Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാന്തന്‍, ദേഷ്യമില്ല, ബാറ്റെടുത്താല്‍ വെടിക്കെട്ട്, ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് സച്ചിന്‍

മുംബൈ: ഐപിഎല്‍ ഫൈനലിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ഇതിഹാസ താരം ശുഭ്മാന്‍ ഗില്‍. താരത്തിന് ഒരിക്കലും മറക്കാനാവാത്ത സീസണ്‍ ആണിതെന്ന് സച്ചിന്‍ പറഞ്ഞു. ഗില്ലിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. അദ്ദേഹം ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്.

ശാന്തത, അഗ്രസീവല്ല, പക്ഷേ ബാറ്റെടുത്താല്‍ റണ്‍സ് നേടാനുള്ള അടങ്ങാത്ത ആഗ്രഹം, വിക്കറ്റിനിടയിലെ ഓട്ടം ഇതെല്ലാം ഗില്ലിനെ ഗംഭീര കളിക്കാരനാക്കി മാറ്റുന്ന കാര്യങ്ങളാണെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം ഫൈനല്‍ വളരെ പ്രത്യേകതകള്‍ ഉള്ളതായിരിക്കും. ഇരുവരും ഗംഭീര ബാറ്റിംഗ് ടീമാണ്. ഇതില്‍ ഏത് ടീം മറ്റൊന്നിനെ മറികടക്കുന്നോ അവര്‍ വിജയിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

SHUBMAN GILL SACHIN TENDULKAR

ഈ സീസണില്‍ ശുഭ്മാന്റെ രണ്ട് സെഞ്ച്വറികള്‍ മറക്കാനാവാത്തതാണ്. അത് ടീമിന്റെ വിജയത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയതാണ്. ഒന്ന് മുംബൈയുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തതാണ്. മറ്റൊന്ന് എതിരാളികളെ തിരിച്ചുവരവില്ലാത്ത വിധം തകര്‍ത്തതാണ്. ഇത് ക്രിക്കറ്റിന്റെ അപ്രവചനീയമായ പ്രകൃതമാണെന്നും സച്ചിന്‍ പറഞ്ഞു.

വലിയ സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളില്‍ ചില നിശ്ചയദാര്‍ഢ്യത്തോടെയുള്ള കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഗില്ലിന്റെ സ്‌കോറിന് വേഗം വെക്കുന്നതാണ് അമ്പരപ്പിക്കുന്നത്. പന്ത്രണ്ടാം ഓവര്‍ മുതല്‍ സ്‌കോറിംഗിന് വേഗം വര്‍ധിപ്പിക്കുന്ന ഗില്ലിനെയാണ് കാണാന്‍ സാധിക്കുക. അത് ഗുജറാത്തിന് വമ്പന്‍ സ്‌കോറാണ് സമ്മാനിക്കുന്നത്. വലിയ സ്വാധീനമാണ് ആ ഇന്നിംഗ്‌സ് ഗുജറാത്തിലുണ്ടാക്കിയത്.

തിലകിന്റെ വെടിക്കെട്ട് ബാറ്റിംഗ് മുതല്‍ സൂര്യകുമാര്‍ ഔട്ടാകുന്നത് വരെ മുംബൈക്ക് മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.അതേസമയം ശുഭ്മാന്‍ ഗില്‍ ഈ സീസണില്‍ ഗംഭീര ഫോമിലാണ്. 16 മത്സരങ്ങളില്‍ നിന്നായി 851 റണ്‍സാണ് താരം അടിച്ചെടുത്തത്. 60.79 ശരാശരിയാണ് താരത്തിനുള്ളില്‍. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറിയാണ് താരം നേടിയത്.

മുംബൈക്കെതിരെ പ്ലേഓഫിലായിരുന്നു ഈ സെഞ്ച്വറി. മത്സരത്തില്‍ വിജയിച്ചാണ് ഗുജറാത്ത് ഫൈനലില്‍ പ്രവേശിച്ചത്. ഇതാണ് താരം പ്രശംസിക്കപ്പെടാന്‍ കാരണം. ഇതിനിടെ ഫൈനലില്‍ ജയസാധ്യത കൂടുതല്‍ ആര്‍ക്കാണെന്ന് പ്രവചിച്ച് പാകിസ്താന്റെ മുന്‍ താരം വസീം അക്രം രംഗത്തെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അനുകൂലമായിട്ടാണ് അക്രം സംസാരിച്ചിരിക്കുന്നത്.

ഈ സീസണിലെ ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മിലായിരുന്നു. അതില്‍ ഗുജറാത്ത് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ചെന്നൈ ഇതിന് കണക്കുതീര്‍ത്തത് പ്ലേഓഫിലായിരുന്നു. ഗുജറാത്തിനെ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്. ഗുജറാത്ത് ശുഭ്മാന്‍ ഗില്ലിനെയും, ഹര്‍ദിക് പാണ്ഡ്യയെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതേസമയം ചെന്നൈ പത്ത് തവണ ഫൈനലിന് യോഗ്യത നേടിയവരാണെന്നും അക്രം പറഞ്ഞു.

ചെന്നൈക്ക് മത്സരത്തില്‍ എങ്ങനെ തിരിച്ചുവരണമെന്ന് അറിയാം. വിക്കറ്റുകള്‍ നഷ്ടപ്പെട്ടാലും, സമ്മര്‍ദഘട്ടത്തില്‍ ശാന്തമായി കളിക്കുന്നത് എങ്ങനെ എന്നെല്ലാം അവര്‍ക്ക് അറിയാം. 60 ശതമാനം സാധ്യത സിഎസ്‌കെയ്ക്ക് ആണെന്നും അക്രം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+