ഐപിഎല്ലില്‍ പുതിയ നിയമം: ഫുട്ബോളില്‍ നിന്നും 'അടിച്ച് മാറ്റിയത്'; വിജയിക്കാന്‍ ഇനി ഈ തന്ത്രങ്ങളും

ഐ പി എല്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ നിയമ പരിഷ്കരണവുമായി അധികൃതർ. ടീമുകൾക്ക് ഒരു 'ഇംപാക്ട് പ്ലെയറെ' തിരഞ്ഞെടുക്കാന്‍ സാധിക്കും എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേക. ഐ പി എല്ലില്‍ ആദ്യമായാണ് ഇത്തമരൊരു പരിഷ്കാരം. ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയുന്ന ഒരു പകരക്കാരൻ ആയിരിക്കും ഇത്. ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ തുടങ്ങിയ മത്സരങ്ങളില്‍ നിലവിലുള്ള നിയമത്തിന്റെ മറ്റൊരു പതിപ്പാണ് ഐ പി എല്ലിലും അവതരിപ്പിക്കുന്നത്. ഇതിലൂടെ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് പകരക്കാരനെ കളത്തിലേക്ക് ഇറക്കാന്‍ സാധിക്കും.
ഡിസംബർ 23ന് കളിക്കാരുടെ ലേലത്തിന് മുന്നോടിയായി കഴിഞ്ഞ വർഷം ഡിസംബറിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ടീമുകൾക്ക് അവരുടെ ആദ്യ ഇലവനൊപ്പം ടോസ് ഇടുമ്പോള്‍ തന്നെ 4 പകരക്കാരുടേയും പേരു നൽകണം. ഈ ലിസ്റ്റിൽ നിന്നാണ് ഇംപാക്ട് പ്ലെയറെ തിരഞ്ഞെടുക്കേണ്ടത്. ഒരു ടീം അതിന്റെ പ്ലേയിംഗ് ഇലവനിൽ എത്ര വിദേശ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ കളിക്കാരന്‍ ഇന്ത്യക്കാരനായിരിക്കണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.

ഒരു ടീമിന്റെ ആദ്യ ഇലവനിൽ 4 വിദേശ കളിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവർക്ക് ഒരു ഇന്ത്യൻ ഇംപാക്റ്റ് പ്ലെയറെ മാത്രമേ കൊണ്ടുവരാൻ കഴിയൂ. പ്ലേയിംഗ് ഇലവനിൽ മൂന്നോ അതിൽ താഴെയോ വിദേശ കളിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവർക്ക് ഒരു വിദേശ ഇംപാക്ട് പ്ലെയറെ കൊണ്ടുവരാൻ സാധിക്കും. ഒരു ടീമിന് വേണ്ടി ഏത് സമയത്തും ഒരു പ്ലേയിംഗ് ഇലവന്റെ ഭാഗമാകുന്നത് 4 വിദേശ കളിക്കാർ മാത്രമാണെന്ന് ഉറപ്പാക്കാന്‍ ലീഗ് തുടങ്ങിയത് മുതൽ ശ്രദ്ധിക്കുന്നുണ്ട്.
ടീമുകൾക്ക് ഒന്നുകിൽ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ അവരുടെ ഇംപാക്റ്റ് പ്ലെയറെ കൊണ്ടുവരാൻ കഴിയും. ഒരു ഓവറിന്റെ അവസാനത്തിലോ ഒരു വിക്കറ്റ് വീഴുമ്പോഴോ ഒരു ബാറ്റർ റിട്ടയർ ചെയ്യുമ്പോഴോ (ഇംപാക്റ്റ് പ്ലെയറിന് വഴിയൊരുക്കുന്നതിന്) ഇംപാക്റ്റ് പ്ലെയറെ കൊണ്ടുവരാം. എന്നാല്‍ ഒരു വിക്കറ്റ് വീണതിന് ശേഷമോ അല്ലെങ്കിൽ ഒരു ബാറ്റർ റിട്ടയർ ചെയ്തതിന് ശേഷമോ ബൗളിംഗ് സൈഡ് ഇംപാക്റ്റ് പ്ലെയറെ കൊണ്ടുവരുകയാണെങ്കിൽ, ഇംപാക്റ്റ് പ്ലെയറിന് ഇതിനകം നടന്നുകൊണ്ടിരിക്കുന്ന ഓവർ പൂർത്തിയാക്കാൻ കഴിയില്ല, അടുത്ത ഓവർ വരെ ബൗൾ ചെയ്യാൻ കാത്തിരിക്കേണ്ടി വരും.
ഒരിക്കല്‍ പിന്‍വലിക്കപ്പെട്ട താരത്തിന് പിന്നീട് കളത്തിലേക്ക് വരാന്‍ സാധിക്കില്ല. ബൗളിംഗ് സൈഡ് കൊണ്ടുവന്ന ഒരു ഇംപാക്ട് പ്ലെയർക്ക് 4 ഓവർ ബൗൾ ചെയ്യാൻ സാധിക്കും. ഇംപാക്റ്റ് പ്ലെയറെ ഇറക്കുന്നതിന് വേണ്ടി പിന്‍വലിച്ച ഒരു കളിക്കാരൻ എത്ര ഓവർ എറിഞ്ഞാലും, ഇംപാക്റ്റ് പ്ലെയർ തന്റെ മുഴുവൻ ക്വാട്ടയായ 4 ഓവറും ബൗൾ ചെയ്യാൻ അനുവദിക്കും.












Click it and Unblock the Notifications