ലിവിംഗ്‌സ്റ്റണും പഞ്ചാബിനെ രക്ഷിക്കാനായില്ല, ഡല്‍ഹിക്ക് 15 റണ്‍സ് വിജയം
ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 15 റണ്‍സ് തോല്‍വി. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം 198 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കില്‍ പഞ്ചാബിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
ലിയാം ലിവിംഗ്സ്റ്റണിന്റെ ഗംഭീര ഇന്നിംഗ്‌സാണ് പഞ്ചാബിന്റെ പോരാട്ടം അവസാന പന്ത് ത്രില്ലടിപ്പിച്ച് നിര്‍ത്തിയത്. ചേസിംഗില്‍ പതിവ് പോലെ പഞ്ചാബിന്റെ തുടക്കം പാളി. ആദ്യം ഓവര്‍ തന്നെ മെയ്ഡനായിരുന്നു. രണ്ടാം ഓവറില്‍ നേരിട്ട് ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായി.

പിന്നീട് അഥര്‍വ തായ്‌ഡെ(55) പ്രഭ്‌സിമ്രാന്‍ സിംഗ്(22) എന്നിവര്‍ ചേര്‍ന്ന് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. തായ്‌ഡെ 45 പന്ത് നേരിട്ടപ്പോള്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും പിറന്നു.
പിന്നീടായിരുന്നു ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്‌സ്. 48 പന്തില്‍ 94 റണ്‍സടിച്ച താരം ടീമിന്റെ ടോപ് സ്‌കോററായി. ഒന്‍പത് സിക്‌സറുകളാണ് ആ ബാറ്റില്‍ നിന്ന് പിറന്നത്. അഞ്ച് ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍ ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായ പിന്തുണ ലിവിംഗ്സ്റ്റണിനായി നല്‍കാനായില്ല. ജിതേഷ് ശര്‍മ(0) ഷാരൂഖ് ഖാന്‍(6) സാം കറന്‍(11), ഹര്‍പ്രീത് ബ്രാര്‍(0) എന്നിവരെല്ലാം നിരാശപ്പെടുത്തി.
അവസാന ഓവറില്‍ വിജയിക്കാന്‍ 33 റണ്‍സ് വേണ്ടിയിരുന്നു. ഇത് ലിവിംഗ്സ്റ്റണ് അടിച്ചെടുക്കാവുന്നതിലും അപ്പുറമായിരുന്നു. ഡല്‍ഹി നിരയില്‍ ഇഷാന്ത് ശര്‍മ, നോര്‍ക്കിയ, എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ റൈലി റൂസ്സോയുടെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ധര്‍മശാലയിലെ റണ്‍സൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ പഞ്ചാബ്, ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് ഓവര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ തുടക്കം തന്നെ വെടിക്കെട്ടായിരുന്നു.
ഡേവിഡ് വാര്‍ണര്‍(46) പൃഥ്വി ഷാ(54) എന്നിവര്‍ ചേര്‍ന്നായിരുന്നു വെടിക്കെട്ട്. വാര്‍ണര്‍ 31 പന്തില്‍ 5 ബൗണ്ടറിയും 2 സിക്‌സറുമടക്കമാണ് 46 റണ്‍സടിച്ചത്. പൃഥ്വി ഷാ 38 പന്തില്‍ 54 റണ്‍സടിച്ചു. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.
അതേസമയം 10.2 ഓവറില്‍ വാര്‍ണറും ഷായും ചേര്‍ന്ന് 94 റണ്‍സാണ് അടിച്ചത്. ഡല്‍ഹിയുടെ കൗണ്ടര്‍ അറ്റാക്കില്‍ പഞ്ചാബ് ബൗളര്‍മാര്‍ പതറി പോവുകയായിരുന്നു. വാര്‍ണര്‍ പുറത്തായ ശേഷം വന്ന റൈലി റൂസ്സോ പഞ്ചാബ് ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിടുകയായിരുന്നു. 37 പന്തില്‍ താരം 82 റണ്‍സടിച്ചു. ആദ്യ പന്ത് മുതല്‍ അതിവേഗ സ്‌കോറിംഗാണ് താരം നടത്തിയത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയായിരുന്നു. ആറ് വീതം സിക്‌സറുകളും ബൗണ്ടറികളും റൂസ്സോ പറത്തി. ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 23 റണ്‍സാണ് പിറന്നത്. ആദ്യ മൂന്ന് പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമാണ് റൂസ്സോ അടിച്ചത്.
ശിഖര്‍ ധവാന്റെ മോശം ക്യാപ്റ്റന്‍സി കൂടി വന്നതോടെ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായി. ഫില്‍ സോള്‍ട്ട് 14 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെ നിന്നു. പഞ്ചാബ് നിരയില്‍ രണ്ട് വിക്കറ്റും സാം കറനാണ്.












Click it and Unblock the Notifications