Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത്-ചെന്നൈ കലാശപ്പോര്: ഏത് വമ്പനേയും വീഴ്ത്തും, ആരേയും അടിക്കും, ശ്രദ്ധിക്കണം ഈ 8 താരങ്ങളെ

അഹമ്മാദാബാദ്: തുടർച്ചയായ രണ്ടാം തവണയും ഗുജറാത്ത് ടൈറ്റന്‍സോ അതോ അഞ്ചാതവണ ചെന്നൈ സൂപ്പർ കിംങ്സോ, ആരാണ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുകയെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴയെ തുടർന്ന് റിസർവ്വ് ദിനമായ ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് മഴ കാര്യമായ പ്രശ്നം ഉണ്ടാക്കിയേക്കില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

മഴയുടെ 'കളി' മാറ്റിവെച്ച് യഥാർത്ഥ കളിക്കളത്തിലേക്ക് വന്നാല്‍ ഇരുടീമുകളും പരസ്പരം ഭയക്കേണ്ട ഒട്ടനവധി താരങ്ങളാണ് ഇന്ന് മൈതാനത്ത് ഇറങ്ങാനിരിക്കുന്നത്. ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും ടീമിനെ ഒറ്റക്ക് ചുമന്ന് വിജയതീരത്ത് എത്തിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇവർ. അത്തരത്തിലുള്ള എട്ട് താരങ്ങളെയാണ് ഇവിടെ ഇനി പരിയപ്പെടുത്താന്‍ പോവുന്നത്.

hardik pandya

ഹാർദിക് പാണ്ഡ്യ

ഗുജറാത്ത് ടൈറ്റൻസിന്റെ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ ടൂർണമെന്റിലുടനീളം മിന്നുന്ന ഫോമിലാണ്. പാണ്ഡ്യയുടെ ശക്തമായ ബാറ്റിംഗും വേഗമേറിയ ഇന്നിംഗ്‌സും ടീമിന് അനുകൂല ഘടകമായി മാറുന്നു. കുടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ഫീല്‍ഡിങ് മികവും എടുത്ത് പറയേണ്ടതാണ്. ടൂർണമെന്റില്‍ 24 ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ 29.55 ശരാശരിയിലും 134.85 സ്‌ട്രൈക്ക് റേറ്റിലും 325 റൺസെടുത്തു.

റാഷിദ് ഖാൻ

അഫ്ഗാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ഗുജറാത്ത് ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ്. മധ്യ ഓവറുകളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്താനും എതിർ ടീമിന്റെ സ്‌കോറിംഗ് നിരക്ക് നിയന്ത്രിക്കാനുമുള്ള റാഷിദ് ഖാന്റെ കഴിവ് അദ്ദേഹത്തെ ഗെയിം ചെയിഞ്ചർമാരിലൊരാളാക്കി മാറ്റുന്നു 64 ഓവറിൽ 18.81 ശരാശരിയിലും 7.9 ഇക്കോണമിയിലും 27 വിക്കറ്റുകളാണ് റാഷിദ് ഖാൻ ഇതുവരെ വീഴ്ത്തിയിരിക്കുന്നത്.

ശുഭ്മാന്‍ ഗില്‍

ഈ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഗുജറാത്ത് നിരയിലെ ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്‍ ആവും എന്നതില്‍ യാതൊരു സംശയവുമില്ല. ക്രീസില്‍ നിലയുറപ്പിക്കാനും കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാനുമുള്ള ഗില്ലിന്റെ കഴിവ് സീസണിൽ ടീമിന്റെ പല വിജയത്തിലും നിർണായകമായി. സീസണിൽ 16 മത്സരങ്ങളിലായി 851 റണ്‍സ് നേടിയ ഗില്ലിന്റെ തലയിലാണ് ഇപ്പോഴും ഓറഞ്ച് തൊപ്പി.

