IPL 2023: ഗില്ലും ജയ്‌സ്വാളുമല്ല... ഭാവിയിലെ താരമാകാന്‍ പോകുന്നത് ഈ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍; വാട്‌സണ്‍
ഐപിഎല്‍ 2023 സീസണ്‍ അവസാനത്തോട് അടുക്കുമ്പോള്‍ അത്യന്തം ആവേശകരമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധിയായ പ്രതിഭകളെ ഈ സീസണ്‍ കാണിച്ച് തന്ന് കഴിഞ്ഞു. അതില്‍ പ്രധാനികളാണ് റിതുരാജ് ഗെയ്ക്വാദും ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും എല്ലാം. 13 മത്സരങ്ങളില്‍ നിന്ന് 576 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ്.
രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന 21 കാരനായ യശസ്വി ജയ്‌സ്വാളാകാട്ടെ 575 റണ്‍സുമായി മൂന്നാം സ്ഥാനത്താണ്. ഈ രണ്ട് യുവ താരങ്ങളും അവരുടെ നിര്‍ഭയമായ ബാറ്റിംഗ് സമീപനത്തിലൂടെ ക്രിക്കറ്റ് ആരാധാകരെ ത്രസിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ സീസണില്‍. ഇരുവരേയും ഇന്ത്യന്‍ ക്രിക്കറ്റിലെയും ഐപിഎല്ലിലെയും വരാനിരിക്കുന്ന സൂപ്പര്‍ താരങ്ങളായും വിശേഷിപ്പിക്കുന്നുണ്ട്.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് (2008), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (2018) എന്നീ ടീമുകള്‍ക്കൊപ്പം ഐപിഎല്‍ കിരീടം നേടിയ മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഷെയ്ന്‍ വാട്സണിന്റെ അഭിപ്രായം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഐപിഎല്ലിലെ അടുത്ത സൂപ്പര്‍താരമാകാന്‍ പോകുന്ന ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വാട്‌സണ്‍ ഇന്ത്യന്‍ യുവതാരങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞു.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന 23 കാരനായ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് വാട്‌സണിന്റെ പിന്തുണ. ജിയോ സിനിമയുടെ ഷോയില്‍ ആയിരുന്നു കാമറൂണ്‍ ഗ്രീനിനെ പുകഴ്ത്തിയുള്ള വാട്‌സന്റെ പരാമര്‍ശം. ക്രിക്കറ്റില്‍ ഇതിനോടകം കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുള്ള ആളാണ് കാമറൂണ്‍ ഗ്രീന്‍. ഭാവിയില്‍ അദ്ദേഹം കൂടുതല്‍ ത്രസിപ്പിക്കുമെന്ന് താന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2023 മിനി ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 17.50 കോടി രൂപയ്ക്കാണ് കാമറൂണ്‍ ഗ്രീനുമായി കരാറൊപ്പിട്ടത്. മുംബൈ ഇന്ത്യന്‍സിനായി ഇതുവരെ 13 മത്സരങ്ങളിലും കളിച്ചിട്ടുള്ള കാമറൂണ്‍ ഗ്രീന്‍ 40.14 ബാറ്റിംഗ് ശരാശരിയിലും 146.35 സ്ട്രൈക്ക് റേറ്റിലും 281 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെ തിരഞ്ഞെടുക്കാനും വാട്‌സണിനോട് പരിപാടിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ അദ്ദേഹം സ്വയം പരിഗണിക്കാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സലിനെ തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഇതിഹാസം സുരേഷ് റെയ്നയെ ഐപിഎല്ലിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കളിക്കാരാനായാണ് ഷെയ്ന്‍ വാട്‌സണ്‍ പറയുന്നത്. 145 കളികളിലായി ഇതുവരെ 3874 റണ്‍സും 92 വിക്കറ്റുമാണ് ഷെയ്ന്‍ വാട്‌സണ്‍ നേടിയിട്ടുള്ളത്.












Click it and Unblock the Notifications