Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഓറഞ്ച് ക്യാപ്; സാധ്യതാ പട്ടികയില്‍ സൂര്യകുമാര്‍ യാദവും

ഐപിഎല്‍ 2023 സീസണ്‍ മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഓറഞ്ച് ക്യാപ് മത്സരത്തിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ എട്ട് പേരും 500 ന് മുകളില്‍ റണ്‍സ് നേടിയവരാണ്. പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്ത ടീമിലെ അംഗങ്ങള്‍ പോലും ഓറഞ്ച് ക്യാപ്പിനായി മത്സര രംഗത്തുണ്ട് എന്നതാണ് മറ്റൊരു കൗതുകം. അതായത് ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന മുന്‍നിര താരങ്ങളില്‍ ആര്‍ക്കും അത് നേടാനുള്ള അവസരമില്ല എന്ന് സാരം.

ആദ്യ പത്ത് പേരിലെ ആറ് പേരുടെ ടീമും ഇതിനോടകം ഐ പി എല്ലില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഫൈനല്‍ അടക്കം ഇനി നാല് മത്സരങ്ങള്‍ കൂടിയാണ് ഐ പി എല്ലില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി ആര്‍ക്കൊക്കെ ആണ് ഐ പി എല്‍ 2023 സീസണില്‍ ഓറഞ്ച് ക്യാപിന് ഏറ്റവും കൂടുതല്‍ സാധ്യത എന്ന് നോക്കാം.

ipl

ഫാഫ് ഡു പ്ലെസിസ് (ആര്‍ സി ബി)

നിലവില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ആണ് ഒന്നാമത്. ആര്‍സിബി ഇതിനോടകം ഐപിഎല്ലില്‍ നിന്ന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഡുപ്ലെസിസ് ഇപ്പോഴും ഉണ്ട്. 14 മത്സരങ്ങളില്‍ നിന്ന് 730 റണ്‍സാണ് ഡുപ്ലെസിസിന്റെ സമ്പാദ്യം. 153 എന്ന സ്‌ട്രൈക്ക് റേറ്റില്‍ എട്ട് അര്‍ധ സെഞ്ച്വറികളപും ഡപുപ്ലെസിസ് സ്വന്തമാക്കിയിട്ടുണ്ട്.

ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഫാഫ് ഡുപ്ലെസിസിന് ഏറ്റവും വെല്ലുവിളി ശുഭ്മാന്‍ ഗില്‍ ആണ്. നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സ് ആണ് ശുഭ്മാന്‍ ഗില്ലിന് ഉള്ളത്. രണ്ട് സെഞ്ച്വറികളും നാല് അര്‍ധ സെഞ്ച്വറികളും ഗില്‍ നേടിയിട്ടുണ്ട്. 152 ആണ് സ്‌ട്രൈക്ക് റേറ്റ്. ഫൈനല്‍ കൂടാതെ ഏറ്റവും കുറഞ്ഞത് രണ്ട് കളികള്‍ ഗുജറാത്ത് ടൈറ്റന്‍സിന് ബാക്കിയുണ്ട്. ഡുപ്ലെസിനെ മറികടക്കാന്‍ വെറും 50 റണ്‍സ് മതി ശുഭ്മാന്‍ ഗില്ലിന്.

ഡെവോണ്‍ കോണ്‍വേ (സി എസ്‌ കെ)

ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഡെവോണ്‍ കോണ്‍വെയാണ് സാധ്യതാ പട്ടികയിലെ മൂന്നാമന്‍. ഡെവോണ്‍ കോണ്‍വെയ്ക്കും ഫൈനല്‍ കൂടാതെ മിനിമം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. 14 മത്സരങ്ങളില്‍ല നിന്ന് 585 റണ്‍സ് ആണ് സമ്പാദ്യം. ലിസ്റ്റിലെ മറ്റ് പേരുകള്‍ പോലെ സ്ഫോടനാത്മകമല്ലെങ്കിലും ആറ് അര്‍ധ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയുടെ സ്‌ട്രൈക്ക് റേറ്റ് 138 ആണ്.

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

14 മത്സരങ്ങളില്‍ നിന്ന് 511 റണ്‍സാണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. സാധ്യതാ പട്ടികയില്‍ പിന്നിലാണെങ്കിലും സൂര്യകുമാര്‍ യാദവ് ഫോമിലായാല്‍ ഓറഞ്ച് ക്യാപ് തൂക്കിയേക്കും. ആദ്യ അഞ്ച് ഇന്നിങ്സുകളിലും സ്‌കോര്‍ ചെയ്യാന്‍ പാടുപെട്ട സൂര്യകുമാര്‍ യാദവാണ് ഈ ലിസ്റ്റിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 185 സ്‌ട്രൈക്ക് റേറ്റ് ഉള്ള സൂര്യകുമാര്‍ യാദവ് ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

റുതുരാജ് ഗെയ്ക്വാദ് (സി എസ്‌ കെ)

14 മത്സരങ്ങളില്‍ നിന്ന് 504 റണ്‍സുള്ള റിതുരാജ് ഗെയ്ക്വാദിന് ഫൈനല്‍ കൂടാതെ രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. 148 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഗെയ്ക്വാദ്. അതിനാല്‍ തന്നെ ഓറഞ്ച് ക്യാപ് സാധ്യതാ പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും റിതുരാജ് ഗെയ്ക്വാദ് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+