IPL 2023: മുന്‍പെ കുതിച്ച് മൂന്ന് ടീമുകള്‍.. എല്ലാ ടീമിലേയും മികച്ച പ്രകടനക്കാര്‍ ഇവര്‍, ലിസ്റ്റ് കാണാം
ഐപിഎല്‍ 2023 അതിന്റെ ലീഗ് ഘട്ടത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആദ്യത്തെ 37 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3 ടീമുകള്‍ 10 പോയിന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. മൂന്ന് ടീമുകള്‍ക്ക് എട്ട് പോയന്റും ഉണ്ട്. രണ്ട് ടീമുകള്‍ക്ക് ആറ് പോയന്റും രണ്ട് ടീമുകള്‍ക്ക് നാല് പോയന്റും ഉണ്ട്. ആദ്യത്തെ എട്ട് ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യത ഇനിയും അവസാനിച്ചിട്ടില്ല എന്നതാണ് വസ്തുത.
മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കി പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ക്ക് നേരിയ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം. 36 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വിലയിരുത്തല്‍.

മുംബൈ ഇന്ത്യന്‍സ് (5 കിരീടങ്ങള്‍, 2013, 2015, 2017, 2019, 2020)
ഏറ്റവും കൂടുതല്‍ റണ്‍സ്: തിലക് വര്‍മ്മ - 219 റണ്‍സ് (7 ഇന്നിംഗ്‌സ്), കാമറൂണ്‍ ഗ്രീന്‍ - 199 റണ്‍സ് (7 ഇന്നിംഗ്സ്), ഇഷാന്‍ കിഷന്‍ - 183 റണ്‍സ് (7 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: പിയൂഷ് ചൗള - 11 വിക്കറ്റ് (7 മത്സരങ്ങള്‍), ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് 8 വിക്കറ്റ് (6 മത്സരങ്ങള്‍), റിലേ മെറെഡിത്ത് - 6 വിക്കറ്റ് (4 മത്സരങ്ങള്‍).
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
ചെന്നൈ സൂപ്പര്‍ കിംഗ്സ് (4 കിരീടങ്ങള്‍, 2010, 2011, 2018, 2021):
ഏറ്റവും കൂടുതല്‍ റണ്‍സ്: ഡെവണ്‍ കോണ്‍വേ - 314 റണ്‍സ് (7 ഇന്നിംഗ്സ്), റുതുരാജ് ഗെയ്ക്വാദ് - 270 റണ്‍സ് (7 ഇന്നിംഗ്സ്), അജിങ്ക്യ രഹാനെ - 209 റണ്‍സ് (5 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: തുഷാര്‍ ദേശ്പാണ്ഡെ - 12 വിക്കറ്റ് (7 മത്സരങ്ങള്‍), രവീന്ദ്ര ജഡേജ - 10 വിക്കറ്റ് (7 മത്സരങ്ങള്‍), മൊയിന്‍ അലി - 7 വിക്കറ്റ് (6 മത്സരങ്ങള്‍)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (2 കിരീടം, 2012 & 2014):
ഏറ്റവും കൂടുതല്‍ റണ്‍സ്: വെങ്കിടേഷ് അയ്യര്‍ - 285 റണ്‍സ് (8 മത്സരങ്ങള്‍), റിങ്കു സിംഗ് - 251 റണ്‍സ് (8 ഇന്നിംഗ്സ്), നിതീഷ് റാണ - 229 റണ്‍സ് (8 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: വരുണ്‍ ചക്രവര്‍ത്തി - 13 വിക്കറ്റ് (8 മത്സരങ്ങള്‍), സുയാഷ് ശര്‍മ്മ - 9 വിക്കറ്റ് (6 മത്സരങ്ങള്‍), സുനില്‍ നരെയ്ന്‍ - 6 വിക്കറ്റ് (8 മത്സരങ്ങള്‍).
രാജസ്ഥാന്‍ റോയല്‍സ് (1 കിരീടം 2008):
ഏറ്റവും കൂടുതല്‍ റണ്‍സ്: ജോസ് ബട്ട്ലര്‍ - 244 (7 ഇന്നിംഗ്സ്), യശസ്വി ജയ്സ്വാള്‍ - 227 (7 ഇന്നിംഗ്സ്), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ - 188 റണ്‍സ് (7 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: യുസ്വേന്ദ്ര ചാഹല്‍ - 12 വിക്കറ്റ് (7 മത്സരങ്ങള്‍), ആര്‍. അശ്വിന്‍ - 9 വിക്കറ്റ് (7 മത്സരങ്ങള്‍), ട്രെന്റ് ബോള്‍ട്ട് - 9 വിക്കറ്റ് (6 മത്സരങ്ങള്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: (1 കിരീടം 2016)
ഏറ്റവും കൂടുതല്‍ റണ്‍സ്: മായങ്ക് അഗര്‍വാള്‍ - 164 (7 ഇന്നിംഗ്സ്), ഹാരി ബ്രൂക്ക് - 163 റണ്‍സ് (7 ഇന്നിംഗ്‌സ്), രാഹുല്‍ ത്രിപാഠി - 160 റണ്‍സ് (7 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: മായങ്ക് മാര്‍ക്കണ്ഡെ - 8 വിക്കറ്റ് (5 മത്സരങ്ങള്‍), ഭുവനേശ്വര്‍ കുമാര്‍ - 6 വിക്കറ്റ് (7 മത്സരങ്ങള്‍) മാര്‍ക്കോ ജാന്‍സന്‍ - 6 വിക്കറ്റ് (5 മത്സരങ്ങള്‍)
ഗുജറാത്ത് ടൈറ്റന്‍സ് (1 കിരീടം, 2022):
ഏറ്റവും കൂടുതല്‍ റണ്‍സ്: ശുഭ്മാന്‍ ഗില്‍ - 284 റണ്‍സ് (7 മത്സരങ്ങള്‍), സായ് സുദര്‍ശന്‍ - 176 (5 മത്സരങ്ങള്‍), വിജയ് ശങ്കര്‍ - 148 റണ്‍സ് (5 മത്സരങ്ങള്‍)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: റാഷിദ് ഖാന്‍ - 14 വിക്കറ്റ് (7 മത്സരങ്ങള്‍), മുഹമ്മദ് ഷമി - 10 വിക്കറ്റ് (7 മത്സരങ്ങള്‍), അല്‍സാരി ജോസഫ് - 7 വിക്കറ്റ് (5 മത്സരങ്ങള്‍)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഏറ്റവും കൂടുതല്‍ റണ്‍സ്: ഫാഫ് ഡു പ്ലെസിസ് - 422 റണ്‍സ് (8 മത്സരങ്ങള്‍), വിരാട് കോലി - 333 (8 മത്സരങ്ങള്‍), ഗ്ലെന്‍ മാക്‌സ്വെല്‍ - 258 റണ്‍സ് (8 മത്സരങ്ങള്‍)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: മുഹമ്മദ് സിറാജ് - 14 വിക്കറ്റ് (8 മത്സരങ്ങള്‍), ഹര്‍ഷല്‍ പട്ടേല്‍ - 10 വിക്കറ്റ് (8 മത്സരങ്ങള്‍), വനിന്ദു ഹസരംഗ - 6 വിക്കറ്റ് (5 മത്സരങ്ങള്‍)

