്റന്‍സ് (120), പഞ്ചാബ് കിംഗ്‌സ് (63-90) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (83) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ ഈ വര്‍ഷത്തെ ബ്രാന്‍ഡ് മൂല്യം. അതേസമയം 103.4 ശതമാനം വളര്‍ച്ച കൈവരിച്ച രാജസ്ഥാന്‍ റോയല്‍സ് ആണ് ഈ വര്‍ഷം ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഫ്രാഞ്ചൈസി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+