Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഇതിലും ഗതികെട്ടവന്‍മാര്‍ എവിടെങ്കിലുമുണ്ടോ? ഗാലറിയിലിരുന്ന് മൊബൈലില്‍ കളി കണ്ട് യുവാവ്, വീഡിയോ

ഐപിഎല്‍ വളരെ പെട്ടെന്നാണ് ഇന്ത്യയില്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കിയത്. 2008 ലെ ആദ്യ സീസണ്‍ തൊട്ട് ഐപിഎല്‍ കാണികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ടിവിയിലും സ്റ്റേഡിയത്തിലും ഇന്റര്‍നെറ്റിലുമായി നിരവധി പേരാണ് ഐപിഎല്‍ മത്സരങ്ങള്‍ എല്ലാ സീസണിലും കാണാറുള്ളത്. സ്റ്റേഡിയത്തില്‍ പോയി ഐപിഎല്‍ കാണാന്‍ ആഗ്രഹമില്ലാത്തവര്‍ കുറവായിരിക്കും.

തങ്ങളുടെ ഇഷ്ടതാരങ്ങളെ നേരില്‍ കാണാനും അവരുടെ പ്രകടനം മുന്നില്‍ക്കണ്ട് ആസ്വദിക്കാനും ഇഷ്ടടീമിനെ പ്രോത്സാഹിപ്പിക്കാനുമൊക്കെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്‍ കാണാനായി സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഏതൊരു ഐപിഎല്‍ ആരാധകനേയും അല്‍പം പ്രകോപിപ്പിക്കും എന്ന കാര്യം ഉറപ്പാണ്.

ipl

അതേസമയം വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഐപിഎല്‍ മത്സരം നേരിട്ട് കാണാനായി കാശ് മുടക്കി ടിക്കറ്റ് എടുത്തിട്ട് സ്റ്റേഡിയത്തിനുള്ളില്‍ വെച്ച് മൊബൈലില്‍ കളി കണ്ടുകൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് ഇയാള്‍ സ്‌റ്റേഡിയത്തിലെത്തിയിട്ടും മൊബൈലില്‍ ഇരുന്ന് കണ്ടത്.

@bijjuu11 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകള്‍ക്ക് മുകളില്‍ കിടന്ന് കൊണ്ടാണ് ഇയാള്‍ മൊബൈലില്‍ വീഡിയോ കാണുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 12 മണിക്ക് മുന്‍പ് മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതിന് വേണ്ടിയാകാം ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

മറ്റൊരാള്‍ അദ്ദേഹത്തിന് ഹ്രസ്വദൃഷ്ടി ഉണ്ടാകാം എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ വേറൊരാള്‍ അദ്ദേഹം ആദ്യമായിട്ടായിരിക്കാം സ്റ്റേഡിയത്തിലേക്ക് വരുന്നത് എന്നും അതിനാല്‍ ടിവിയിലും മൊബൈലിലും കാണുന്നതിലെ വ്യത്യാസം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടായിരിക്കില്ല എന്നുമാണ് കമന്റ് ചെയ്തത്. അതേസമയം ലെജന്‍ഡ് എന്നാണ് മറ്റൊരു ട്വിറ്റര്‍ യൂസര്‍ ഇയാളെ വിശേഷിപ്പിക്കുന്നത്.

ടിക്കറ്റ് കിട്ടാത്തവര്‍ വിഷമത്തോടെ പുറത്തിരിക്കുമ്പോള്‍ മൊബൈലില്‍ കാണാനാണ് എങ്കില്‍ എന്തിനാണ് മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തിയത് എന്നാണ് മറ്റൊരു കമന്റ്. എന്നാല്‍ ഇത് ആരോ തമാശക്കായി മനപൂര്‍വം ചെയ്തതായിരിക്കും എന്ന അഭിപ്രായവും വരുന്നുണ്ട്. ഏതായാലും വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+