Get Updates
Get notified of breaking news, exclusive insights, and must-see stories!

ധോണിയില്ലെങ്കില്‍ ചെന്നൈയില്ല; ക്യാപ്റ്റനായി തുടരേണ്ടത് ഐപിഎല്ലിനും ആവശ്യം, കാരണം ഇങ്ങനെ

അഹമ്മദാബാദ്: ഐപിഎല്ലിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. അഞ്ച് കിരീടങ്ങളുമായി ധോണി പട്ടികയില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം എത്തിയിരിക്കുകയാണ്. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ ഒരിക്കല്‍ കൂടി ഈ സീസണില്‍ വ്യാപക ചര്‍ച്ചയായിരുന്നു.

എന്നാല്‍ ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ അടുത്ത സീസണിലും കളിക്കുമെന്ന് ധോണി പറഞ്ഞിരിക്കുകയാണ്. പക്ഷേ അങ്ങനൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ട്. പക്ഷേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ധോണിയില്ലാതെ ഒരു കാര്യവും സാധ്യമല്ല. ധോണിയാണ് ടീമിന്റെ എല്ലാം. താരം ടീമിനൊപ്പം തന്നെ നില്‍ക്കേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം.

MAHENDRA SINGH DHONI CSK IPL 2023

ഏറ്റവും വലിയ ബ്രാന്‍ഡ്

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ്. ഈ കാരണം തന്നെയാണ് ധോണി വിരമിക്കരുത് എന്ന് പറയാനുള്ള പ്രധാന കാരണം. ഈ സീസണിലെ തന്നെ കളികള്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മതി, ധോണിയെ കാണാന്‍ ഓരോ സ്‌റ്റേഡിയത്തിലും ആരാധകരുടെ കുത്തൊഴുക്കായിരുന്നു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അരലക്ഷത്തിലേറെ ആളുകളാണ് ധോണിക്കായി ആര്‍പ്പുവിളിക്കാന്‍ എത്തിയത്. അതും ചെന്നൈയുടെ ഹോം ഗ്രൗണ്ട് അല്ല എന്ന് ഓര്‍ക്കണം. ധോണി അടിച്ച രണ്ട് സിക്‌സറുകള്‍ തത്സമയം ജിയോ സിനിമയില്‍ കണ്ടത് 2.2 കോടി ആളുകളാണ്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇതും രണ്ടും ധോണിയെന്ന താരത്തിന്റെ മൂല്യം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്.

ബിസിസിഐയ്ക്കും നേട്ടം

ധോണി ഉള്ള കാലത്തോളം ഐപിഎല്ലിനും ബിസിസിഐയ്ക്കും നേട്ടം മാത്രമേ ഉണ്ടാകൂ. കാരണം സിഎസ്‌കെയുടെ മത്സരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം ഐപിഎല്ലിന് ലഭിക്കാറുള്ളത്. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള മത്സരങ്ങള്‍ വന്‍ ടിവി റേറ്റിംഗ് അടക്കം സ്വന്തമാക്കാറുണ്ട്.

ഇരുടീമുകളും ഫൈനല്‍ വരെയെത്തിയാല്‍ അത് എപ്പോഴും ഐപിഎല്ലില്‍ കാണികളെ കൊണ്ടുവരും. സ്റ്റേഡിയം നിറഞ്ഞ് കവിയുകയും ചെയ്യും. ഇതെല്ലാം സിഎസ്‌കെയുടെ ക്യാപ്റ്റനായി ധോണി ഉള്ളത് കൊണ്ട് കൂടിയാണ് സാധ്യമാകുന്നത്.

ധോണിയെന്നാല്‍ സിഎസ്‌കെ

ധോണിയില്ലാത്ത ചെന്നൈ ടീം അങ്ങനെ ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല എന്നതാണ് സത്യം. സിഎസ്‌കെയുടെ ബ്രാന്‍ഡിംഗ് അടക്കം ധോണിയിലൂടെയാണ് സാധ്യമാകുന്നത്. ഇത്രയധികം ആരാധകര്‍ ടീമിനെ ഇഷ്ടപ്പെടുന്നതും ധോണിയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ചെന്നൈയില്‍ നിന്നല്ലാതെ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ആരാധകര്‍ സിഎസ്‌കെയ്ക്കുണ്ട്.

ഇതില്‍ ഭൂരിഭാഗവും ധോണിയുടെ ആരാധകരാണ്. സിഎസ്‌കെയുടെ പരസ്യങ്ങള്‍, ജഴ്‌സി സ്‌പോണ്‍സറിംഗ്, ബ്രാന്‍ഡ് മൂല്യം, വരുമാനം, ടീം സെറ്റപ്പ്, എന്നിവയെല്ലാം ധോണിയെ കേന്ദ്രീകരിച്ചാണ്. ഓരോ സീസണിലും അത് വര്‍ധിക്കുന്നതും ധോണിയുള്ളത് കൊണ്ടാണ്. താരം വിരമിക്കരുത് എന്നതിന് പ്രധാന കാരണവും ഇത് തന്നെയാണ്. ധോണി പോയാല്‍ അത് സിഎസ്‌കെയെ പ്രതികൂലമായി ബാധിക്കാം.

ക്യാപ്റ്റന്‍ കൂള്‍ തിരിച്ചുവരില്ലേ?

ധോണി അടുത്ത സീസണ്‍ കളിക്കുമോ എന്നതാണ് അടുത്ത പ്രശ്‌നം. ധോണിക്ക് കാലിന് ചെറിയ പ്രശ്‌നങ്ങളുണ്ട്. ഈ സീസണില്‍ തന്നെ രണ്ടോ മൂന്നോ റണ്‍സ് വേഗത്തില്‍ ഓടിയെടുക്കാറുള്ള ധോണിക്ക് അതിന് സാധിച്ചിരുന്നില്ല. ഇവിടെയാണ് ധോണിക്ക് ഫിറ്റ്‌നെസ് പ്രശ്‌നമാവുമോ എന്ന സംശയം വന്നത്. എന്നാല്‍ ഈ സീസണ്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ ധോണി അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഫിറ്റ്‌നെസ് അനുവദിക്കുകയാണെങ്കില്‍ കളിക്കുമെന്നാണ് ധോണി പ്രഖ്യാപിച്ചിരിക്കുന്നത്. ധോണി അടുത്ത സീസണിലും കളിക്കാനാണ് സാധ്യത. ഇല്ലെങ്കില്‍ ടീമിന്റെ ആത്മവിശ്വാസം മൊത്തത്തില്‍ പോകും. നല്ലൊരു ക്യാപ്റ്റനും ടീമില്‍ അല്ല. അത് ചെന്നൈയെ വല്ലാത്തൊരു വീഴ്ച്ചയിലേക്ക് നയിക്കും. ടീമിന് ധോണി ഒഴിവാക്കാനാവാത്ത ഘടകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+