മുഹമ്മദ് ഷമി

ഗുജറാത്ത് ടൈറ്റൻസിന്റെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമി ഈ ടൂർണമെന്റിലൂടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പന്ത് രണ്ട് വഴിക്കും സ്വിംഗ് ചെയ്യാനും കൃത്യമായ യോർക്കറുകൾ എറിയാനും ഉള്ള കഴിവിന് പേരുകേട്ട ഷമി, ടൂർണമെന്റിൽ ബാറ്റ്സ്മാൻമാരെ നിരന്തരമായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ വിക്കറ്റുകൾ വീഴ്ത്താനും സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ പന്തെറിയാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഷമിയെ കലാശപ്പോരില്‍ ഗുജറാത്തിന് വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു. 62 ഓവറിൽ 17.60 ശരാശരിയിലും 7.95 ഇക്കണോമിയിലും ഷമി ഇതുവരെ 28 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ravindra jadeja

റുതുരാജ് ഗെയ്‌ക്‌വാദ്

ഈ ഐപിഎല്ലിൽ തരംഗമായി മാരിയ താരമാണ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ യുവ ബാറ്റ്‌സ്മാൻ റുതുരാജ് ഗെയ്‌ക്‌വാദ്. ഗംഭീരമായ സ്‌ട്രോക്ക് പ്ലേയ്‌ക്കും മികച്ച ടൈമിങ്ങിനും പേരുകേട്ട ഗെയ്‌ക്‌വാദ് ക്രീസിൽ ശ്രദ്ധേയമായ പക്വത പ്രകടിപ്പിച്ചു. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഗെയ്‌ക്‌വാദ് സിഎസ്‌കെ ലൈനപ്പിലെ ഒരു പ്രധാന കളിക്കാരനായി സ്വയം നിലയുറപ്പിക്കാന്‍ സാധിച്ചു. 146.87 സ്‌ട്രൈക്ക് റേറ്റിൽ 560 റൺസിന് മുകളിലാണ് റുതുരാജ് നേടിയിട്ടുള്ളത്.

ശിവം ദുബെ

സിഎസ്‌കെയുടെ ഓൾറൗണ്ട് കരുത്താണ് ശിവം ദുബെ. 158.84 സ്‌ട്രൈക്ക് റേറ്റിൽ ആക്രമണോത്സുകമായ ബാറ്റിങ്ങിലൂടെ മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ ഗതി നിർണ്ണയിക്കുന്ന താരമായി അദ്ദേഹം മാറുന്നു. ഫൈനലിലും ശിവും ദുബൈ ഫോമിലേക്ക് ഉയർന്നാല്‍ കളി ചെന്നൈക്ക് അനുകൂലമാവും എന്നതില്‍ യാതൊരു സംശയവുമില്ല.

രവീന്ദ്ര ജഡേജ

വർഷങ്ങളായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നട്ടെല്ലായ രവീന്ദ്ര ജഡേജ ഈ സീസണിലും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച ഓൾറൗണ്ട് കഴിവുകളാൽ ജഡേജ ഒരു യഥാർത്ഥ മാച്ച് വിന്നറായി മാറുന്നു. അദ്ദേഹത്തിന്റെ തകർപ്പൻ ബാറ്റിംഗ്, ഉജ്ജ്വലമായ ഫീൽഡിംഗ്, 7.41 ഇക്കണോമയില്‍ മൊത്തം 19 വിക്കറ്റുകളുള്ള കൃത്യമായ ഇടംകൈയ്യൻ സ്പിൻ, എന്നിവ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു.

മതീശ പതിരണ

ബേബി മലിംഗ എന്ന് വിളിക്കപ്പെടുന്ന താരമാണ് മതീശ പതിരണ. ബൗളിംഗ് ആക്ഷൻ ലസിത് മലിംഗയെ പോലെയായതിനാലാണ് അദ്ദേഹത്തിന് ആ പേര് ലഭിച്ചത്. തന്റെ ഐ‌പി‌എൽ കരിയറിൽ 7.72 ഇക്കണോമയില്‍ 17 വിക്കറ്റുകൾ നേടിയ അദ്ദേഹം നിർണ്ണായക നിമിഷങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+