പഞ്ചാബ് കിംഗ്‌സ്
ഏറ്റവും കൂടുതല്‍ റണ്‍സ്: ശിഖര്‍ ധവാന്‍ - 233 റണ്‍സ് (4 ഇന്നിംഗ്സ്), പ്രഭ്‌സിമ്രാന്‍ സിംഗ് - 159 റണ്‍സ് (7 ഇന്നിംഗ്‌സ്), ജിതേഷ് ശര്‍മ്മ - 145 റണ്‍സ് (7 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: അര്‍ഷ്ദീപ് സിംഗ് - 13 വിക്കറ്റ് (7 മത്സരങ്ങള്‍), നഥാന്‍ എല്ലിസ് - 7 വിക്കറ്റ് (5 മത്സരങ്ങള്‍), സാം കുറാന്‍ - 5 വിക്കറ്റ് (7 മത്സരങ്ങള്‍)
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്:
ഏറ്റവും കൂടുതല്‍ റണ്‍സ്: കെഎല്‍ രാഹുല്‍ - 262 റണ്‍സ് (7 ഇന്നിംഗ്സ്), കൈല്‍ മേയേഴ്‌സ് - 243 റണ്‍സ് (7 ഇന്നിംഗ്‌സ്), നിക്കോളാസ് പൂരന്‍ - 171 റണ്‍സ് (7 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: മാര്‍ക്ക് വുഡ് - 11 വിക്കറ്റ് (4 മത്സരങ്ങള്‍), രവി ബിഷ്ണോയ് - 8 വിക്കറ്റ് (7 മത്സരങ്ങള്‍), ക്രുണാല്‍ പാണ്ഡ്യ - 6 വിക്കറ്റ് (7 മത്സരങ്ങള്‍).
ഡല്‍ഹി ക്യാപിറ്റല്‍സ്:
ഏറ്റവും കൂടുതല്‍ റണ്‍സ്: ഡേവിഡ് വാര്‍ണര്‍ - 306 റണ്‍സ് (7 ഇന്നിംഗ്‌സ്), അക്‌സര്‍ പട്ടേല്‍ - 182 റണ്‍സ് (7 ഇന്നിംഗ്‌സ്), മനീഷ് പാണ്ഡെ - 131 (5 ഇന്നിംഗ്സ്)
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: കുല്‍ദീപ് യാദവ് - 7 വിക്കറ്റ് (7 മത്സരങ്ങള്‍), അക്‌സര്‍ പട്ടേല്‍ - 6 വിക്കറ്റ് (7 മത്സരങ്ങള്‍), ആന്റിച്ച് നോര്‍ട്ട്‌ജെ - 6 വിക്കറ്റ് (6 മത്സരങ്ങള്‍)












Click it and Unblock the Notifications