Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനമാണോ ലക്ഷ്യമിടുന്നത്? കാര്‍ത്തിക്കിന്റെ മറുപടി വൈറല്‍

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണിലാണ് ടി 20 ലോകകപ്പ് തുടങ്ങുന്നത്. നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്‍ ടി 20 ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ പരിഗണിക്കും എന്നതില്‍ സംശയമില്ല. ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുക എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

സമീപകാലത്തൊന്നും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇത്രയും വലിയ മത്സരം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. അതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പറും വെറ്ററനുമായ ദിനേഷ് കാര്‍ത്തിക്ക് ലോകകപ്പ് ടീമിലേക്ക് തന്റെ സാധ്യതയെ കുറിച്ച് പറഞ്ഞതാണ് വൈറലായിരിക്കുന്നത്. നിലവില്‍ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ നോക്കുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ താന്‍ എട്ടാം സ്ഥാനത്താണ് എന്നാണ് കാര്‍ത്തിക് പറയുന്നത്.

IPL 2024

സ്‌കൈ സ്പോര്‍ട്സ് പോഡ്കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈനിന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''നിങ്ങള്‍ നാസിനോട് (നാസര്‍ ഹുസൈന്‍) ഒരു ഇന്ത്യന്‍ ടീമിനെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ ആറ് വിക്കറ്റ് കീപ്പര്‍മാര്‍ ഉണ്ടെങ്കില്‍, ഞാന്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരിക്കും,' എന്നായിരുന്നു ദിനേഷ് കാര്‍ത്തിക്ക് ചിരിയോടെ പറഞ്ഞത്.

ടീമിലെ നിയുക്ത കീപ്പര്‍ കെ എല്‍ രാഹുലാണെങ്കിലും ജിതേഷ് ശര്‍മ്മ രാഹുലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, ഇഷന്‍ കിഷന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള സാധ്യതയില്‍ മുന്‍പന്തിയിലാണ്. അതിനാല്‍ തന്നെ ദിനേഷ് കാര്‍ത്തിക് പട്ടികയില്‍ ഏറെ താഴെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഐപിഎല്ലില്‍ ഇത് മിക്കവാറും കാര്‍ത്തിക്കിന്റെ അവസാന സീസണായിരിക്കും.

ഈ സീസണില്‍ ബാറ്റില്‍ മികവ് പുലര്‍ത്തിയെങ്കിലും കാര്‍ത്തിക്ക് ഇന്ത്യക്ക് വേണ്ടി ഒരിക്കല്‍ കൂടി കളിക്കാന്‍ സാധ്യത വളരെ കുറവാണ്. 2022 ടി 20 ലോകകപ്പിലാണ് ദിനേഷ് കാര്‍ത്തിക്ക് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഐപിഎല്‍ 2024 ലില്‍ നിശബ്ദമായെങ്കിലും ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ജിതേഷ് ശര്‍മ്മയാണ്. സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ മിടുക്ക് കാണിക്കുന്നുണ്ടെങ്കിലും ടോപ്പ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്.

ധ്രുവ് ജുറല്‍ ഇതുവരെ ഇന്ത്യക്കായി ഒരു ടി20 മത്സരം കളിച്ചിട്ടില്ല. പരിക്കിന് ശേഷം തിരിച്ചെത്തിയ കെഎല്‍ രാഹുല്‍ ഈ സീസണില്‍ ഇതുവരെ കാര്യമായൊന്നും ചെയ്തിട്ടില്ല. നീണ്ട ഇടവേളക്ക് ശേഷം ഐപിഎല്‍ 2024-ല്‍ തിരിച്ചുവരവ് നടത്തിയ റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന കാണിക്കുന്നുണ്ട്. ഇവരില്‍ ആരെ തിരഞ്ഞെടുക്കും എന്നതാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ള ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+