Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൈയിലൊന്നുമില്ലെങ്കിലും അവര്‍ക്ക് വല്ലാത്ത അഹങ്കാരമാണ്'; ആര്‍സിബിയെ കൊട്ടി ഗംഭീര്‍

മത്സരത്തിന് തൊട്ട് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കൊട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററും മുന്‍ ക്യാപ്റ്റനുമായ ഗൗതം ഗംഭീര്‍. ആര്‍ സി ബിയുടെ മനോഭാവം തന്നെ അലോസരപ്പെടുത്തുന്നതാണ് എന്നും അവര്‍ക്ക് ഇതുവരെ ഒന്നും (കിരീടം) നേടാനായിട്ടില്ലെങ്കിലും എല്ലാ നേടിയത് പോലെയാണ് ഭാവം എന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.

'എല്ലാ തവണയും ഒരുപക്ഷേ എന്റെ സ്വപ്നത്തില്‍ പോലും തോല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഒരു ടീം ആര്‍ സി ബിയാണ്. ക്രിസ് ഗെയ്ല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്സ് എന്നിവരുള്ള മികച്ച ടീം. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ ഇതുവരെ ഒന്നും നേടിയില്ല. എങ്കിലും എല്ലാം നേടിയെന്നുള്ള മനോഭാവമാണ് അവര്‍ക്കുള്ളത്. എനിക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ''ഗൗതം ഗംഭീര്‍ പറഞ്ഞു.

IPL 2024

ഐ പി എല്ലില്‍ കെ കെ ആര്‍ നേടിയിട്ടുള്ള ഏറ്റവും മികച്ച മൂന്ന് വിജയങ്ങള്‍ എല്ലാം ആര്‍ സി ബിയ്ക്കെതിരെയാണ് എന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. അതില്‍ 2008 ലെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലം തകര്‍പ്പന്‍ സെഞ്ച്വറി നേടിയതും ഗംഭീര്‍ എടുത്ത് പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ വിജയത്തോടെയാണ് ഗൗതം ഗംഭീര്‍ കെ കെ ആറിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം ഐ പി എല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു ഗംഭീര്‍- ആര്‍സിബി പോര്. പലപ്പോഴും വിരാട് കോലിയുമായിട്ടായിരുന്നു ഗംഭീര്‍ ഏറ്റുമുട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ലഖ്നൗ സൂപ്പര്‍ ജയന്റിന്റെ ഉപദേശകനായിരിക്കെയും വിരാട് കോലിയുമായി ഗംഭീര്‍ കോര്‍ത്തിരുന്നു. ഇന്ന് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍ സി ബി-കെ കെ ആര്‍ പോരാട്ടം.

ഐ പി എല്ലില്‍ ഇതിന് മുന്‍പ് 32 തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 18 തവണയും കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. 20 ഇന്നിംഗ്സുകളില്‍ നിന്ന് 32.35 ശരാശരിയിലും 134.51 സ്ട്രൈക്ക് റേറ്റിലും 647 റണ്‍സ് നേടിയ ഗൗതം ഗംഭീര്‍ ആര്‍ സി ബിയ്ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+