Get Updates
Get notified of breaking news, exclusive insights, and must-see stories!

വാംഖഡെയില്‍ ടിം ഡേവിഡിന്റെ മാജിക്കല്‍ ഹിറ്റിംഗ്, ആളിക്കത്തി മുംബൈ, ജയം കൈവിട്ട് രാജസ്ഥാന്‍

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഗംഭീര വിജയം. ആറ് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ സ്വന്തം കോട്ടയില്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് മുംബൈ അസാധ്യമെന്ന് കരുതിയ വിജയം സമ്മാനിച്ചത്.

അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് പന്തില്‍ മൂന്ന് സിക്‌സറാണ് താരം അടിച്ചത്. അതേസമയം ചേസിംഗില്‍ രോഹിത് ശര്‍മ(3) ഒരിക്കല്‍ കൂടി പരാജയമായി. ഇതോടെ തന്നെ മുംബൈ സമ്മര്‍ദത്തിലായിരുന്നു. ഇഷാന്‍ കിഷന്‍(28) കാമറൂണ്‍ ഗ്രീന്‍(44) എന്നിവര്‍ ചേര്‍ന്നായിരുന്നു പിന്നീട് രക്ഷാപ്രവര്‍ത്തനം. കിഷന്‍ നാല് ബൗണ്ടറിയടിച്ചു. അതേസമയം 26 പന്തില്‍ 44 റണ്‍സടിച്ച് ഗ്രീന്‍ മികച്ച് നിന്നു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി.

ashwin jaiswal

അതേസമയം സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. 29 പന്തിലാണ് താര 55 റണ്‍സടിച്ചത്. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സൂര്യകുമാര്‍ മുംബൈയിലെ ജയിപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു. താരം പുറത്തായത്. ഗംഭീര ക്യാച്ചിലൂടെ സന്ദീപ് ശര്‍മയാണ് സൂര്യയെ പുറത്താക്കിയത്.

എന്നാല്‍ 14 പ ന്തില്‍ 45 റണ്‍സടിച്ച് അസാധ്യമായ വിജയം പിടിച്ചെടുക്കുകയായിരുന്നു ടിം ഡേവിഡ്. അഞ്ച് സിക്്‌സറും മൂന്ന് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. തിലക് വര്‍മ 29 റണ്‍സുമായി പുറത്താവാതെ നിന്നു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത അശ്വിന്‍ തിളങ്ങി. ട്രെന്‍ഡ് ബൂള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ യശസ്വി ജെയ്‌സ്വാളിന്റെ ഗംഭീര സെഞ്ച്വറിയാണ് രാജസ്ഥാനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. ജെയ്‌സ്വാളിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണിത്. ടോസ് നേടിയ രാജസ്ഥാന്‍ മുംബൈയുടെ കോട്ടയില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്.

ജെയ്‌സ്വാളും ജോസ് ബട്‌ലറും(18) ചേര്‍ന്ന് 7.1 ഓവറില്‍ 72 റണ്‍സാണ് അടിച്ചെടുത്തത്. ബട്‌ലര്‍ രണ്ട് ഫോറും ഒരു സിക്‌സറും അടിച്ചു. പക്ഷേ ജെയ്‌സ്വാള്‍ തന്നെയായിരുന്നു അവിടെയും തിളങ്ങിയത്. വാംഖഡെയില്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു ജെയ്‌സ്വാള്‍ നടത്തിയത്. മുംബൈയുടെ എല്ലാ ബൗളര്‍മാരും കണക്കിന് തല്ലുവാങ്ങി.

62 പന്തില്‍ 16 ബൗണ്ടറിയും എട്ട് സിക്‌സറും സഹിതമാണ് ജെയ്‌സ്വാള്‍ 124 റണ്‍സടിച്ചത്. 200 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. സഞ്ജു സാംസണ്‍(14) ദേവ്ദത്ത് പടിക്കല്‍(2) ജേസന്‍ ഹോള്‍ഡര്‍(11) ഷിമ്രോണ്‍ ഹെറ്റ്മയര്‍(8) ധ്രുവ് ജുറല്‍(2) എന്നിവരെല്ലാം ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ഒരറ്റത്ത് നിന്ന് തകര്‍പ്പന്‍ പ്രകടനമാണ് ജെയ്‌സ്വാള്‍ കാഴ്ച്ചവെച്ചത്.

ജെയ്‌സ്വാള്‍ കഴിഞ്ഞാല്‍ രാജസ്ഥാന്‍ നിരയിലെ ഉയര്‍ന്ന സ്‌കോര്‍ നേടിയത് എക്‌സ്ട്രാസാണ്. അതേസമയം ജെയ്‌സ്വാളിന്റെ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ രാജസ്ഥാന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുമായിരുന്നു. മുംബൈ നിരയില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. പക്ഷേ നന്നായി റണ്‍സ് വഴങ്ങി. പിയൂഷ് ചൗള രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, മെറിഡിത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+