'ആ വാര്‍ണറെ പിടിച്ച് പുറത്താക്ക്, പൃഥ്വിയും വേണ്ട'; കലിപ്പില്‍ ആരാധകര്‍, എരിതീയില്‍ എണ്ണയൊഴിച്ച് ഹര്‍ഭജനും
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 67 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിമര്‍ശനമുയരുന്നു. ഇന്നത്തെ തോല്‍വിയോടെ ആറാം സ്ഥാനത്ത് നിന്ന് ഏഴാമതിലേക്ക് വീണിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതോടെ ഇനിയുള്ള മത്സരങ്ങളിലെങ്കിലും ജയിക്കാന്‍ ടീം ഉടച്ചുവാര്‍ത്തേ മതിയാകൂ എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് ഒഴികെയുള്ള ഡല്‍ഹി ബാറ്റ്സ്മാര്‍ക്കൊന്നും ഹൈദരാബാദിനെതിരെ പൊരുതാന്‍ കഴിഞ്ഞില്ല. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഫോമില്ലായ്മയാണ് ഡല്‍ഹിയെ അലട്ടുന്നത്. വാര്‍ണര്‍ ഫോമായാല്‍ കളി മാറും എന്നതില്‍ സംശയമില്ല. എന്നാല്‍ നിരന്തരം പരാജയപ്പെടുകയാണ് ഡേവിഡ് വാര്‍ണര്‍. മാത്രമല്ല പൃഥ്വി ഷാക്കൊപ്പം ഓപ്പണിംഗില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനും താരത്തിന് സാധിക്കുന്നില്ല.

ക്യാപിറ്റല്‍സിന് മികച്ച തുടക്കം നല്‍കുന്നതിന് ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് ടോപ് ഓര്‍ഡര്‍ ബാറ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് പറയുന്നത്. അതേസമയം ഡല്‍ഹി പൃഥ്വി ഷാ- ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗ് സഖ്യത്തെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായം. ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ റിഷഭ് പന്ത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം.
പന്തിനൊപ്പം ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന് ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കണം എന്നുമാണ് ഭാജി പറയുന്നത്. ''ഇനിയെങ്കിലും മാച്ച് വിന്നര്‍മാരായേക്കാവുന്ന കളിക്കാര്‍ക്കൊപ്പം ഡല്‍ഹിക്ക് പോകേണ്ടിവരും. വാര്‍ണറുടെ പ്രൈം ടൈം കഴിഞ്ഞിരിക്കുന്നു. കാര്യമായ സംഭാവനകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് വരുന്നില്ല''അദ്ദേഹം പറഞ്ഞു. അക്‌സര്‍ പട്ടേല്‍ക്ക് ടോപ് ഓര്‍ഡറില്‍ സ്ഥാനം ലഭിക്കണം എന്നും ആരാധകര്‍ പറയുന്നുണ്ട്.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു യഥാര്‍ത്ഥ മാച്ച് വിന്നറാണ് താന്‍ എന്ന് തെളിയിച്ച താരമാണ് അക്‌സര്‍ പട്ടേല്‍. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ ലോ ഓര്‍ഡറുകളില്‍ കളിപ്പിച്ചിച്ച് പാഴാക്കുകയാണ്. ക്യാപിറ്റല്‍സിന് അവരുടെ അടുത്ത കുറച്ച് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ അക്സറിനെ ടോപ് ഓര്‍ഡറിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടത്. ഈ സീസണില്‍ യഥാര്‍ത്ഥ ഫിനിഷര്‍ ഇല്ലാത്ത ചുരുക്കം ചില ടീമുകളില്‍ ഒന്നാണ് ഡല്‍ഹി.
വലിയ ഷോട്ടുകള്‍ അടിക്കാനുള്ള കഴിവുണ്ടെങ്കിലും ബെഞ്ചിലിരിക്കാനാണഅ യാഷ് ദല്ലിന് വിധി. ഡല്‍ഹിക്ക് വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ദല്ലിന് മികച്ച റെക്കോര്‍ഡുണ്ട്. ഡല്‍ഹിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് അവരുടെ ഡെത്ത് ബൗളിംഗാണ്. ഇതിനൊന്നും പരിഹാരം കാണാന്‍ ഡല്‍ഹിക്കായില്ലെങ്കിലും ഇനിയും നിരാശ തന്നെയായിരിക്കും ഫലം.












Click it and Unblock the Notifications