Get Updates
Get notified of breaking news, exclusive insights, and must-see stories!

ipl 2023: മുംബൈ ഇന്ത്യന്‍സിലെ ഏറ്റവും വലിയ 'കോടീശ്വരന്‍' ആര്: രോഹിത്തിനെ വെല്ലും 23 കാരന്‍

ക്യാപ്റ്റന്‍ രോഹിത്തില്‍ തന്നെയാണ് ഇത്തവണയും മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ. ടൂർണ്ണമെന്റില്‍ ആകെ 227 മത്സരങ്ങള്‍ പൂർത്തിയാക്കിയ താരം 5879 റണ്‍സാണ് നേടിയിരിക്കുന്നത്

rohit

ആരാധകരുടെ കാത്തിരിപ്പിന് വിരാമം നല്‍കികൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐ പി എല്‍) രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കും. കോവിഡ് കാരണം നിയന്ത്രണങ്ങളോടെയാണ് കഴിഞ്ഞ വർഷങ്ങളില്‍ വിദേശത്ത് അടക്കം ടൂർണ്ണമെന്റ് നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അതിന്റെ എല്ലാവിധ പൂർണ്ണതയോടെയും കൂടിയായിരിക്കും മത്സരങ്ങള്‍ നടക്കുക. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണ്ണമെന്റ് യഥാർത്ഥ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് മടങ്ങിയെത്തും.

അതേസമയം ഐ പി എല്ലുമായി ബന്ധപ്പെട്ട് രസകരമായ നിരവധി കണക്കുകളും ആരാധകർക്കിടയില്‍ ഇപ്പോള്‍ ചർച്ചാ വിഷയമാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് മുംബൈ ക്യാപ്റ്റന്‍ രോഹിതിനേക്കാള്‍ പണം വാങ്ങുന്ന മറ്റൊരു താരം സ്വന്തം ടീമില്‍ തന്നെയുണ്ടെന്നുള്ളത്.

2023 സീസണിലെ ഐപിഎൽ

2023 സീസണിലെ ഐപിഎൽ

2023 സീസണിലെ ഐപിഎൽ മിനി ലേലം കഴിഞ്ഞ വർഷം കൊച്ചിയിലായിരുന്നു നടന്നത്. ഈ സമയത്ത് നിരവധി വിദേശ, ഇന്ത്യൻ താരങ്ങളെ വലിയ തുക ചിലവഴിച്ചാണ് ടീമുകള്‍ സ്വന്തമാക്കിയത്. അഞ്ച് തവണ ഐ പി എൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് 17.50 കോടി രൂപയ്ക്ക് സൈൻ ചെയ്ത 23 കാരനായ ഓൾറൗണ്ടറും ഇവരിൽ ഉൾപ്പെടുന്നു.

17.50 കോടി രൂപയുടെ കരാർ

മീഡിയം പേസർ കൂടിയായ വലംകൈയ്യൻ ബാറ്റർ ആദ്യമായാണ് ഐ പി എല്‍ മത്സരത്തിനായി എത്തുന്നത്. കൂടാതെ 17.50 കോടി രൂപയുടെ കരാർ ഒപ്പിടുന്നതിലൂടെ, തന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മയേക്കാൾ കൂടുതൽ തുക ഈ കളിക്കാരന് ലഭിക്കും എന്നതാണ് പ്രത്യേക. ഐ പി എൽ 2011 മുതൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായ 35 കാരനായ രോഹിതിനെ എംഐ ഫ്രാഞ്ചൈസി ഉടമകൾ 16 കോടി രൂപയ്ക്കാണ് ഇത്തവണ നിലനിർത്തിയത്.

അരങ്ങേറ്റ ഐ പി എൽ സീസണിൽ

അരങ്ങേറ്റ ഐ പി എൽ സീസണിൽ

എന്നാൽ തന്റെ അരങ്ങേറ്റ ഐ പി എൽ സീസണിൽ, നിലവിൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കളിക്കുന്ന 23 കാരനായ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം കാമറൂൺ ഗ്രീൻ രോഹിതിനേക്കാൾ കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരൻ മാത്രമല്ല ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

Hair Care: മുടി കൊഴിച്ചില്‍ നിർത്താന്‍ ഒരു കഷ്ണം ഇഞ്ചി മതി; താരനും പമ്പകടക്കും

മുംബൈ ഇന്ത്യന്‍സ് ടീമിലെ ഏറ്റവും ചെലവേറിയ താരം

ഗ്രീനിനും രോഹിതിനും പുറമെ, മുംബൈ ഇന്ത്യന്‍സ് ടീമിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ കളിക്കാരൻ യുവ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷനാണ്. 2022 ലെ മെഗാ ലേലത്തിൽ 15.25 കോടി രൂപയ്ക്കാണ് 24 കാരനായ കിഷൻ കരാർ ഒപ്പിട്ടത്. കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ നിന്ന് 418 റൺസ് നേടി ടീമിന്റെ മുൻനിര റൺ വേട്ടക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്‌തെങ്കിലും, സ്ഥിരതയില്ലാത്തതിന് അദ്ദേഹം നിരന്തരം വിമർശിക്കപ്പെട്ടിരുന്നു.

ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം

ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം

ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഐ പി എൽ കിരീടങ്ങൾ നേടിയ മുംബൈക്ക് കഴിഞ്ഞ വർഷം മറക്കാനാകാത്ത പുറത്താവലാണ് നേരിടേണ്ടി വന്നത്. 15 വർഷത്തിനിടെ ആദ്യമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തെത്തിയ അവർക്ക് ആകെ 14 മത്സരങ്ങളിൽ നാലെണ്ണം മാത്രമേ ജയിക്കാനായുള്ളൂ. ഇത്തവണ മികച്ച ടീമുമായി എത്തി ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിടുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്വപ്നം

ക്യാപ്റ്റന്‍ രോഹിത്തില്‍ തന്നെ

ക്യാപ്റ്റന്‍ രോഹിത്തില്‍ തന്നെയാണ് ഇത്തവണയും പ്രധാന പ്രതീക്ഷ. ടൂർണ്ണമെന്റില്‍ ആകെ 227 മത്സരങ്ങള്‍ പൂർത്തിയാക്കിയ താരം 5879 റണ്‍സാണ് നേടിയിരിക്കുന്നത്. 15 വിക്കുറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടിയ ലോകത്തിലെ ഏക ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിലെ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡിനും അദ്ദേഹം ഉടമയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+