ക്രിസ്റ്റിയാനോയുടെ ടീമിനേക്കാള്‍ ആരാധകര്‍, ഐപിഎല്ലിലെ ഒന്നാമന്‍ ഈ ടീം
ദില്ലി: ഐപിഎല്ലില്‍ ആരാധകരുടെ കാര്യത്തില്‍ നിരവധി ടീമുകള്‍ മുന്നിലുണ്ട്. പക്ഷേ മഹേന്ദ്ര സിംഗ് ധോണിയോളം ഒരു താരത്തിനും ഇല്ല എന്നതാണ് സത്യം. ഇപ്പോള്‍ ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ആരാധകര്‍ ആര്‍ക്കാണ് ഉള്ളതെന്ന സര്‍വേ പുറത്തുവന്നിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരെ പിന്നിലാകുന്ന കണക്കുകളാണ് വന്നിരിക്കുന്നത്.
ക്രിസ്റ്റിയാനോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസ്സറിലാണ് ഇപ്പോള്‍ കളിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ ഇത് വലിയ ബൂസ്റ്റിംഗായിരുന്നു. അതുപോലെ ക്രിക്കറ്റിന് ബൂസ്റ്റിംഗാണ് ഐപിഎല്‍. ഇത് നടക്കുന്ന മാസങ്ങളില്‍ റെക്കോര്‍ഡ് റേറ്റിംഗാണ് ഉണ്ടാവാറുള്ളത്.

അതേസമയം ക്രിസ്റ്റിയാനോയുടെ അല്‍ നസ്സര്‍ ടോപ് ഫൈവ് പോപ്പുലര്‍ ടീമുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. അടുത്ത് നടന്നൊരു പഠനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ക്രിസ്റ്റിയാനോയുടെ ടീമിനുണ്ട്. എന്നാല്‍ അതിനേക്കാള്‍ സന്തോഷിക്കാനുള്ളതാണ് പറയാന്‍ പോകുന്നത്.
റെണാണാള്‍ഡോയുടെ ടീമിനെയും താരത്തെയും തന്നെ പിന്തള്ള ഐപിഎല്ലിലെ മൂന്ന് ടീമുകള്‍ മുന്നിലുണ്ട് എന്നതാണ്. ഇനി ആരാണ് ഏറ്റവും മുന്നിലുള്ളതെന്ന് നോക്കാം. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗാണ് ഏഷ്യന്‍ സ്‌പോര്‍ട്‌സ് ടീമുകളില്‍ ഏറ്റവും പോപ്പുലര്‍. ഏപ്രില്‍ 2023ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെയാണ് മുന്നില്‍.ഡിപ്പോര്‍ട്ടസ് ആന്‍ഡ് ഫിയാനന്‍സാസ് പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഷ്യന്‍ മേഖലയിലെ വമ്പന്‍ ക്ലബ്ബായി മാറിയിരിക്കുകയാണ്.
9.97 മില്യണ്‍ ഇന്ററാക്ഷന്‍സാണ് സിഎസ്‌കെയ്ക്ക് ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നത്. ട്വിറ്ററില്‍ ആരാധകരുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളതും സിഎസ്‌കെ തന്നെയാണ്. ഇത്തവണ ധോണി ഓരോ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ വരുമ്പോഴും അത് പ്രകടമായിരുന്നു. ധോണിയാണ് ടീമിന്റെ ആരാധനയുടെ പ്രധാന കാര്യം.
ഇത്തവണ ഒരു മത്സരത്തില്‍ ധോണി അടിച്ച രണ്ട് സിക്‌സറുകള്‍ അടിച്ചപ്പോള്‍ അത് തത്സമയം കണ്ടത് 2.2 കോടി ആളുകളാണ്. വിരാട് കോലി അടക്കമുള്ള താരങ്ങളെ മറികടന്നായിരുന്നു ധോണിയുടെ കുതിപ്പ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും, ധോണിക്കുള്ള ആരാധകര്‍ വര്‍ധിച്ച് വരികയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാളും പ്രശസ്തനാണ് ധോണിയും സിഎസ്‌കെയുമെന്ന് ഇതോടെ ഉറപ്പിച്ച് പറയാം. അതേസമയം ട്വിറ്ററില്‍ 4.85 മില്യണ്‍ ഇന്ററാക്ഷന്‍ വിരാട്‌കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുണ്ട്.
വിരാട് തന്നെയാണ് ഈ ടീമിന്റെ ആരാധനയ്ക്ക് പ്രധാന കാര്യം. മൂന്നാമത്തെ പേപ്പുലര്‍ ടീം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. 3.55 മില്യണ്‍ ഇന്ററാക്ഷന്‍സാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. നാലാം സ്ഥാനത്ത് മാത്രമാണ് ക്രിസ്റ്റിയാനോയുടെ അല്‍നസര്‍ ഉള്ളത്. 3.5 മില്യണ്‍ ഇന്ററാക്ഷനാണ് ഉള്ളത്. മുംബൈ അഞ്ചാം സ്ഥാനതാണ്. 2.31 മില്യണ്‍ ട്വിറ്റര്‍ ഇംപ്രഷന്‍സ് അവര്‍ക്കുണ്ട്.












Click it and Unblock the Notifications