IPL 2023: ഒരോവറിലെ അഞ്ച് പന്തും ഫോര്‍, അടിച്ച് തകര്‍ത്ത ജയ്‌സ്വാളിന് പ്രായം വെറും 21 വയസ്, വീഡിയോ കാണാം
ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 57 റണ്‍സിന്റെ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയന്റ് വിജയപാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മൂന്ന് കളിയില്‍ രണ്ടാം ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും സഞ്ജു സാസംണിന്റെ രാജസ്ഥാന്‍ റോയല്‍സിന് തന്നെയാണ്. വെടിക്കെട്ട് തുടക്കം നല്‍കിയ യസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് ഡല്‍ഹിക്കെതിരെ കൂറ്റന്‍ വിജയം നേടാന്‍ രാജസ്ഥാനെ സഹായിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍മാരായ യസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും മികച്ച ബാറ്റിംഗ് പ്രകടനം ആവര്‍ത്തിച്ചതോടെ നാല് വിക്കറ്റിന് 199 റണ്‍സ് ആണ് നേടിയത്. ജോസ് ബട്‌ലര്‍ 51 പന്തില്‍ 79 റണ്‍സ് എടുത്തപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ 31 പന്തില്‍ 60 റണ്‍സ് ആണ് നേടിയത്. ഇരുവരുടേയും ഇന്നിംഗ്‌സില്‍ 11 ഫോറും ഒരു സിക്‌സും മിഴിവേകുകയും ചെയ്തു.

ആദ്യ ഓവറില്‍ തന്നെ അടിച്ച് തകര്‍ത്ത് യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്റെ നയം വ്യക്തമാക്കുകയായിരുന്നു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ച് പന്തും ബൗണ്ടറി കടത്തിയ യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 20 റണ്‍സാണ്. ഈ ഐപിഎല്ലില്‍ മറ്റൊരു ടീമിനും ഇതുപോലൊരു വെടിക്കെട്ട് തുടക്കം കിട്ടിയിട്ടില്ല. ഖലീല്‍ അഹമ്മദിന്റെ ഓവറിലെ ആദ്യത്തെ മൂന്ന് പന്തും അവസാനത്തെ രണ്ട് പന്തുമാണ് യശ്വസി ജയ്‌സാള്‍ ബൗണ്ടറി ലൈന്‍ കടത്തിയത്.
ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിംഗ് മാറ്റിയെങ്കിലും ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും പന്തെത്തിക്കാന്‍ യശ്വസി ജയ്‌സ്വാളിന് സാധിച്ചു. യശ്വസി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ നല്‍കിയ വെടിക്കെട്ട് തുടക്കമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിക്കാന്‍ സഹായിച്ചത്. 8.3 ഓവറില്‍ യശ്വസി ജയ്‌സ്വാള്‍ പുറത്താകുമ്പോള്‍ ബട്‌ലറുമായി 98 റണ്‍സിന്റെ കൂട്ടുകെട്ട് ഈ യുവതാരം ഉണ്ടാക്കിയിരുന്നു.
ഇതില്‍ 60 റണ്‍സും യശ്വസി ജയ്‌സ്വാള്‍ ആണ് നേടിയത് എന്ന് കാണുമ്പോഴാണ് എത്രത്തോളം ആക്രമണാത്മകമായ ഇന്നിംഗ്‌സാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ച വെച്ചത് എന്ന് ബോധ്യമാകുക. ഈ സീസണില്‍ മികച്ച ഫോമിലാണ് യശ്വസി ജയ്‌സ്വാള്‍- ജോസ് ബട്‌ലര്‍ ഓപ്പണിംഗ് ജോഡി. ആദ്യ മത്സരത്തില്‍ 37 പന്തില്‍ യശ്വസി ജയ്‌സ്വാള്‍ 54 റണ്‍സ് എടുത്തപ്പോള്‍ ജോസ് ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സാണ് എടുത്തത്.
യശ്വസി ജയ്‌സ്വാളിന്റെ ആദ്യ ഓവറിലെ അഞ്ച് ഫോര്‍ പ്രകടനം കാണാം












Click it and Unblock the Notifications